പതിനഞ്ചാം സുസ്ഥിര വികസന ലക്ഷ്യം
പതിനഞ്ചാം സുസ്ഥിര വികസന ലക്ഷ്യം (എസ്.ഡി.ജി. 15 അഥവാ ആഗോള ലക്ഷ്യം 15) 2015-ൽ ഐക്യരാഷ്ട്രസഭ സ്ഥാപിച്ച 17 സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ ഒന്നാണ്. ഇതിന്റെ പ്രമേയം "കരയിലെ ജീവൻ" എന്നതിനെക്കുറിച്ചാണ്. ഈ ലക്ഷ്യത്തെ ഔദ്യോഗികമായി ഇങ്ങനെ വ്യാഖ്യാനിച്ചിരിക്കുന്നു: "ഭൗമ ആവാസവ്യവസ്ഥകളുടെ സുസ്ഥിരമായ ഉപയോഗം സംരക്ഷിക്കുക, പുനഃസ്ഥാപിക്കുക, പ്രോത്സാഹിപ്പിക്കുക, വനങ്ങളെ സുസ്ഥിരമായി കൈകാര്യം ചെയ്യുക, മരുഭൂമീകരണത്തിനെതിരെ പോരാടുക, ജൈവവൈവിധ്യത്തിന്റെ നാശത്തെ തടയുക." ഈ ലക്ഷ്യത്തിൽ 12 ഉദ്ദേശ്യങ്ങൾ ഉണ്ട്, ഇവ 2030-നു മുന്നേ കൈവരിക്കാനാണ് പ്രയത്നിക്കുന്നത്. ഇതിന്റെ പുരോഗതി 14 സൂചകങ്ങളാൽ അളക്കപ്പെടും. നിരീക്ഷണവും പുരോഗതിയുംസുസ്ഥിര വികസന ലക്ഷ്യങ്ങളിലേക്കുള്ള പുരോഗതി വിലയിരുത്തി ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ ഒരു വാർഷിക റിപ്പോർട്ട് തയ്യാറാക്കുന്നു.[1] ഇത് വനമേഖലകളിലെ മാറ്റങ്ങൾ, മരുഭൂവൽക്കരണം, ജൈവവൈവിധ്യ നഷ്ടം, പതിനഞ്ചാം സുസ്ഥിര വികസന ലക്ഷ്യത്തിന് പ്രസക്തമായ മറ്റ് കര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരം നൽകുന്നു.[2] അവലംബം
|
Portal di Ensiklopedia Dunia