പുള്ളിച്ചീലൻ
കേരത്തിലെ ജലാശയങ്ങളിൽ കണ്ടുവരുന്ന ആകർഷകമായ രൂപമുള്ള ഒരു മത്സ്യമാണ് പുള്ളിച്ചീലൻ (Dadio). (ശാസ്ത്രീയനാമം: Laubuca dadiburjori). കേരളത്തിൽ ചാലക്കുടിപ്പുഴയിലും കുമരകത്തുമാണ് ഈ മത്സ്യം സ്വാഭാവികാവസ്ഥയിൽ കണ്ടുവരുന്നത്. എ.ജി.കെ മേനോൻ എന്ന മത്സ്യശാസ്ത്രജ്ഞൻ, 1952ൽ കൊച്ചിയിൽ നിന്ന് ഈ മത്സ്യത്തെ കണ്ടെത്തിയപ്പോഴാണ് ശാസ്ത്രനാമം നൽകിയത് (Menon, 1952). നീണ്ട ശരീരവും ഉരുണ്ട മുൻഭാഗവുമാണ് ശരീരത്തിന്. ചെതുമ്പലുകൾ തീരെ ചെറുതും പാർശ്വരേഖകൾ ഇല്ലാത്ത പ്രകൃതവുമാണ്. വലിപ്പമുള്ള കണ്ണുകളോടുകൂടിയ മത്സ്യമാണ് പുള്ളിച്ചീലൻ. ശരീരം സുതാര്യമാണ്. ശരാശരി വലിപ്പം 3 സെന്റിമീറ്ററാണ്. അവലംബം
|
Portal di Ensiklopedia Dunia