പനങ്കാവിൽ കൊട്ടാരം

കൊല്ലത്ത് കൊല്ലവർഷം നാലാം നൂറ്റാണ്ടിൽ നിലവിലുണ്ടായിരുന്ന ഒരു കൊട്ടാരമാണ് പനങ്കാവിൽ കൊട്ടാരം. ഇപ്പോൾ നിലവിലില്ലാത്ത ഇത് എവിടെയായിരുന്നു സ്ഥിതി ചെയ്തിരുന്നതെന്ന് കണ്ടുപിടിക്കപ്പെട്ടിട്ടില്ല. പുകയില പണ്ടകശാലയ്ക്കടുത്തുള്ള പഴയ ഗണപതിക്ഷേത്രത്തിന്റെയും ലക്ഷ്മിനടക്ഷേത്രത്തിന്റെയും ഇടയിലെവിടെയോ ആയിരുന്നുവെന്ന് കരുതുന്നു.

കൊല്ലവർഷം മുന്നൂറാമാണ്ടിൽ വേണാട് വാണിരുന്നത് കീഴിപേരൂർ ശാഖക്കാരായിരുന്നു. നാലാം ശതകത്തോടെ ക്ഷേത്രങ്ങളുടെ ഭരണം 'കോയിലധികാരികൾ' എന്ന സ്ഥാനം വഹിച്ചിരുന്ന ആതൻതുരുത്തിയിൽ വസിച്ചിരുന്ന ചിറവായ് മൂപ്പനും രാജ്യത്തിന്റെ അധികാരം തൃപ്പാപ്പൂർ മൂപ്പനുമായിരുന്നു. ചിറവായ് മൂപ്പൻ ഇന്നത്തെ കഴക്കൂട്ടം റെയിൽ‌വേസ്റ്റേഷനു സമീപമുണ്ടായിരുന്ന തൃപ്പാപ്പൂർ കൊട്ടാരത്തിലും ചിറവായ് മൂപ്പൻ കൊല്ലത്തുള്ള പനങ്കാവിൽ കൊട്ടാരത്തിലും താമസിച്ചാണു ഭരണം നടത്തിയിരുന്നത്.

അവലംബം

കൊല്ലം ചരിത്രത്തിലെ നാഴികക്കല്ലുകൾ - ടി.ഡി. സദാശിവൻ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya