പെരുമാൾ മുരുകൻ
തമിഴ് സാഹിത്യകാരനാണ് പെരുമാൾ മുരുകൻ (ജ : 1966). നോവലുകളും ചെറുകഥകളും ലേഖനസമാഹാരങ്ങളും അടക്കം നിരവധി കൃതികൾ രചിച്ചിട്ടുണ്ട്. കോയമ്പത്തൂർ, ഈറോഡ്, നാമക്കൽ പ്രവിശ്യകൾ ഉൾപ്പെടുന്ന കൊങ്കു മേഖലയുടെ കഥാകാരനും ചരിത്രകാരനുമായാണ് പെരുമാൾ മുരുകൻ അറിയപ്പെടുന്നത്.[1] ജീവിതരേഖനാമക്കൽ ജില്ലയിലെ തിരുച്ചെങ്കോട് സ്വദേശിയാണ്. തമിഴ് സാഹിത്യകാരൻ ആർ. ഷൺമുഖസുന്ദരത്തിന്റെ നോവലുകളെക്കുറിച്ചുള്ള ഗവേഷണത്തിന് പി.എച്ച്.ഡി നേടി. നാമക്കലിലെ ഗവൺമെന്റ് ആർട്‌സ് കോളേജിൽ തമിഴ് പ്രൊഫസറാണ്. 'ഇളമരുത്' എന്ന പേരിൽ കവിതകളെഴുതാറുണ്ട്. കാലൈച്ചുവട്, മനഓസൈ, കുതിരവീരൻപയണം തുടങ്ങിയ തമിഴ് സമാന്തര സാഹിത്യ മാസികകളുടെ പത്രാധിപ സമിതി അംഗമായിരുന്നു. ഇദ്ദേഹത്തിന്റെ മൂന്ന് നോവലുകൾ ഇംഗ്ലീഷിലേക്കും നിഴൽമുറ്റം എന്ന നോവൽ പോളിഷ് ഭാഷയിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഹിന്ദുത്വ ഭീഷണി![]() മുരുകന്റെ 'മാതൊരുഭഗൻ' ( അർധനാരീശ്വരൻ ) എന്ന നോവലിനെതിരെ നാമക്കലിലെ തിരുച്ചെങ്കോട്ടും തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിലും പ്രതിഷേധം ശക്തമായിരുന്നു.[2] പുസ്തകത്തിന്റെ പ്രതികൾ കത്തിക്കുകയും ഭീഷണിയെത്തുടർന്ന്, പെരുമാൾ മുരുകൻ കുടുംബസമേതം നാടുവിട്ടു. നാമക്കൽ ജില്ലാ റവന്യു ഓഫീസറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹിന്ദു സംഘടനകളുടെ പ്രതിനിധികളും പെരുമാൾ മുരുകനും തമ്മിൽ ഒത്തുതീർപ്പിലെത്തി. നോവലിലെ വിവാദഭാഗങ്ങൾ നീക്കം ചെയ്യാമെന്നും വിപണിയിൽ ബാക്കിയുള്ള കോപ്പികൾ പിൻവലിക്കാമെന്നും നിരുപാധികം മാപ്പു പറയാമെന്നും മുരുകൻ സമ്മതിച്ചതിനെത്തുടർന്ന് ഹിന്ദു സംഘടനകൾ പ്രതിഷേധം പിൻവലിച്ചു. ഇതിനു പിന്നാലെ താൻ എഴുത്തു നിർത്തുകയാണെന്ന് മുരുകൻ തന്റെ ഫെയ്‌സ്ബുക്ക് പേജിൽ എഴുത്തു നിറുത്തിയതായി കുറിപ്പിട്ടു. കാലൈച്ചുവട് , അടയാളം, മലൈകൾ, കയൽകവിൻ തുടങ്ങിയ പ്രസിദ്ധീകരണശാലകളോട് തന്റെ കഥകളും നോവലുകളും മറ്റ് ക്രിയാത്മക രചനകളും മേലിൽ വിൽക്കരുതെന്നും പെരുമാൾ മുരുകൻ ആവശ്യപ്പെട്ടു. പെരുമാൾ മുരുകന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഒരു കൂട്ടം എഴുത്തുകാർ വൺ പാർട്ട് വിമൺ എന്ന ഗ്രന്ഥം മലയാളത്തിലേക്ക് കൂട്ട തർജ്ജമ നടത്തി പ്രതിഷേധിക്കുകയാണ്. അരുൺലാൽ, അശ്വതിമേനോൻ, മായാലീല, സ്വാതി ജോർജ്ജ് എന്നിവരാണ് ഈ വേറിട്ട പ്രതിഷേധം നടത്തിയത്.[3] മുരുകനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ക്രിമിനൽ കേസ്പെരുമാൾ മുരുകനെതിരെയുള്ള ക്രിമിനൽ കേസ് 2016 ജൂലൈയിൽ മദ്രാസ് ഹൈക്കോടതി റദ്ദാക്കി. എഴുത്തുകാർക്കും കലാകാരന്മാർക്കും സംരക്ഷണം നൽകേണ്ട ബാദ്ധ്യത ഭരണകൂടത്തിനുണ്ടെന്ന് കോടതി ഓർമിപ്പിച്ചു. ആദ്യം ശിക്ഷ, പിന്നിട് വിധി എന്ന നടപടിക്രമം അനുവദിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. തമിഴ്‌നാട് പ്രോഗ്രസീവ് ആർട്ടിസ്റ്റ്‌സ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് ഈ വിധി. പെരുമാൾ മുരുകനെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് നാമക്കൽ തിരുച്ചെങ്കോട്ടുള്ള ഒരു വിഭാഗം ആളുകൾ നൽകിയ ഹർജിയും ഹൈക്കോടതി തള്ളി. 2015 ജനവരി 11-ന് നാമക്കൽ ജില്ലാ ഭരണകൂടം വിളിച്ചുകൂട്ടിയ സമാധാന ചർച്ചയിൽ എടുത്ത തീരുമാനങ്ങളും റദ്ദാക്കി. സാഹിത്യവും കലയുമായും ബന്ധപ്പെട്ട വിഷയങ്ങളിൽ പോലീസോ പ്രാദേശിക ഭരണാധികാരികളോ അല്ല തീരുമാനമെടുക്കേണ്ടതെന്ന് വ്യക്തമാക്കി. അതിനായി വിഷയത്തിൽ അവഗാഹമുമുള്ള വിദഗ്ദ്ധസമിതിക്ക് മൂന്നു മാസത്തിനുള്ളിൽ രൂപം നൽകണമെന്ന് സർക്കാറിന് നിർദ്ദേശം നൽകുകയും ചെയ്തു.[4] ചീഫ് ജസ്റ്റിസ് എസ്.കെ കൗൾ, ജസ്റ്റിസ് പുഷ്പ സത്യനാരായണ എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് ഉത്തരവ്. കൃതികൾനോവലുകൾ
ചെറുകഥാ സമാഹാരങ്ങൾ
കവിതാ സമാഹാരങ്ങൾ
വിവർത്തനങ്ങൾ
അവലംബം
പുറം കണ്ണികൾPerumal Murugan എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia