പ്രാചീന ചരിത്രം
![]() രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ചരിത്രത്തിന്റെ ദൈർഘ്യം 5000 കൊല്ലത്തോളം വരും. ഇത് തുടങ്ങുന്നത് ബി.സി. മുപ്പതാം നൂറ്റാണ്ടിനോടടുത്ത്, കണ്ടെത്തിയതിൽ എറ്റവും പഴയ ലിപിയായ, ക്യൂണിഫോമിന്റെ ആവിർഭാവത്തോടെയാണ്. ![]() പ്രസ്തുത കാലത്തിനു മുമ്പുള്ള കാലത്തെ ചരിത്രാതീത കാലഘട്ടം എന്നു പൊതുവെ പറയുന്നു. ആദ്യ ഒളിമ്പിക്സ് നടന്ന ബി.സി. 776-യിൽ ലിഖിത ഗ്രീക്ക് ചരിത്രം ആരംഭിച്ചതു തൊട്ടുള്ള പ്രാചീന കാലത്തെ, ക്ലാസ്സിക്കൽ കാലഘട്ടം എന്ന് വിശേഷിപ്പിക്കാറുണ്ട്. ഏകദേശം ഇതേ കാലത്തു തന്നെയായിരുന്നു റോമിന്റെ സ്ഥാപന(ബി.സി. 753)വും, പുരാതന റോമിന്റെ ചരിത്രത്തിന്റെയും പുരാതന ഗ്രീസിലെ ആർകൈക്(Archaic) കാലഘട്ടത്തിന്റെയും ആരംഭവും. പ്രാചീന ചരിത്രകാലത്തിന്റെ അന്ത്യം എന്നാണെന്നതിനെപ്പറ്റി തർക്കമുണ്ടെങ്കിലും, പാശ്ചാത്യ പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ പടിഞ്ഞാറൻ റോമാ സാമ്രാജ്യത്തിന്റെ വീഴ്ച(എ.ഡി. 476), ജസ്റ്റീനിയൻ ഒന്നാമൻ ചക്രവർത്തിയുടെ മരണം, ഇസ്ലാമിന്റെ വരവ് അല്ലെങ്കിൽ ഷാർലെമെയ്ന്റെ(Charlemagne) ഉദയം എന്നിവയിലേതെങ്കിലും ഒന്നോടെ ക്ലാസ്സിക്കൽ യൂറോപ്യൻ ചരിത്രത്തിന് അന്ത്യമായി എന്നു കരുതാവുന്നതാണ്. ഇന്ത്യയിൽ, പ്രാചീന കാലഘട്ടമെന്നാൽ മദ്ധ്യകാല സാമ്രാജ്യങ്ങളുടെ കാലം കൂടി ഉൾപ്പെടുന്നതാണ്. ചൈനയെ സംബന്ധിച്ചടത്തോളം ക്വിൻ വംശകാലം വരെയുള്ള ഘട്ടം പ്രാചീന കാലത്തിൽ ഉൾപ്പെടുന്നു. പ്രാചീന ചരിത്രത്തിന്റെ അവസാന തീയതി തർക്കവിധേയമാണെങ്കിലും ക്രി.മു. 476 ൽ പാശ്ചാത്യ റോമാ സാമ്രാജ്യത്തിന്റെ പതനം (ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നു ), 529-ൽ പ്ലാറ്റോണിക് അക്കാദമി അടച്ചു പൂട്ടൽ, 565 AD ൽ ജസ്റ്റീനിയൻ ഒന്നാമന്റെ ചക്രവർത്തിയുടെ മരണം, ഇസ്ലാം മതത്തിന്റെ വരവ് എന്നിവയാണ് പൊതുവെ ഉപയോഗിക്കുന്ന വർഷങ്ങൾ. പൂർണ്ണമായ പുരോഗതിയിലായിരുന്ന നവലിത്തിക് വിപ്ലവം മൂലം 3000 ബി. സിയിൽ ആരംഭിച്ച 'പ്രാചീന ചരിത്രം' എന്ന കാലഘട്ടത്തിൽ ലോകജനസംഖ്യയിൽ വൻ കുതിച്ചുചാട്ടം ഉണ്ടായി. 10,000 ബി.സിയിൽ ലോകജനസംഖ്യ 2 ദശലക്ഷം ആയിരുന്നു, അത് 3,000 ബി.സിആയപ്പൊളേക്കും 45 ദശലക്ഷം ആയി വർദ്ധിച്ചു. ബി.സി. 1,000 ൽ ഇരുമ്പ് യുഗത്തിന്റെ ഉയർച്ചയിലൂടെ ജനസംഖ്യ 72 ദശലക്ഷം ആയി വർദ്ധിച്ചു. 500 എഡി കാലയളവിൽ ലോകജനസംഖ്യ 209 ദശലക്ഷത്തിലെത്തിയിരുന്നു.
പ്രാചീന ചരിത്രം:പഠനവും ഗവേഷണവുംപുരാരേഖകൾക്ക് പൊതുവെ അക്കാലത്തെ മുഴുവൻ വിശദാംശങ്ങൾ സംഭരിക്കാൻ കഴിയാതിരുന്നതുകൊണ്ടും കഴിഞ്ഞതു തന്നെ പലതും ഇന്ന് ലഭ്യമല്ലാത്തതുകൊണ്ടും പ്രാചീന ചരിത്രപഠനം എത്രയും ദുഷ്കരമായിരിക്കുന്നു[1]. ![]() കിട്ടിയവയിലെ തന്നെ, വിവരങ്ങളുടെ വിശ്വാസ്യത കണക്കിലെടുക്കേണ്ടിയുമിരിക്കുന്നു[2][3]. പ്രാചീന ക്കാലത്തിന്റെ അന്ത്യം വരെ ജനങ്ങൾക്ക് സാക്ഷരത പൊതുവെ കുറഞ്ഞിരുന്നതിനാൽ വളരെക്കുറച്ചാളുകൾക്കു മാത്രമേ ചരിത്രം രേഖപ്പെടുത്താൻ കഴിഞ്ഞിരുന്നുള്ളു[4]. പ്രാചീനകാലത്തെ ഏറ്റവും സാക്ഷരസമ്പന്നമായിരുന്ന സംസ്കാരമായ റോമാ സാമ്രാജ്യത്തിലെ[5] പല ചരിത്രകാരന്മാരുടെയും കൃതികൾ നഷ്ടപ്പെടുകയുണ്ടായി. ഉദാഹരണത്തിന്, ബി.സി. ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ലിവി എന്ന ചരിത്രകാരന്റെ അബ് ഉർബി കൊൺദിറ്റാ (നഗരത്തിന്റെ ആരംഭം മുതൽ) എന്ന കൃതിയുടെ 144 വാല്യങ്ങളുണ്ടായിരുന്നതിൽ 35 എണ്ണം മാത്രമേ ഇന്നവശേഷിക്കുന്നുള്ളു. ബാക്കിയുള്ളവയിൽ മിക്കതിന്റെയും ചെറുസംക്ഷിപ്തങ്ങൾ ഇന്നുണ്ടെന്ന് മാത്രം. പ്രാചീന റോമൻ ചരിത്രഗ്രന്ഥങ്ങളിൽ അപൂർവ്വം ചിലതു മാത്രമാണ് അവശേഷിച്ചിട്ടുള്ളത്. ചരിത്രകാരന്മാർ പ്രാചീനലോകത്തെക്കുറിച്ചു പഠിക്കാൻ പ്രധാനമായും രണ്ടു മാർഗ്ഗങ്ങളാണ് അവലംബിക്കുന്നത്: പുരാവസ്തുഗവേഷണവും മൂലഗ്രന്ഥപഠനവും. മൂലസ്രോതസ്സിനോടേറ്റവുമടുത്തു നിൽക്കുന്ന ഗ്രന്ഥത്തെ അടിസ്ഥാനഗ്രന്ഥമെന്നും[6], അടിസ്ഥാനഗ്രന്ഥത്തെ ഉദ്ധരിക്കുന്നവയെ ദ്വിതീയഗ്രന്ഥമെന്നും വിളിക്കുന്നു[7]. പുരാവസ്തുഗവേഷണം![]() മനുഷ്യന്റെ പൂർവ്വചരിത്രം മനസ്സിലാക്കുന്നതിനു വേണ്ടി, മണ്മറഞ്ഞുപോയ വസ്തുക്കൾ(Artifacts) ഖനനം ചെയ്തെടുക്കുകയും അവയെപ്പറ്റി പഠിക്കുകയും ചെയ്യുന്നതിനെ പുരാവസ്തുഗവേഷണം എന്നു പറയുന്നു[10]. പുരാവസ്തുഗവേഷകർ പ്രാചീന നഗരങ്ങളുടെ അവശിഷ്ടങ്ങൾ കുഴിച്ചെടുക്കുകയോ, അതുവരെ അറിയപ്പെടാത്തതു കണ്ടെത്തുകയോ ചെയ്തശേഷം അതിൽ നിന്ന് അക്കാലത്തെ ജീവിതശൈലി മനസ്സിലാക്കാൻ ശ്രമിക്കുന്നു. താഴെപ്പറയുന്നവ ഇത്തരത്തിൽ പുരാവസ്തുഗവേഷകർ കണ്ടെത്തിയവയാണ്:
മൂലഗ്രന്ഥംപ്രാചീന കാലത്തെപ്പറ്റി ഇന്നുള്ള അറിവുകളിൽ ഭൂരിഭാഗവും അന്നത്തെ ചരിത്രകാരന്മാരിൽനിന്നും ലഭ്യമായിട്ടുള്ളതാണ്. അവരിൽ ഓരോരുത്തരുടെയും മുൻവിധിയെപ്പറ്റി ചിന്തിക്കേണ്ടതുണ്ടെങ്കിലും, അവർ തന്ന അറിവുകളാണ് അക്കാലത്തെപ്പറ്റിയുള്ള നമ്മുടെ അറിവിന് ആധാരം. പ്രാചീനകാലത്തെ ചില പ്രധാന എഴുത്തുകാരാണ് ഹെറോഡോട്ടസ്, ജോസെഫസ്, ലിവി, പൊളിബിയൂസ്, സാലുസ്റ്റ്, സ്യൂട്ടോണിയസ്, റ്റാസിറ്റസ്, തുസിഡൈഡ്സ്, സിമ ഖ്വിയൻ എന്നിവർ. കാലക്രമംചരിത്രാതീതകാലംരേഖപ്പെടുത്തിയ ചരിത്രത്തിന് മുമ്പുള്ള കാലഘട്ടമാണ് ചരിത്രാതീതകാലം. ലോവർ പാലിയോലിത്തിക്ക് കാലഘട്ടത്തിൽ ഏകദേശം18 ലക്ഷം വർഷങ്ങൾക്ക് മുമ്പ് ഹോമോ ഇറക്ടസിന്റെ യുറേഷ്യയിലെ വ്യാപനമായിരുന്നു ആദ്യകാല മനുഷ്യകുടിയേറ്റങ്ങൾ. [11]തീയുടെ നിയന്ത്രിത ഉപയോഗം 800,000 വർഷങ്ങൾക്ക് മുമ്പ് മധ്യ പാലിയോലിത്തിക്ക് കാലത്താണ് ആദ്യമായി സംഭവിച്ചതെന്ന് കരുതപ്പെടുന്നു. ഏകദേശം 250,000 വർഷങ്ങൾക്കു മുമ്പ് ആധുനിക മനുഷ്യൻ ആഫ്രിക്കയിൽ ആവിർഭവിച്ചു. 50000 വർഷങ്ങൾക്കു മുമ്പ് മനുഷ്യർ ആഫ്രിക്കയിൽ നിന്നു ഏഷ്യയിലേക്ക് കുടിയേറി. ഏകദേശം 45000 വർഷങ്ങൾക്കു മുമ്പ് ഓസ്ട്രേലിയയിലും തെക്കുപടിഞ്ഞാറൻ യൂറോപ്പിലും മനുഷ്യരെത്തി. സൈബീരിയയിൽ 40000 വർഷങ്ങൾക്കും ജപ്പാനിൽ 30000 വർഷങ്ങൾക്കും അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ 15000 വർഷങ്ങൾക്കും മുമ്പ് മനുഷ്യരെത്തിച്ചേർന്നു.[12] കൃഷിയുടെ ആദ്യത്തെ തെളിവുകൾ ഏകദേശം ബി.സി.ഇ 9000, കിഴക്കൻ തുർക്കിയിൽ നിന്നും ലഭിച്ചു. അവിടെ നിന്ന് കൃഷി ഫലഭൂയിഷ്ഠമായ ഫെർറ്റൈയിൽ ക്രസന്റിൽ വ്യാപിച്ചു.[13] ബി.സി.ഇ 9500-ഓടുകൂടി ജനവാസമാരംഭിച്ചുവെന്നു കരുതപ്പെടുന്ന ഗോബെൽക്കി ടെപെയിലാണ് ലോകത്തിലെ ഏറ്റവും പഴക്കമുള്ള ക്ഷേത്രം കണ്ടെടുത്തിട്ടുള്ളത്.[14] നൈൽ നദീതടത്തിൽ ഏകദേശം 8000 ബി.സി.ഇ മുതൽ തന്നെ സോർഗം, മില്ലറ്റ് എന്നിവയുടെ കൃഷി തുടങ്ങിയതിന്റെ തെളിവുകൾ ലഭിച്ചിട്ടുണ്ട്. പശ്ചിമ ആഫ്രിക്കയിലെ ചേനവർഗ്ഗത്തിൽപ്പെട്ട വിളകളുടെ കാർഷികമായ ഉപയോഗവും ഒരുപക്ഷേ അതേ കാലഘട്ടത്തിലായിരിക്കാമെന്നും കരുതപ്പെടുന്നു. ന്യൂ ഗിനിയയിലെ ചേമ്പു കൃഷി ഏകദേശം ബി.സി.ഇ 7000 മുതലുള്ളതാണ്, കൂടാതെ മെസോഅമേരിക്കയിലെ സ്ക്വാഷ് വർഗ്ഗങ്ങളുടെ കൃഷിയും ആ കാലഘട്ടത്തിൽത്തന്നെ തുടങ്ങിയതായി കരുതപ്പെടുന്നു.[13] മൃഗങ്ങളുടെ വളർത്തുന്നതിന്റെ തുടക്കം ഏകദേശം 15,000 വർഷങ്ങൾക്കോ അതിനു മുമ്പോ നായ്ക്കളെ വളർത്തുന്നതു മുതലാണെന്ന് കരുതപ്പെടുന്നു. ബി.സി.ഇ 9000-ൽ ഫെർട്ടൈൽ ക്രെസെന്റിൽ ചെമ്മരിയാടുകളെയും ആടുകളെയും വളർത്തിയിരുന്നു. പന്നി, കോഴി തുടങ്ങിയ മറ്റ് മൃഗങ്ങളെയും മനുഷ്യർ പിന്നീട് വളർത്തി ഭക്ഷണ സ്രോതസ്സുകളായി ഉപയോഗിച്ചു.[15] പ്രാചീന ചരിത്രത്തിന്റെ സമയരേഖമദ്ധ്യ-ശേഷ വെങ്കലയുഗംപൂർവ്വ അയോയുഗംക്ലാസ്സിക്കൽ കാലഘട്ടംബി.സി.പൂർവ്വ പ്രാചീന ചരിത്രംശേഷ പ്രാചീന ചരിത്രംഎ.ഡി.ക്ലാസ്സിക്കൽ കാലഘട്ടത്തിന്റെ അന്ത്യംപ്രമുഖ സംസ്കാരങ്ങൾസമയരേഖതെക്കുപടിഞ്ഞാറൻ ഏഷ്യമെസൊപ്പൊട്ടാമിയപേർഷ്യഅനറ്റോലിയ, അർമേനിയഅറേബ്യലെവന്ത്ആഫ്രിക്കഈജിപ്ത്നുബിയഅക്സംപുണ്ട് ദേശംനോക്ക്കാർത്തേജ്ദക്ഷിണേഷ്യസിന്ധു നദീതട സംസ്കാരംമഹാജനപദങ്ങൾമദ്ധ്യകാല രാജവംശങ്ങൾപൂർവ്വേഷ്യചൈനപ്രാചീന യുഗംവസന്ത-ശരത് കാലഘട്ടംതമ്മിൽ യുദ്ധം ചെയ്യുന്ന രാജ്യങ്ങൾജപ്പാൻകൊറിയവിയറ്റ്നാംമംഗോളിയന്മാർഹൂണന്മാർഅമേരിക്കആൻഡിയൻ സംസ്കാരങ്ങൾമെസൊഅമേരിക്കയൂറോപ്പ്എട്രൂറിയഫിനീഷ്യന്മാർക്ലാസ്സിക്കൽ കാലഘട്ടം===== ഗ്രീസ് =====samskaram റോംശേഷ ക്ലാസ്സിക്കൽ കാലഘട്ടംജർമനിക് ഗോത്രങ്ങൾചരിത്രം വികസിച്ച വഴികൾമതവും തത്ത്വശാസ്ത്രവുംശാസ്ത്രവും സാങ്കേതികവിദ്യയുംകടൽ യാത്രകൾയുദ്ധങ്ങൾകലയും സംഗീതവുംഅവലംബം
ഗ്രന്ഥസൂചി
|
Portal di Ensiklopedia Dunia