പാർശ്വഫലം


വൈദ്യ ചികിൽസയിൽ ഉദ്ദേശിക്കാതെ ഭവിക്കുന്ന ഫലത്തെയാണ് സൈഡ് ഇഫക്ട് (side effect ) അഥവ പാർശ്വ ഫലം എന്നു പറയുന്നത്. അങ്ങനെ ഭവിക്കുന്ന ഫലം രോഗിക്ക് ഗുണം ചെയ്തേക്കാം എങ്കിലും ഏറിയകൂറും, പാർശ്വ ഫലം അനിഷ്ടകരവും, പ്രതികൂലാവസ്ഥ സൃഷ്ടിക്കുന്നവയുമാണ് . പാർശ്വ ഫലങ്ങൾ സംജാതമാവുന്നത് മുഖ്യ ചികിൽസയെ താൽകാലികമായങ്കിലും തടസ്സപ്പെടുത്തുകയും ചെയ്യുന്നു.

പാർശ്വ ഫലം മുഖ്യ ചികിൽസയ്ക്ക് നിദാനമാവുന്ന സന്ദർഭങ്ങളുമുണ്ട്. ഉദാഹരണത്തിനു ശരീരത്തിന്റെ ഉൾഭാഗങ്ങൾ വീക്ഷിക്കാനായിരുന്നു ആദ്യം  എക്സ് റേ ഉപയോഗിച്ചിരുന്നത്. എന്നാൽ എക്സ് റേ രശ്മികൾ ശരീര കോശങ്ങളെ നശിപ്പിക്കുന്നു എന്നത് പിൽക്കാലത്ത് തിരിച്ചറിഞ്ഞു. അതിനു ശേഷമാണ് അവയുടെ കോശ നശീകരണ വശം അർബുദ കോശങ്ങളെ നശിപ്പിക്കാൻ ഉപയോഗിക്കാം എന്ന് കണ്ടെത്തിയത്. ഇന്ന് റേഡിയോ തെറാപ്പി അർബുദ രോഗ ചികിൽസയുടെ അവിഭാജ്യ ഭാഗമാണ്.

പാർശ്വ ഫലം : തരം തിരിവ്.

പാർശ്വ ഫലങ്ങളുടെ സങ്കീർണ്ണതയും സംഭവ്യതയും കണക്കിലെടുത്ത് അവയെ പലതായി തിരിക്കുന്നു.

  1. അതിസാധാരണ പാർശ്വ ഫലങ്ങൾ - പത്തിൽ ഒരാളിൽ പ്രകടമാവുന്നു. >=1/10
  2. സാധാരണ പാർശ്വ ഫലങ്ങൾ- 1മുതൽ 10 ശതമാനം വരെ- >=1/100 and <1/10
  3. അസാധാരണം- നൂറിൽ ഒന്ന് മുതൽ ആയിരത്തിൽ ഒരാൾക്ക് വരെ >=1/1000 and <1/100
  4. അപൂർവ്വം –ആയിരത്തിലൊന്ന് മുതൽ പതിനായിരത്തിൽ ഒന്ന് വരെ 1/10000 and <1/1000
  5. അത്യപൂർവ്വം –പതിനായിരത്തിൽ ഒരാളോ അതിലും കുറച്ച് മാത്രമോ പ്രകടമാവുന്നത്. <1/10000
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya