പൂയി
ചിങ് രാജവംശത്തിലെ പതിനൊന്നാമത്തെയും അവസാനത്തെയും ചക്രവർത്തിയായിരുന്നു ചൈനയിലെ അവസാന ചക്രവർത്തിയായിരുന്ന പൂയി(Puyi ചൈനീസ്: 溥儀; 1906 ഫിബ്രുവരി 7– 1967 ഒക്റ്റോബർ 17), courtesy name Yaozhi (曜之). 1908-ൽ ഷിയാങ്ടോങ് ചക്രവർത്തി(Xuantong Emperor , Hsuan Tung Emperor) എന്ന പേരിൽ രണ്ടാം വയസിൽ തന്നെ ചക്രവർത്തിയായി അവരോധിക്കപ്പെട്ടുവെങ്കിലും , ഷിങ്ഹായ് വിപ്ലവത്തിന്റെ ഫലമായി 1912 ഫെബ്രുവരി പന്ത്രണ്ടാം തീയ്യതി സ്ഥാനത്യാഗം ചെയ്യേണ്ടിവന്നു . അദ്ദേഹത്തിന്റെ ചിങ് രാജവംശഭരണകാലത്തെ പ്രതിനിധീകരിച്ചിരുന്ന കാലഘട്ടത്തിന്റെ പേരായ ഷിയാങ്ടോങ് എന്നതിന്റെ അർഥം ഐക്യം വിളംബരം ചെയ്യുന്നത് എന്നായിരുന്നു. പിന്നീട് രണ്ടാം ലോക മഹായുദ്ധത്തിന്റെ സമയത്ത് മാൻചുകുഓ എന്ന പാവ ഗവണ്മെന്റിന്റെ തലവനായി ജപാൻ അദ്ദേഹത്തിനെ അവരോധിച്ചു. 1917 ജൂലൈ ഒന്ന് മുതൽ പതിനേഴ് വരെ ജനറലായിരുന്ന ജാങ് ചുൻ ചക്രവർത്തിയായി പുനരവരോധിച്ചിരുന്നു. പൂയിയുടെ ആദ്യ വിവാഹം 1922 വാന്‌ങ്റോങ് രാജകുമാരിയുമായി നടന്നു. 1924-ൽ കൊട്ടാരത്തിൽനിന്നും പുറത്താക്കപ്പെട്ട അദ്ദേഹം ടീയെൻജിൻ നഗരത്തിൽ അഭയം പ്രാപിച്ചു, അവിടെ പ്രാദേശിക പട്ടാളമേധാവികളുടെയും ചൈനയിൽ തങ്ങളുടെ ആധിപത്യം ഉറപ്പിക്കാൻ ശ്രമിക്കുന്ന ജപാൻകാരുടെയും സഖ്യം തേടി. 1932-ൽ ജപാൻ, മൻചൂറിയ കീഴടക്കിയപ്പോൾ ഉണ്ടാക്കിയ മാൻചുകുഓ പാവ ഗവൺമെന്റ് തലവനായി ടാടുങ് ചക്രവർത്തി എന്ന പേരിൽ ഭരിച്ചു. 1934-ൽ മാൻചുകുഓവിൽ കാങ്‌ഡെ ചക്രവർത്തി (കാങ്-ടെ ചക്രവർത്തി) എന്ന പേരിൽ അവരോധിക്കപ്പെട്ട പൂയി, 1945-ലെ രണ്ടാം ചീന-ജപ്പാൻ യുദ്ധത്തിന്റെ അവസാനം വരെ തന്റെ പുതിയ സാമ്രാജ്യത്തിൽ ഭരിച്ചു. ജാപ്പനീസ് നൽകിയ മിക്ക ശാസനകളിലും അദ്ദേഹം ഒപ്പുവച്ചു. ഈ കാലയളവിൽ അദ്ദേഹം സാൾട്ട് ടാക്‌സ് പാലസിലാണ് താമസിച്ചിരുന്നത്, അവിടെ അദ്ദേഹം തന്റെ ദാസന്മാരെ അടിക്കാൻ പതിവായി ഉത്തരവിട്ടു. ഈ വർഷങ്ങളിൽ, കറുപ്പിന് അടിമയായിരുന്ന ആദ്യ ഭാര്യ, പൊതുവെ അകന്നായിരുന്നു താമസിച്ചിരുന്നത്. 1945-ൽ ജപ്പാന്റെ പതനത്തോടെ, പുയി തലസ്ഥാനം വിട്ട് ഓടിപ്പോകുകയും ഒടുവിൽ സോവിയറ്റ് യൂണിയന്റെ പിടിയിലാവുകയും ചെയ്തു. 1949-ൽ പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന സ്ഥാപിതമായതിന് ശേഷം അദ്ദേഹത്തെ അവിടേക്ക് കൈമാറി. പിടിക്കപ്പെട്ടതിന് ശേഷം തന്റെ ആദ്യ ഭാര്യയെ പിന്നീട് കാണാനായില്ല. 1946-ൽ ഒരു ചൈനീസ് ജയിലിൽ അവർ പട്ടിണി മൂലം മരിക്കുകയാണ് ഉണ്ടായത്. പൂയി ടോക്കിയോ വിചാരണയിൽ പ്രതിയായിരുന്നു, പിന്നീട് തടവിലാക്കപ്പെടുകയും 10 വർഷത്തേക്ക് യുദ്ധക്കുറ്റവാളിയായി ശിക്ഷണം കൊടുക്കപ്പെടുകയും ചെയ്തു. ജയിൽ മോചിതനായ ശേഷം, അദ്ദേഹം തന്റെ ഓർമ്മക്കുറിപ്പുകൾ മറ്റൊരു എഴുത്തുകാരന്റെ സഹായത്തോടെ എഴുതി, ചൈനീസ് പീപ്പിൾസ് പൊളിറ്റിക്കൽ കൺസൾട്ടേറ്റീവ് കോൺഫറൻസിലും പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയിലെ നാഷണൽ പീപ്പിൾസ് കോൺഗ്രസിലും ടൈറ്റിൽ അംഗമായി. ജയിലിൽ കിടന്ന സമയം അദ്ദേഹത്തെ വളരെയധികം മാറ്റിമറിച്ചു, ചക്രവർത്തിയായിരിക്കെ അദ്ദേഹം ചെയ്ത പ്രവർത്തനങ്ങളിൽ അദ്ദേഹം അഗാധമായ ഖേദം പ്രകടിപ്പിച്ചു. 1967-ൽ മരിച്ചു അദ്ദേഹത്തെ പടിഞ്ഞാറൻ ക്വിംഗ് ശവകുടീരങ്ങൾക്ക് സമീപം ഒരു വാണിജ്യ സെമിത്തേരിയിലാണ് അടക്കം ചെയ്തതു. ചൈനയുടെ ചക്രവർത്തി (1908–1912)![]() ![]() 1908 നവംബർ പതിനാലാം തീയ്യതി ക്വാൻഷു ചക്രവർത്തി നിര്യാതനായി, ഡോവാഗർ സിക്സി ചക്രവർത്തിനി രണ്ട് വയസും പത്ത് മാസവും പ്രായമായിരുന്ന പൂയീയെ[1] ഷിയാങ്ടോങ് എന്ന സ്ഥാനപ്പേർ നൽകി (Wade-Giles: Hsuan-tung Emperor) ചക്രവർത്തിയാക്കി. പൂയീയെ ചക്രവർത്തിയാക്കി തിരഞ്ഞെടുത്ത വിവരം പിതാവായ ചുൻ രാജകുമാരനെയും കുടുംബത്തേയും നേരത്തെ അറിയിച്ചിരുന്നില്ല.[2] കുറിപ്പുകൾ
അവലംബം
|
Portal di Ensiklopedia Dunia