പൂനം പാണ്ഡെ
ഒരു ഇന്ത്യൻ മോഡലും ചലച്ചിത്രനടിയുമാണ് പൂനം പാണ്ഡെ (ജനനം : 1991 മാർച്ച് 11). ആദ്യകാലത്ത് മോഡലിംഗ് രംഗത്തു സജീവമായിരുന്ന ഇവർ പിന്നീട് ചലച്ചിത്രരംഗത്തേക്കു കടന്നുവരുകയും ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലെ ചലച്ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തു.[1][2] 2010-ൽ നടന്ന ഗ്ലാഡ്രാഗ്സ് മാൻഹണ്ട് ആൻഡ് മെഗാമോഡൽ മത്സരത്തിലെ ആദ്യ ഒൻപതു സ്ഥാനങ്ങളിലൊന്നിൽ ഇടംനേടിയതോടെ ഫാഷൻ മാസികയുടെ മുഖചിത്രമായി. [3][4][5] സമുഹ മാധ്യമങ്ങളിലെ സ്വാധീനംട്വിറ്റർ ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിലൂടെയാണ് പൂനം പാണ്ഡെ പ്രശസ്തയായത്. ഇവരുടെ നഗ്നചിത്രങ്ങളുൾപ്പടെയുള്ള പോസ്റ്റുകൾക്ക് വലിയ ജനപ്രീതിയാണു ലഭിച്ചത്.[6] 2011-ലെ ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യൻ ടീം സ്വന്തമാക്കുകയാണെങ്കിൽ നഗ്നയായി പ്രത്യക്ഷപ്പെടുമെന്ന് ഇവർ പ്രഖ്യാപിച്ചിരുന്നു.[7][8] ഇന്ത്യ ലോകകപ്പ് നേടിയെങ്കിലും പൊതുജനങ്ങളിൽ നിന്നും ബി.സി.സി.ഐ.യിൽ നിന്നുമുണ്ടായ എതിർപ്പിനെത്തുടർന്ന് പൂനം പാണ്ഡെയ്ക്കു വാക്കുപാലിക്കാൻ കഴിഞ്ഞില്ല.[9] 2012-ലെ ഐ.പി.എൽ. 5-ആം പതിപ്പിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വിജയികളായപ്പോൾ പൂനം പാണ്ഡെ തന്റെ നഗ്നചിത്രങ്ങൾ പോസ്റ്റുചെയ്തിരുന്നു.[10] അഭിനയജീവിതം2013-ൽ പുറത്തിറങ്ങിയ നാഷാ എന്ന ബോളിവുഡ് ചലച്ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത് പൂനം പാണ്ഡെയായിരുന്നു. തന്റെ വിദ്യാർത്ഥിയുമായി ലൈംഗികബന്ധം പുലർത്തുന്ന അധ്യാപികയുടെ കഥ പറഞ്ഞ ഈ ചിത്രത്തിലെ പുനം പാണ്ഡെയുടെ അഭിനയത്തിനു മികച്ച പ്രതികരണമാണ് ലഭിച്ചത്.[11][12] ചിത്രത്തിന്റെ പോസ്റ്ററിൽ പുനം പാണ്ഡെ അർദ്ധനഗ്നയായി പ്രത്യക്ഷപ്പെട്ടത് വലിയ പ്രതിഷേധങ്ങൾക്കിടയാക്കി.[13] ചിത്രത്തിനെതിരെ ശിവസേന ഉൾപ്പെടെയുള്ള സംഘടനകൾ രംഗത്തെത്തിയിരുന്നു.[14] നാഷാ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ അഭിനയിക്കുന്നതിനുള്ള കരാറിൽ പൂനം പാണ്ഡെ ഒപ്പുവച്ചിട്ടുണ്ട്.[15] പാണ്ഡെ ആപ്പ്2017-ൽ പൂനം പാണ്ഡെ തന്റെ പേരിലുള്ള ഒരു ആപ്ലിക്കേഷൻ ഗൂഗിൾ പ്ലേസ്റ്റോറിൽ അപ്ലോഡ് ചെയ്തുവെങ്കിലും ഗൂഗിൾ അത് നീക്കം ചെയ്തിരുന്നു.[16][17] ചലച്ചിത്രങ്ങൾ
ടെലിവിഷൻ
അവലംബം
പുറംകണ്ണികൾPoonam Pandey എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia