പോളി സിസ്റ്റിക് ഓവറി ഡിസീസ്
ലൈംഗിക ഹോർമോണുകളുടെ അസന്തുലിതാവസ്ഥ കാരണം പെൺകുട്ടികളിലും സ്ത്രീകളിലും അണ്ഡാശയങ്ങളിൽ നിരവധി കുമിളകൾ (സിസ്റ്റുകൾ) കാണപ്പെടുന്ന സ്ഥിതിവിശേഷമാണ് പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രോം (പി.സി.ഒ.എസ്).[14] മുമ്പ് പി.സി.ഒ.ഡി (പോളിസിസ്റ്റിക് ഒവേറിയൻ രോഗം) എന്നാണ് ഈ അവസ്ഥ അറിയപ്പെട്ടിരുന്നത്. 1935-ൽ സ്റ്റീൻ ലവന്താൾ ആദ്യമായി വൈദ്യശാസ്ത്ര മാസികയിൽ റിപ്പോർട്ടു ചെയ്തതിനാൽ സ്റ്റീൻ ലവന്താൾ സിൻഡ്രോം എന്നു വിളിക്കപ്പെട്ടു. പാൻക്രിയാസ് ഗ്രന്ഥിയിൽനിന്നും ഉൽപാദിപ്പിക്കപ്പെടുന്ന ഇൻസുലിൻ എന്ന ഹോർമോണിൽ വരുന്ന വ്യതിയാനങ്ങളാണ് പി.സി.ഒ.എസ് എന്ന അസുഖത്തിന് കാരണം. ഇതുമൂലം ശരീരത്തിൽ 'ഇൻസുലിൻ റെസിസ്റ്റൻസ്' എന്ന അവസ്ഥ ഉണ്ടാവുകയാണ് ചെയ്യുന്നത്. പതോളജിപുരുഷ ഹോർമോണുകളുടെ അളവു കൂടുന്നതാണു മുഖ്യ കാരണം. ഇത് പ്രധാനമായും ജീവിതശൈലിയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ ഇതൊരു ജീവിതശൈലി രോഗമാണ്. അമിതവും അനാരോഗ്യകരവുമായ ഭക്ഷണം, പോഷകാഹാരക്കുറവ്, ശാരീരിക വ്യായാമക്കുറവ് എന്നിവ ഈ അവസ്ഥക്കു പ്രധാന കാരണങ്ങളാണ്. കാലറി/ അന്നജം കൂടുതൽ അടങ്ങിയ ചോറ്, ഗോതമ്പു, എണ്ണ/ നെയ്യ്/ കൊഴുപ്പ് എന്നിവ അടങ്ങിയതും വറുത്തതും പൊരിച്ചതുമായ ഭക്ഷണം, ചുവന്ന മാംസം, പഞ്ചസാര, മധുര പാനീയങ്ങൾ, ബേക്കറി പലഹാരങ്ങൾ എന്നിവയുടെ അമിത ഉപയോഗം, പഴങ്ങളുടെയും പച്ചക്കറികളുടെയും കുറഞ്ഞ ഉപയോഗവും ഇതിനൊരു പ്രധാന കാരണമാണ്. അതുപോലെ തന്നെയാണ് ആവശ്യത്തിന് ശാരീരിക വ്യായാമം ഇല്ലാത്ത അവസ്ഥ. എല്ലായ്പോഴും ഇരിക്കുകയും കിടക്കുകയും ചെയ്യുക. അണ്ഡവിസർജ്ജനം അഥവാ ഓവുലേഷൻ നടക്കാതെ വരുന്നതാണ് ലക്ഷണങ്ങൾക്കു കാരണം. ഇൻസുലിൻ ഹോർമോണിന്റെ പ്രവർത്തനക്ഷമത കുറയുന്നു. (ഇൻസുലിൻ റസിസ്റ്റൻസ്). പ്രമേഹ സമാനമായ അവസ്ഥകളും ഉണ്ടാകാം. അമിതവണ്ണം മറ്റൊരു പ്രധാന കാരണമാണ്. സംഭവ്യതലോകത്തിൽ എല്ലാ പ്രദേശങ്ങളിലും ഈ സ്ഥിതിവിശേഷം കാണപ്പെടുന്നു. ഉൽപ്പാദനക്ഷമതയുടെ കാലഘട്ടത്തിലുള്ള 4 ശതമാനം ആൾക്കാരിൽ ഈ സ്ഥിതിവിശേഷം കാണപ്പെടുന്നു. ഏഷ്യാക്കാരിൽ സംഭാവ്യത കൂടുതലാണ്. അണ്ഡാശയം 2-5 ഇരട്ടി വലിപ്പത്തിൽ കാണപ്പെടും. 8-10 മില്ലി മീറ്റർ വലിപ്പത്തിലുള്ള നിരവധി കുമിളകൾ അണ്ഡാശയത്തിൽ ഉപരിതലത്തിനു സമീപം കാണപ്പെടും. ലക്ഷണങ്ങൾ
രോഗനിർണ്ണയംലക്ഷണങ്ങൾ കൊണ്ടു മാത്രം രോഗനിർണ്ണയം ചെയ്യാൻ കഴിഞ്ഞേക്കാം. അൾട്രസൗണ്ട് പരിശോധന, ലൈംഗിക ഹോർമോണുകളുടെ അളവു നിർണ്ണയം[15] ചികിൽസലക്ഷണത്തിനനുസരിച്ചു ചികിൽസ വ്യത്യസ്തമാണ്. പൊണ്ണത്തടിയുണ്ടെങ്കിൽ തൂക്കം കുറയ്ക്കണം. രോമവളർച്ചക്കു സ്പൈറണോലാക്റ്റോൺ, ആർത്തവ ക്രമീകരണത്തിന് ഹോർമോൺ മിശ്രിതഗുളികകൾ അല്ലെങ്കിൽ ഗർഭനിരോധന ഗുളികകൾ, ക്ലോമിഫിൻ ഗുളികകൾ, പ്രമേഹ ചികിൽസക്കുള്ള ഗുളികകൾ, ലാപ്പറോസ്കോപ്പി,അണ്ഡാശയത്തിന്റെ ഭാഗം എടുത്തു കളയൽ തുടങ്ങിയവയാണ് പ്രധാന മാർഗ്ഗങ്ങൾ.[16] ഭവിഷ്യത്തുകൾപി.സി.ഓ.ഡി. മെറ്റബോളിക് സിൻഡ്രോമിന്റെ ആദ്യ ലക്ഷണമാണ്. വന്ധ്യത, ഭാവിയിൽ പ്രമേഹം, രക്തസമ്മർദ്ദം എന്നിവ ഉടലെടുക്കാം. പ്രതിരോധംപൊക്കത്തിനനുസരിച്ചു തൂക്കം നിയന്ത്രിക്കുക. കഴിവതും ആരോഗ്യകരവും പോഷക സമൃദ്ധവുമായ ഭക്ഷണം മാത്രം കഴിക്കുക. ഭക്ഷണത്തിലെ അമിതമായ ഊർജം, കൊഴുപ്പ്, മധുരം എന്നിവ കർശനമായി നിയന്ത്രിക്കുക. അന്നജം കൂടുതൽ അടങ്ങിയ ചോറ്, ഗോതമ്പു, എണ്ണ/ നെയ്യ് എന്നിവ അടങ്ങിയതും, വറുത്തതും പൊരിച്ചതുമായ ആഹാരങ്ങൾ, ചുവന്ന മാംസം, പഞ്ചസാര, ബേക്കറി പലഹാരങ്ങൾ, മധുര പാനീയങ്ങൾ എന്നിവയുടെ അമിത ഉപയോഗം കുറയ്ക്കുക. പഴങ്ങൾ, പച്ചക്കറികൾ, മത്സ്യം, കൊഴുപ്പ് കുറഞ്ഞ മാംസം, പരിപ്പ് വർഗ്ഗങ്ങൾ എന്നിവ ശീലമാക്കുക. ദിവസേന വ്യായാമം ചെയ്യുക. വേഗത്തിലുള്ള നടത്തം, പടികൾ നടന്നു കയറൽ, സ്കിപ്പിംഗ് (വള്ളിയിൽ ചാട്ടം), സൈക്ലിങ് (സൈക്കിൾ ചവിട്ടൽ), നൃത്തം, അയോധന കലകൾ, നീന്തൽ, ജിംനേഷ്യത്തിലെ വ്യായാമം എന്നിവ ഏതെങ്കിലും ക്രമമായി പരിശീലിക്കുന്നത് ഗുണകരം. മണിക്കൂറുകളോളം ഇരിക്കുന്നതും കിടക്കുന്നതും ഒഴിവാക്കുക. ഇടയ്ക്ക് എഴുനേറ്റു നടക്കാൻ ശ്രമിക്കുക. അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia