പച്ച നിറത്തിന്റെ വിവിധ ഛായകൾIn traffic lights, green means "go".
520 മുതൽ 570 നാനോമീറ്റർ വരെയുള്ള വൈദ്യുതകാന്തിക വികിരണരാജിയിലെപ്രകാശം സൃഷ്ടിക്കുന്ന നിറമാണ് പച്ച. പ്രാഥമികനിറങ്ങളിൽ ഒന്നാണ് പച്ച. ചായങ്ങളുടെ കാര്യത്തിൽ മഞ്ഞ, നീല എന്നീ ചായങ്ങൾ കൂട്ടിച്ചേർത്ത് പച്ച നിറം നിർമ്മിക്കാം. പ്രകൃതിയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന നിറവും പച്ചയാണ്. എമറാൽഡ് പോലുള്ള പല കല്ലുകൾക്കും പച്ച നിറമാണ്. ജന്തുക്കളിൽ ചിലതരം തവളകൾ, പല്ലികൾ, പാമ്പുകൾ, മത്സ്യങ്ങൾ, പക്ഷികൾ തുടങ്ങി പലതും പച്ച നിറത്തിൽ കാണപ്പെടുന്നു. പ്രകൃതിയുടെ വരദാനമാണ് ഈ ജിവകൾക്ക് ഈ നിറം. ശത്രുക്കളിൽ നിന്നും രക്ഷപ്പെടാൻ ഈ നിറം അവയെ സഹായിക്കുന്നു. ചെടികൾക്ക് പച്ച നിറം ലഭിക്കാൻ കാരണം ഹരിതകം എന്ന വർണ്ണകമാണ്. ഇത് തന്നെയാണ് പ്രകാശസംശ്ലേഷണം നടത്തി ആഹാരം നിർമ്മിക്കാൻ സസ്യങ്ങളെ സഹായിക്കുന്നതും.
പച്ച നിറം പലതരത്തിലുള്ള ചിഹ്നങ്ങളായി മനുഷ്യചരിത്രത്തിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. പരിസ്ഥിതിയുടെ നിറമായി പച്ച അവരോധിക്കപ്പെട്ടിരിക്കുന്നു. പരിസ്ഥിതി സംഘടനകളുടെ ലോഗോകളിലും മറ്റും ഈ നിറം ഉപയോഗിച്ചിരിക്കുന്നു. തടസ്സമില്ലായ്മയെ സൂചിപ്പിക്കാൻ പച്ച നിറം ഉപയോഗപ്പെടുത്തുന്നു. ഗതാഗതവിളക്കുകളിൽ പച്ച നിറം ഉപയോഗപ്പെടുത്തുന്നതും ഇതേ അർത്ഥത്തിലാണ്.
അവലംബം
↑"Results for "green"". Dictionary.com. Lexico Publishing Corp. 2007. Retrieved 2007-11-22.