പേട്ട ശ്രീ പഞ്ചമി ദേവിക്ഷേത്രം

കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം നഗരത്തിൽ പേട്ട എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു ഭഗവതി ക്ഷേത്രമാണ് ശ്രീ പഞ്ചമി ദേവി ക്ഷേത്രം. ശ്രീ വാരാഹിയാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ. തുല്യ പ്രാധാന്യത്തോടെ ദുർഗ്ഗാ ഭഗവതിയും ഇവിടെ മറ്റൊരു മുഖ്യ പ്രതിഷ്ഠയാണ്. സപ്തമാതാക്കളിൽ ഉൾപ്പെടുന്ന അഞ്ചാമത്തെ ഭഗവതിയാണ് വാരാഹി. ഭഗവതിയെ അഞ്ച് ഭാവങ്ങളിൽ ആരാധിക്കുന്നു എന്ന പ്രത്യേകതയും ഇവിടെയുണ്ട്. പേട്ട ടൗണിൽ നിന്ന്‌ അല്പം മാറി കല്ലുമ്മൂട് പാലത്തിന് സമീപമാണ് ക്ഷേത്രം.

ശ്രീ വനദുർഗ്ഗ, ശ്രീ ഭദ്രകാളി, ശ്രീ ചാമുണ്ഡി, ശ്രീ അയ്യപ്പൻ തുടങ്ങിയവരാണ് ഉപദേവതകൾ.

പഞ്ചമി തിഥിയാണ് പ്രധാന ദിവസം. നവരാത്രി, ആഷാഡ നവരാത്രി തുടങ്ങിയവ ദിവങ്ങളിൽ പ്രത്യേക ചടങ്ങുകളുണ്ട്.

അവലംബങ്ങൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya