ഒരു കാർബണിക സംയുക്തമാണ് പെന്റേൻ (Pentane). ഇതിന്റെ തന്മാത്രാസൂത്രം C5H12 എന്നതാണ്. അഞ്ച് കാർബൺ ആറ്റത്തോടു കൂടിയ ഒരു ആൽക്കേൻ ആണിത്. ഇതിന്റെ മൂന്ന് ഐസോമെറുകൾ വെവ്വേറെയായോ മൂന്നും ചേർന്ന മിശ്രിതമോ പെന്റേൻ എന്ന് അറിയപ്പെടാം. എങ്കിലും n-പെന്റേൻ ആണ് പൊതുവേ പെന്റേൻ എന്ന് വിളിക്കപ്പെടുന്നത്. മറ്റുള്ളവ ഐസോപെന്റേൻ (methylbutane), നിയോപെന്റേൻ (dimethylpropane) എന്നിങ്ങനെ വിളിക്കപ്പെടുന്നു. സൈക്ലോ പെന്റേൻ ഇതിന്റെ ഒരുഐസോമറല്ല.
വ്യാവസായിക ഉപയോഗം
പോളിസ്ട്രീൻ ഫോം നിർമ്മാണത്തിൽ പെന്റേൻ ഉപയോഗിക്കുന്നു. ഐസോപെന്റേൻ ഇന്ധന നിർമ്മാണത്തിൽ ഉപയോഗിക്കുന്നു[4]. താരതമ്യേന വില കുറഞ്ഞതും ബോയിലിംഗ് പോയിന്റ് താഴ്ന്നതും സുരക്ഷിതമായി ഉപയോഗിക്കാനാവുന്നതുമായ സംയുക്തമായതിനാൽ, പെന്റേൻ ജിയോ തെർമൽ പവർ സ്റ്റേഷനുകളിൽ ഉപയോഗിക്കുന്നു. ചില കീടനാശിനികൾ ഉൾപ്പെടെയുള്ള പല പദാർത്ഥങ്ങളുടേയും സോൾവന്റ് ആയി പെന്റേൻ ഉപയോഗിക്കുന്നു[5].
രാസപ്രവർത്തനം
മറ്റ് ആൽക്കേനുകളേപ്പോലെ, പെന്റേനും സാധാരണ താപനിലയിലും അവസ്ഥയിലും രാസപ്രവർത്തനമില്ല. എന്നാൽ, താപനില വർധിക്കുമ്പോൾ രാസപ്രവർത്തനം നടന്ന് കാർബൺഡൈ ഓക്സൈഡ് , ജലം എന്നിവ ഉണ്ടാവുന്നതോടൊപ്പം താപം പുറത്തുവിടുന്നു.