പ്യൂപ്പിൾ
കണ്ണിന്റെ ഐറിസിന്റെ മധ്യത്തിൽ സ്ഥിതിചെയ്യുന്ന ദ്വാരമാണ് പ്യൂപ്പിൾ എന്നറിയപ്പെടുന്നത്. ഈ ദ്വാരത്തിലൂടെയാണ് റെറ്റിനയിലേക്ക് പ്രകാശം കടന്നുചെല്ലുന്നത്.[1] കണ്ണിലേക്ക് പ്രവേശിക്കുന്ന പ്രകാശകിരണങ്ങൾ കണ്ണിനുള്ളിലെ ടിഷ്യുകൾ നേരിട്ടോ കണ്ണിനുള്ളിലെ വ്യാപിക്കുന്ന പ്രതിഫലനങ്ങൾക്ക് ശേഷമോ ആഗിരണം ചെയ്യപ്പെടുന്നു എന്നതിനാൽ പ്യൂപ്പിൾ കറുത്തതായി കാണപ്പെടുന്നു. “പ്യൂപ്പിൾ” എന്ന പദം സൃഷ്ടിച്ചത് ജെറാൾഡ് ഓഫ് ക്രെമോണ ആണ്.[2] മനുഷ്യരിൽ പ്യൂപ്പിൾ വൃത്താകൃതിയിലാണ്, പക്ഷേ അതിന്റെ ആകൃതി സ്പീഷിസുകൾക്കിടയിൽ വ്യത്യാസപ്പെടുന്നുണ്ട്. ചില പൂച്ചകൾക്ക് ലംബമായ സ്ലിറ്റ് (വരപോലെയുള്ള) പ്യൂപ്പിളുകളുണ്ട്, അതുപോലെ ആടുകൾക്ക് തിരശ്ചീനമായ പ്യൂപ്പിളുകളുണ്ട്.[3] ഒപ്റ്റിക്കൽ രീതിയിൽ പറഞ്ഞാൽ, പ്യൂപ്പിൾ കണ്ണിന്റെ അപ്പർച്ചറും ഐറിസ് അപ്പർച്ചർ സ്റ്റോപ്പുമാണ്. പ്രകാശത്തിന്റെ പ്രഭാവംപ്യൂപ്പിൾ ഇരുട്ടിൽ വലുതാവുകയും വെളിച്ചത്തിൽ ചെറുതാവുകയും ചെയ്യുന്നു. ചെറിയതായി കാണുമ്പോൾ പ്യൂപ്പിൾ വ്യാസം സാധാരണയായി 2 മുതൽ 4 മില്ലിമീറ്റർ വരെയാണ്. ഏതൊരു മനുഷ്യരിലും പ്രായത്തിനനുസരിച്ച് പരമാവധി പ്യൂപ്പിൾ വലുപ്പത്തിൽ കാര്യമായ വ്യത്യാസമുണ്ട്. ഉദാഹരണത്തിന്, 15 വയസ്സിൽ, ഇരുട്ടുമായി പൊരുത്തപ്പെട്ട പ്യൂപ്പിൾ 4-9 മി.മീ വ്യത്യാസപ്പെടാം. 25 വയസ്സിന് ശേഷം, സ്ഥിരമായ നിരക്കിലല്ലെങ്കിലും ശരാശരി പ്യൂപ്പിൾ വലുപ്പം കുറയുന്നു.[4][5] ഈ ഘട്ടത്തിൽ പ്യൂപ്പിൾ പൂർണ്ണമായും നിശ്ചലമായിരിക്കില്ല, ഈ ചാഞ്ചാട്ടം ചിലപ്പോൾ തീവ്രമാവുകയും ഹിപ്പസ് എന്നറിയപ്പെടുകയും ചെയ്യും. പ്യൂപ്പിളിൻറെ വലിപ്പവും സമീപ കാഴ്ചയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ശോഭയുള്ള വെളിച്ചത്തിൽ, പ്യൂപ്പിൾ ചെറുതായി കണ്ണിനുള്ളിലേക്ക് കടക്കുന്ന പ്രകാശത്തിനുണ്ടാകുന്ന അബറേഷൻസ് കുറയ്ക്കുന്നു; ഇരുട്ടിൽ, ഇത് ആവശ്യമില്ല, അതിനാൽ പ്രധാനമായും കണ്ണിലേക്ക് ആവശ്യത്തിന് വെളിച്ചം പ്രവേശിക്കുന്നതിനാണ് ഇത് പ്രാധാന്യം നൽകുന്നത്.[6] മരുന്നുകളുടെ പ്രഭാവം![]() പൈലോകാർപൈൻ പോലെയുള്ള മരുന്നുകൾ ഉപയോഗിച്ചാൽ, വൃത്താകൃതിയിലുള്ള പേശി നാരുകളിലെ പാരസിംപതിറ്റിക് പ്രവർത്തനം കാരണം പ്യൂപ്പിൾ ചെറുതാവുകയും അക്കൊമഡേഷൻ വർദ്ധിക്കുകയും ചെയ്യും, നേരെമറിച്ച്, അട്രോപിൻ പോളെയുള്ള മരുന്നുകൾ അക്കൊമഡേഷൻ ഇല്ലാതാക്കുകയും (സൈക്ലോപ്ലെജിയ) പ്യൂപ്പിളിൻറെ വലിപ്പം കൂട്ടുകയും ചെയ്യും. പ്യൂപ്പിളിൻറെ സങ്കോചത്തിനെ വിശേഷിപ്പിക്കുന്ന മറ്റൊരു പദം മയോസിസ് ആണ് . മയോസിസിന് കാരണമാകുന്ന പദാർത്ഥങ്ങളെ മയോട്ടിക് എന്നാണ് വിശേഷിപ്പിക്കുന്നത്. പ്യൂപ്പിളിൻറെ വലിപ്പം കൂടുന്നത് മിഡ്രിയാസിസ് എന്ന് അറിയപ്പെടുന്നു. ട്രോപ്പിക്കാമൈഡ് പോലെയുള്ള മരുന്നുകൾ മിഡ്രിയാറ്റിക് ആണ്. അവലംബം
പുറം കണ്ണികൾ
|
Portal di Ensiklopedia Dunia