പുത്തൂരു (കർണാടക)
കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ ഒരു പട്ടണവും പുത്തൂർ താലൂക്കിന്റെ ആസ്ഥാനവുമാണ് പുത്തൂർ (കന്നഡ:ಪುತ್ತೂರು.,പുത്തൂരു തുളു:ಪುತ್ತೂರು/കൊങ്കണി:ಪುತ್ತೂರು). മംഗലാപുരം-മൈസൂർ സംസ്ഥാനപാതയിൽ മംഗലാപുരത്തുനിന്ന് 50 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം. കടൽത്തീരത്തിനും പശ്ചിമഘട്ടത്തിനും ഇടയിലുള്ള മലമ്പ്രദേശമാണിത്. കൃഷിയാണ് ഇവിടുത്തെ പ്രധാന ഉപജീവനമാർഗം. ഇവിടത്തെ ക്യാംപ്ക്കോ ചോക്ലേറ്റ് ഫാക്റ്ററി പ്രസിദ്ധമാണ്. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരോഗ്യ കേന്ദ്രങ്ങളും ഇവിടെ പ്രവർത്തിക്കുന്നു. ഇത് ദക്ഷിണ കന്നട ജില്ലയിലെ രണ്ടാമത്തെ വലിയ പട്ടണമാണ്. സംബന്നരുടെ പട്ടണം എന്നും പട്ടണത്തെ വിശേഷിപ്പിക്കാറുണ്ട്. പുത്തൂർ എന്ന പേര് വരാൻ പല കാരണങ്ങളും കാണപ്പെടുന്നുണ്ട്. മുത്തുകളുടെ നാട് എന്ന അർത്ഥത്തിൽ മുത്തൂർ എന്നത് ലോപിച്ച് പുത്തൂർ എന്നായി മാറി എന്നും നിരീക്ഷണമുണ്ട്. സുള്ളിയ(35 കി.മീ), ഉപ്പിനങ്ങാടി(12 കി.മീ), ബെള്ളാരെ(25 കി.മീ), വിട്ട്ല(15 കി.മീ), മംഗലാപുരം (53 കി.മീ), കാസറഗോഡ് (60 കി.മീ) തുടങ്ങിയവയാണ് അടുത്തുള്ള മറ്റ് പട്ടണങ്ങൾ. Puttur, Karnataka എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia