പിസ്ഗാ ദേശീയ വനം
പിസ്ഗാ ദേശീയ വനം അമേരിക്കൻ ഐക്യനാടുകളിൽ പടിഞ്ഞാറൻ വടക്കൻ കരോലിനയിലെ അപ്പലേച്ചിയൻ പർവതനിരകളിലെ ഒരു ദേശീയ വനമാണ്. അമേരിക്കൻ ഐക്യനാടുകളിലെ കൃഷി വകുപ്പിന്റെ ഭാഗമായ യുണൈറ്റഡ് സ്റ്റേറ്റ്സ് ഫോറസ്റ്റ് സർവീസാണ് ഇത് നിയന്ത്രിക്കുന്നത്. പിസ്ഗാ ദേശീയ വനം പൂർണ്ണമായും വടക്കൻ കരോലിന സംസ്ഥാനത്തിനകത്തായാണ് സ്ഥിതിചെയ്യുന്നത്. വടക്കൻ കരോലിനയിലെ ആഷെവില്ലിലുള്ള പൊതു ആസ്ഥാനത്തു നിന്ന് മറ്റു മൂന്ന് വടക്കൻ കരോലിന ദേശീയ വനങ്ങളുമായി (ക്രൊയാറ്റാൻ, നന്തഹാല, ഉവ്ഹാരി) ചേർത്ത് ഈ ദേശീയ വനം കൈകാര്യം ചെയ്യപ്പെടുന്നു. പിസ്‌ഗ ഫോറസ്റ്റ്, മാർസ് ഹിൽ, നെബോ എന്നിവിടങ്ങളിൽ ഇതിന് പ്രാദേശിക റേഞ്ചർ ജില്ലാ ഓഫീസുകളുമുണ്ട്. ചരിത്രംകിഴക്കൻ അമേരിക്കൻ ഐക്യനാടുകളിലെ ആദ്യത്തെ ദേശീയ വനങ്ങളിലൊന്നായി 1916 ലാണ് പിസ്ഗാ ദേശീയ വനം സ്ഥാപിതമായത്. ഈ പുതിയ സംരക്ഷിത പ്രദേശം ബിൽറ്റ്‍മോർ എസ്റ്റേറ്റിന്റെ ഭാഗമായിരുന്ന ഏകദേശം 86,700 ഏക്കർ ഭൂപ്രദേശം ഉൾപ്പെട്ടിരുന്നുവെങ്കിലും 1914 ൽ എഡിത്ത് വാണ്ടർബിൽറ്റ് ഇതു ഫെഡറൽ സർക്കാരിന് വിറ്റിരുന്നു. 1911 ലെ വീക്ക്സ് ആക്ട് പ്രകാരം ഫോറസ്റ്റ് സർവീസ് ആദ്യമായി വാങ്ങിയവയിൽ ചില വനപ്രദേശങ്ങളും ഉൾപ്പെട്ടിരുന്നു. പടിഞ്ഞാറൻ അമേരിക്കൻ ഐക്യനാടുകളിൽ ഇതിനകം ദേശീയ വനങ്ങൾ സൃഷ്ടിക്കപ്പെട്ടിരുന്നുവെങ്കിലും, കിഴക്കൻ ഭാഗത്തുകൂടി ദേശീയ വനങ്ങൾ സൃഷ്ടിക്കാൻ ആവശ്യമായ അധികാരം വീക്സ് നിയമം നൽകി.[3] അവലംബം
|
Portal di Ensiklopedia Dunia