പാർലിയർ, അമേരിക്കൻ ഐക്യനാടുകളിലെകാലിഫോർണിയ സംസ്ഥാനത്ത് ഫ്രെസ്‍നോ കൗണ്ടിയിലുള്ള ഒരു നഗരമാണ്. 2000 ലെ സെൻസസ് പ്രകാരം 11,145 ആയിരുന്ന ഈ നഗരത്തിലെ ജനസംഖ്യ 2010 ലെ സെൻസസ് രേഖകൾ പ്രകാരം 14,494 ആയി വർദ്ധിച്ചിരുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ലാറ്റിൻ വംശജരുള്ള നഗരങ്ങളിലൊന്നാണിത്. ഭൂരിപക്ഷം പേരും കാലാവസ്ഥാനുസൃതമായുള്ള കുടിയേറ്റ തൊഴിലാളികളാണ്. ഈ പ്രദേശത്തെ കാർഷികമേഖലയിൽ അവർ എത്തിച്ചേരുന്ന അവർ താൽക്കാലികമായി വിവിധ ജോലികളിൽ പ്രവേശിക്കുന്നു. സെൽമ[8] നഗരത്തിന് കിഴക്ക്-തെക്കുകിഴക്കായി 5.5 മൈൽ (9 കിലോമീറ്റർ) ദൂരെയായി സ്ഥിതിചെയ്യുന്ന പാർലിയെർ സമുദ്രനിരപ്പിൽനിന്ന് 344 അടി (105 മീറ്റർ) ഉയരത്തിൽ സ്ഥിതിചെയ്യുന്നു.[1]
ഭൂമിശാസ്ത്രം
അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കകൾ പ്രകാരം ഈ നഗരത്തിന്റെ ആകെ വിസ്തീർണ്ണം 2.2 ചതുരശ്ര മൈൽ (5.7 ചതുരശ്ര കിലോമീറ്റർ) ആണ്. ഇതു മുഴുവനും കരഭൂമിയാണ്.
↑Durham, David L. (1998). California's Geographic Names: A Gazetteer of Historic and Modern Names of the State. Clovis, Calif.: Word Dancer Press. p. 1086. ISBN1-884995-14-4.