പാസ്സിഫ്ലോറേസി
സപുഷ്പികളുൾപ്പെടുന്ന ഒരു സസ്യകുടുംബമാണ്പാസ്സിഫ്ലോറേസി (Passifloraceae). പാഷൻ ഫ്ലവർ ഫാമിലി (passion-flower )എന്നറിയപ്പെടുന്ന ഈ സസ്യകുടുംബത്തിൽ 16 ജീനസ്സുകളിലായി ഏകദേശം 705 സ്പീഷിസുകൾ ഉൾപ്പെടുന്നു. കുറ്റിച്ചെടികളും ചെറുമരങ്ങളും വൃക്ഷങ്ങളും, വള്ളികളും ഉൾപ്പെടുന്ന സസ്യകുടുംബമാണ് പാസ്സിഫ്ലോറേസി. സാധാരണയായി ഉഷ്ണമേഖലാപ്രദേശങ്ങളിലാണ് ഈ സസ്യകുടുംബത്തിലെ അംഗങ്ങൾ കണ്ടുവരുന്നത്.[3] കേരളീയർക്ക് പരിചിതങ്ങളായ ആകാശവെള്ളരി, അമ്മൂമ്മപ്പഴം, പാഷൻ ഫ്രൂട്ട്, കരിമുതുക്ക് തുടങ്ങിയ സസ്യങ്ങൾ പാസ്സിഫ്ലോറേസി സസ്യകുടുംബത്തിലുൾപ്പെടുന്നവയാണ്. പല സസ്യങ്ങളും ഔഷധഗുണമുള്ളവയും (ഉദാ., കരിമുതുക്ക്) ഭക്ഷ്യയോഗ്യവുമാണ്(ഉദാ., പാഷൻ ഫ്രൂട്ട്). 525 സ്പീഷിസുകളുൾപ്പെടുന്ന പാസ്സിഫ്ലോറ ( Passiflora) യാണ് ഈ സസ്യകുടുംബത്തിലെ ഏറ്റവും വലിയ ജീനസ്സ്. സവിശേഷതകൾഈ സസ്യകുടുംബത്തിൽ ഒട്ടുമിക്ക സസ്യങ്ങളും ആരോഹികളാണ്. അതിനാൽ ഇവയുടെ തണ്ടിൽ ഇലകൾക്കു് വിപരീതമായി ക്രമീകരിച്ച വള്ളിക്കൊടികൾ (tendrils) കാണപ്പെടുന്നു. ഇവയുടെ ഇലകൾ ലഘുപത്രത്തോടുകൂടിയവയോ ഹസ്തകബഹുപത്രങ്ങങ്ങളോടു കൂടിയവയോ ആണ്. ഏകാന്തരന്യാസത്തിൽ (alternate) ക്രമീകരിക്കപ്പെട്ടതും, സിരാവിന്യാസം ജാലികാസിരാവിന്യാസത്തോടു കൂടിയവയോ ഹസ്തക സിരാവിന്യാസത്തോടു കൂടിയവയോ ആണ്. ഇവയുടെ പത്രവൃന്തത്തിന്റെ അടിയിലായി വേഗം കൊഴിഞ്ഞുപോകുന്ന തരത്തിലുള്ള ഉപപർണ്ണങ്ങൾ കാണപ്പെടുന്നു. ഉപയോഗങ്ങൾഅലങ്കാര സസ്യങ്ങളായും, ഭക്ഷ്യ ആവശ്യങ്ങൾക്കും, ഔഷധ ഗുണമുള്ള ഇവ വേദനാസംഹാരിയായും പാമ്പിൻ വിഷത്തിനു പ്രതിവിധിയായും ഉപയോഗിക്കാറുണ്ട്. ഇവയുടെ വേരുകൾ പൊള്ളലേറ്റാലും, മുറിവുണ്ടായാലും മറ്റും അരച്ച് പുരട്ടാറുണ്ട്. [6] ഉപകുടുംബങ്ങളും ജീനസ്സുകളുംപാസ്സിഫ്ലോറേസി സസ്യകുടുംബത്തിലെ മൂന്ന് ഉപകുടുംബങ്ങളും അവയുടെ ജീനസ്സുകളും താഴെകൊടുക്കുന്നു. ഈ ഉപകുടുംബത്തിന് ഒരു ജീനസ്സാണുള്ളത്
പതിനേഴ് ജീനസ്സുകളുള്ള ഈ ഉപകുടുംബമാണ് പാസ്സിഫ്ലോറേസി സസ്യകുടുംബത്തിലെ വലിയ ഉപകുടുംബം
ഈ ഉപകുടുംബത്തിന് പത്ത് ജീനസ്സുകളാണുള്ളത്
ചിത്രശാല
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia