പ്രജാപതി
ഹിന്ദു വിശ്വാസപ്രകാരം ആദിമഹാരാജാവാണ് 'പ്രജാപതി'.നിരവധി പ്രജാപതിമാർ ഉണ്ടെങ്കിലും ലോക്പാലകന്മാരെയാണ് പ്രജാപതി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് .നിരവധി പ്രജാപതിമാരിൽ ഒരാളാണ് ദക്ഷപ്രജാപതി ..[1]. ഋഗ്വേദത്തിലും യജുർവേദത്തിലും പ്രജാപതി എന്ന പേരിൽ അറിയപ്പെടുന്നത് ലോകസൃഷ്ടാവായ വിശ്വകർമ്മാവാണ്(ബ്രഹ്മാവ്). എന്നാൽ പുരുഷസൂക്തത്തിൽ വിഷ്ണുവിന്റെ പേര് പറയുന്നില്ലെങ്കിലും പ്രജാപതിയായി വിഷ്ണുവിനെയാണ് ഇപ്പോൾ ചിത്രീകരിക്കുന്നത്. എന്നാൽ എല്ലാ പുരാണങ്ങളിലും പ്രജാപതി എന്ന പേരിൽ അറിയപ്പെടുന്ന ദേവനാണ് ഭൗവ്വനവിശ്വകർമ്മാവ്. (മഹാനാം വിശ്വകർമ്മാവ് മഹാശില്പി പ്രജാപതി) സൃഷ്ടികർമ്മത്തിനായി തന്നെ സഹായിക്കുവാൻ പ്രജാപതിയായ ബ്രഹ്മാവ് സൃഷ്ടിച്ച പത്ത് ദേവന്മാരാണ് മറ്റു പ്രജാപതികൾ. മഹാഭാരതത്തിൽ 14 പ്രജാപതികളെ കുറിച്ച് പറയുന്നുണ്ട്.
വെട്ടം മണിയുടെ "പുരാണിക് എൻസൈക്ലോപീഡിയ" യിൽ പ്രജാപതികൾ 21 പേരാണ്.
അവലംബം
|
Portal di Ensiklopedia Dunia