പിന്ററെസ്റ്റ്
ഒരു സോഷ്യൽ മീഡിയ വെബ്, മൊബൈൽ ആപ്ലിക്കേഷൻ കമ്പനിയാണ് പിന്ററെസ്റ്റ്. ചിത്രങ്ങൾ ഉപയോഗിച്ച് വേൾഡ് വൈഡ് വെബിലെ വിവരങ്ങൾ കണ്ടെത്താനും സംരക്ഷിക്കാനും രൂപകൽപ്പന ചെയ്ത ഒരു സോഫ്റ്റ്‌വേർ സിസ്റ്റം ആയി ഇത് പ്രവർത്തിക്കുന്നു. GIF- കളും, കൂടാതെ ചെറിയ തോതിൽ വീഡിയോകൾ കാണുവാനും ഇതുവഴി കഴിയും. ബെൻ സിൽബെർമാൻ, പോൾ സിയറ, ഇവാൻ ഷാർപ്പ് എന്നിവരാണ് പിന്ററെസ്റ്റ് സ്ഥാപിച്ചത്. 2019 ഓഗസ്റ്റ് വരെയുള്ള കണക്കുകൾ പ്രകാരം പിന്ററെസ്റ്റ് പ്രതിമാസം 300 ദശലക്ഷം സജീവ ഉപയോക്താക്കളിൽ എത്തി നിൽക്കുന്നു. ചരിത്രം2010 മാർച്ചിൽ ഒരു ബീറ്റ പതിപ്പായി പിന്ററെസ്ററ് ആരംഭിച്ചു. ആരംഭിച്ച് ഒരുവർഷത്തിനുള്ളിൽ തന്നെ വെബ്‌സൈറ്റിൽ 10,000 ഉപയോക്താക്കളുണ്ടായിരുന്നു. സൈറ്റിന്റെ ആദ്യ 5,000 ഉപയോക്താക്കൾക്ക് തന്റെ സ്വകാര്യ ഫോൺ നമ്പർ വാഗ്ദാനം ചെയ്യുന്നതായും ചില ഉപയോക്താക്കളുമായി കൂടിക്കാഴ്ച നടത്തിയതായും സഥാപകനായ ബെൻ സിൽബർമാൻ പറഞ്ഞു. 2011 മാർച്ച് ആദ്യം ഒരു ഐഫോൺ ആപ്ലിക്കേഷൻ പുറത്തിറക്കിയത്തിലൂടെ കമ്പനി പ്രതീക്ഷിച്ചതിലും കൂടുതൽ ഡൗൺലോഡുകൾ ആപ്ലിക്കേഷന് ലഭിച്ചു.. 2011 സെപ്റ്റംബറിൽ പിന്ററെസ്ററ് മൊബൈൽഫോൺ ഇതര ഉപയോക്താക്കൾക്കായി വെബ്‌സൈറ്റിന്റെ ഒരു പതിപ്പ് അവതരിപ്പിച്ചു. 2011ൽ ടൈം മാഗസിൻ അതിന്റെ 2011 ലെ 50 മികച്ച വെബ്‌സൈറ്റുകളിൽ ഒന്നായി പിന്ററെസ്റ്റ് ലിസ്റ്റുചെയ്തു. 2011 ഡിസംബറിൽ പിന്ററെസ്ററ്, ഏറ്റവും വലിയ 10 സോഷ്യൽ നെറ്റ്‌വർക്ക് സേവനങ്ങളിൽ ഒന്നായി മാറി. സവിശേഷതകൾരജിസ്ട്രേഷൻ ഉപയോഗിക്കാൻ ആവശ്യമായ ഒരു സൗ ജന്യ വെബ്‌സൈറ്റാണ് പിന്ററെസ്റ്റ്. പിൻബോർഡുകൾ എന്നറിയപ്പെടുന്ന ശേഖരങ്ങളിലൂടെ ഉപയോക്താക്കൾക്ക് പിന്നുകൾ എന്നറിയപ്പെടുന്ന ഇമേജുകളും മറ്റ് മീഡിയ ഉള്ളടക്കവും (ഉദാ. വീഡിയോകൾ) അപ്‌ലോഡുചെയ്യാനും സംരക്ഷിക്കാനും തരംതിരിക്കാനും നിയന്ത്രിക്കാനും കഴിയും. 2015 ൽ, ഉപയോക്താക്കൾക്ക് വാക്കുകൾക്ക് പകരം ചിത്രങ്ങൾ ഉപയോഗിച്ച് തിരയാൻ അനുവദിക്കുന്ന ഒരു രീതികൂടി പിന്ററെസ്റ്റ് നടപ്പിലാക്കി. നിയന്ത്രണംപകർപ്പവകാശ ലംഘനത്തിൽ ഏർപ്പെടുന്ന 225 ഓളം ഓൺലൈൻ വെബ്‌സൈറ്റുകളെ തടയാൻ 2016 ജൂലൈയിൽ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടതിനെത്തുടർന്ന് ഇന്ത്യയിലെ ഇന്റർനെറ്റ് സേവന ദാതാക്കൾ പിന്ററെസ്റ്റിനെ തടഞ്ഞിരുന്നു. എന്നാൽ ഈ നിയന്ത്രണം താൽക്കാലികമായിരുന്നു. അവലംബം
|
Portal di Ensiklopedia Dunia