പുതുച്ചേരി നഗരം
![]() ഇന്ത്യയിലെ ഒരു കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയുടെ തലസ്ഥാനമാണ് പുതുച്ചേരി നഗരം. തമിഴ്നാടിന്റെ തലസ്ഥാനമായ ചെന്നൈയിൽ നിന്നും 165 കിലോമീറ്റർ ദൂരത്തായാണ് പുതുച്ചേരിയുടെ സ്ഥാനം[1]. ഭൂമിശാസ്ത്രംപട്ടണത്തിന്റെ ഘടനപുതുച്ചേരി നഗരത്തിൽ ആകെ 42 വാർഡുകളാണ് ഉള്ളത്.1 മുതൽ 10 വരെയുള്ള വാർഡുകൾ നഗരത്തിന്റെ വടക്ക് ഭാഗത്താണ്. 11 മുതൽ 19 വരെയുള്ള വാർഡുകൾ "ബോലുവാർഡ് ടൗൺ" പ്രദേശത്തും ബാക്കിയുള്ളവ നഗരത്തിന്റെ തെക്ക് പടിഞ്ഞാറുമായി സ്ഥിതി ചെയ്യുന്നു. നഗരത്തെ തിരമാലകളിൽ നിന്നും സംരക്ഷിക്കാനായി രണ്ടു കിലോമീറ്റർ നീളത്തിൽ കടൽഭിത്തി നിർമ്മിച്ചിരിക്കുന്നു. 1735 - ൽ ഫ്രഞ്ചുകാരാണ് ഇതിന്റെ നിർമ്മാണം നടത്തിയത് [2]. കാലാവസ്ഥതമിഴ്നാട്ടിലെ തീരപ്രദേശങ്ങളിലെ കാലാവസ്ഥ തന്നെയാണ് പുതുച്ചേരി നഗരത്തിലും. ഏപ്രിൽ മുതൽ ജൂണിന്റെ തുടക്കം വരെയാണ് വേനൽകാലം, ഈ സമയത്ത് സാധാരണയായി ഉയർന്ന താപനില 41O C വരെ ആകും. നഗരത്തിലെ ശരാശരി ഉയർന്ന താപനില 36Oക ആണ്. ഈ കാലഘട്ടത്തിലെ കുറഞ്ഞ താപനില 28O C മുതൽ 32OC വരെ ആണ്. ഇതേ തുടർന്ന് ജൂൺ മുതൽ സെപ്റ്റംബർ വരെ ഉയർന്ന ഹ്യുമിഡിറ്റിയും ഇടയ്ക്ക് പേമാരിയോടെയുള്ള മഴയും അനുഭവപ്പെടുന്നു[3]. ഒക്ടോബാറിന്റെ പകുതിയോടു കൂടി വടക്ക് കിഴക്കൻ കാലവർഷം ആരംഭിക്കുന്നു. വാർഷിക വർഷപാതത്തിന്റെ ഭൂരിഭാഗവും ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള സമയത്താണ് ലഭിക്കുന്നത്. ഈ നഗരത്തിലെ ശരാശരി വർഷപാതം 1240 mm ആണ്. ശീതകാലത്ത് ഉയർന്ന താപനില 30oc ഉം താഴ്ന്ന താപനില 18 -20oc ഉം ആണ്. ജനസംഖ്യ2011-ലെ ജനസംഖ്യാ കണക്കെടുപ്പ് പ്രകാരം:- ![]()
പിൻ കോഡുകൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
പ്രശസ്തരായ വ്യക്തികൾഅവലംബം
പുറത്തേക്കുള്ള കണ്ണികൾPondicherry എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia