ലോകത്തിലെ ഏഴ് ഭൂഖണ്ഡങ്ങളിലെയും ഏറ്റവും ഉയരം കൂടിയ കൊടുമുടികളായ സെവൻ സമ്മിറ്റുകൾ കീഴടക്കിയ ആദ്യത്തെ ഇന്ത്യൻ വനിതയാണ് പ്രേമലത അഗർവാൾ (ജനനം: 1963)[1] ,[2] പർവതാരോഹണ മേഖലയിലെ ഈ നേട്ടങ്ങൾക്ക് 2013 ൽ ഇന്ത്യാ ഗവൺമെന്റ് അവർക്ക് പത്മശ്രീയും 2017 ൽ ടെൻസിങ് നോർഗേ ദേശീയ സാഹസിക അവാർഡും നൽകി [3],[4]. 2011 മെയ് 20 ന്, 48 വയസ് പ്രായമുള്ളപ്പോൾ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് കീഴടക്കുകയും ഇത് കീഴടക്കുന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യൻ വനിതയെന്ന നേട്ടത്തിന് അർഹയാകുകയും ചെയ്തു [5] ,[6]. പിന്നീട് ജമ്മു കശ്മീർ സ്വദേശിയായ സംഗീത സിന്ധി ബഹൽ 2018 ൽ 53 ആം വയസ്സിൽ എവറസ്റ്റ് കീഴടക്കി ഈ റെക്കോർഡ് മറികടന്നു[7] .ഝാർഖണ്ഡ് സംസ്ഥാനത്ത് നിന്ന് എവറസ്റ്റ് കീഴടക്കിയ ആദ്യ വ്യക്തി എന്ന നേട്ടവും പ്രേമലത അഗർവാൾ കരസ്ഥമാക്കി
പടിഞ്ഞാറൻ ബംഗാളിലെ ഡാർജിലിംഗ് സ്വദേശിയായ ബിസിനസുകാരനായ രാമവതർ ഗാർഗ് ആണ് പിതാവ് .മുതിർന്ന പത്രപ്രവർത്തകയായ വിമൽ അഗർവാളിനെ വിവാഹം കഴിച്ചു. ദമ്പതികൾക്ക് രണ്ട് പെൺ മക്കൾ ആണ് . പ്രേമലത ഇപ്പോൾ ടാറ്റാ സ്റ്റീലിനൊപ്പം ജോലിചെയ്യുന്നു. ജംഷദ്‌പൂരിലെ ഈസ്റ്റ് സിംഗ്ഭും ജില്ലയിലെ ജുഗ്‌സലായി പട്ടണത്തിലാണ് ഇപ്പോൾ താമസിക്കുന്നത്.