പ്രഭുദേവ
തെന്നിന്ത്യൻ ചലച്ചിത്ര മേഖലയിലെ ഒരു നടനും, ചലച്ചിത്രസംവിധായകനും, നൃത്ത സംവിധായകനുമാണ് പ്രഭു ദേവ എന്നറിയപ്പെടുന്ന പ്രഭു ദേവ സുന്ദരം. (കന്നഡ: ಪ್ರಭುದೇವ, തമിഴ്: பிரபுதேவா) (ജനനം: ഏപ്രിൽ 3, 1973). തന്റെ തനതായ നൃത്ത ശൈലി മൂലം ഇന്ത്യയിലെ മൈക്കൽ ജാക്സൺ എന്നാണ് പ്രഭു അറിയപ്പെടുന്നത്.[1] സ്വകാര്യ ജീവിതംഏപ്രിൽ 3, 1973 ൽ മൈസൂരിലാണ് പ്രഭു ജനിച്ചത്. പക്ഷേ, വളർന്നതും വിദ്യാഭ്യാസം കഴിഞ്ഞത് തമിഴ് നാട്ടിലെ ചെന്നൈയിലെ അൽവാർപ്പേട്ട് എന്ന സ്ഥലത്താണ്. ഒരു ചലച്ചിത്രനൃത്ത സംവിധായകനായ പിതാവ് സുന്ദരത്തിൽ നിന്നാണ് നൃത്തത്തിനോടുള്ള പ്രചോദനം പ്രഭുവിന് ലഭിച്ചത്. തന്റെ ജീവിത ലക്ഷ്യം ഒരു നർത്തകനാവാൻ തന്നെ പ്രഭു പിന്നീട് തീരുമാനിക്കുകയായിരുന്നു. ചെറുപ്പത്തിലേ ഭരതനാട്യം, വെസ്റ്റേൺ നർത്തന രീതി എന്നിവ അഭ്യസിച്ചു. തന്റെ സഹോദരന്മാരായ രാജു സുന്ദരം , നാഗേന്ദ്ര പ്രസാദ് എന്നിവരും തമിഴിലെ നൃത്ത സംവിധായകരായിരുന്നു. അഭിനയ ജീവിതംആദ്യകാലത്ത് നൃത്ത സംവിധാനവും പിന്നീട് അഭിനയത്തിലേക്ക് പ്രഭു തിരിയുകയായിരുന്നു. ഒരു നൃത്ത സംവിധായകനായി ആദ്യ ചിത്രം വെട്രി വിഴ എന്ന ചിത്രമാണ്. ഏകദേശം 100 ലധികം ചിത്രങ്ങൾക്ക് നൃത്തസംവിധാനം ചെയ്തിട്ടുണ്ട്. ഷങ്കർ സംവിധാനം ചെയ്ത കാതലൻ എന്ന ചിത്രത്തിലാണ് ആദ്യമായി നായകനായി അഭിനയിച്ചത്. ഇതിൽ നഗ്മ ആയിരുന്നു നായിക. പിന്നീട് തന്റെ നൃത്തത്തിന്റെ ബലത്തിൽ തന്നെ ഒരു പാട് തമിഴ് , തെലുങ്ക്, കന്നട ചിത്രങ്ങളിൽ അഭിനയിച്ചു. പുരസ്കാരങ്ങൾ
ബെന്നി ലാവ2007 ഓഗസ്റ്റിൽ, പ്രഭുദേവ നായകനായ പെണ്ണിൻ മനത്തൈ തൊട്ടു എന്ന തമിഴ് ചിത്രത്തിലെ "കല്ലൂരി വാനിൽ" എന്ന പാട്ട് മൈക്ക് സട്ടൺ എന്നൊരാൾ (യൂട്യൂബിലെ ബഫലാക്സ് എന്ന ഉപഭോക്താവ്) യൂട്യൂബിലേക്ക് അപ്‌ലോഡ് ചെയ്തു.[2] തമിഴ് വരികളുമായി ശബ്ദസാമ്യമുള്ള ഇംഗ്ലീഷ് വാക്കുകൾ കൂട്ടിച്ചേർത്ത് നിർമിച്ച ഇംഗ്ലീഷ് വരികളും വീഡിയോക്കൊപ്പം ചേർത്തിരുന്നു. "കല്ലൂരി വാനിൽ കയന്ദ നിലാവോ?" എന്ന വരി ഇഗ്ലീഷിൽ "മൈ ലൂണി ബൺ ഇസ് ഫൈൻ ബെന്നി ലാവ" എന്നാണ് സട്ടൺ നൽകിയത്. യൂട്യൂബ് ഉപഭോക്താക്കൾ പ്രഭു ദേവയെ ബെന്നി ലാവ എന്ന് വിശേഷിപ്പിക്കാൻ ഇത് കാരണമായി. ഈ വീഡിയോ ഇന്റർനെറ്റിൽ വളരെ പെട്ടെന്നു തന്നെ പടർന്നു. 2009 ജനുവരി വരെ ഈ വീഡീയോ 10,202,647 കാണപ്പെട്ടിട്ടുണ്ട്.[3] ഇതിനു സമാനമായ പല വീഡിയോകളും ഇതിനുശേഷം യൂട്യൂബിൽ പ്രത്യക്ഷപ്പെട്ടു. ചിലർ ഇതിനെ ഒരു "നല്ല തമാശ"യായി കണ്ടപ്പോൾ അവരുടെ സംസ്കാരത്തെ പരിഹസിക്കുന്നതാണിതെന്നായിരുന്നു മറ്റു ചിലരുടെ പ്രതികരണം.[2] അവലംബം
പുറത്തേക്കുള്ള കണ്ണികൾPrabhu Deva എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia