ഫിൽമോർ
ഫിൽമോർ, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ വെഞ്ചുറ കൗണ്ടിയിലുൾപ്പെട്ടതും സാന്ത ക്ലാര നദീതടത്തിൽ സ്ഥിതിചെയ്യുന്നതുമായ ഒരു നഗരമാണ്. സമ്പന്നവും ഫലഭൂയിഷ്ഠമായ മണ്ണുള്ളതും ഒരു ഒരു കാർഷിക മേഖലയുമായ ഫിൽമോറിന് 1887 ൽ താഴ്‍വരയിലൂടെ സതേൺ പസഫിക് കമ്പനിയുടെ റെയിൽറോഡ് നിർമ്മിക്കപ്പെട്ടപ്പോൾ സ്ഥാപിതമായ ചരിത്ര പ്രാധാന്യമുള്ള ഒരു നഗരകേന്ദ്രമുണ്ട്. കമ്പനിയുടെ പസഫിക് സിസ്റ്റത്തിന്റെ മേലധികാരിയായിരുന്ന ജെ.എ. ഫിൽമോറിന്റെ പേര് അവർ ഈ നഗരത്തിന് നൽകുകയും ചെയ്തു. 2000 ലെ സെൻസസിൽ 13,643 ആയിരുന്ന ഈ നഗരത്തിലെ ജനസംഖ്യ 2010ലെ സെൻസസ് പ്രകാരം 15,002 ആയി വർദ്ധിച്ചിരുന്നു. ചരിത്രം1769 ൽ, സ്പാനിഷ് പോർട്ടോള പര്യവേഷണ സംഘമാണ് കാലിഫോർണിയയുടെ ഉൾനാടൻ പ്രദേശങ്ങൾ ദർശിച്ച , ആദ്യ യൂറോപ്യന്മാർ. അവർ തലേന്നു രാത്രിയിൽ തമ്പടിച്ചിരുന്ന ഇന്നത്തെ റാഞ്ചോ കാമുലോസിനടുത്തുള്ള പാളയത്തിൽനിന്ന് താഴ്‍വരയിലെത്തുകയും ആഗസ്റ്റ് 11 ന് ഫിൽമോററിനു സമീപമുള്ള പ്രദേശത്തു ക്യാമ്പ് ചെയ്യുകയും ചെയ്തു. ഈ പര്യടനസംഘത്തോടൊപ്പം സഞ്ചരിച്ചിരുന്ന ഒരു ഫ്രാൻസിസ്കൻ മിഷനറിയായ ഫ്രേ ജുവാൻ ക്രെസ്പി, ഈ താഴ്‍വരയ്ക്ക് നേരത്തേ “കാനഡ ഡെ സാന്താ ക്ലാര” എന്നു നാമകരണം ചെയ്തിരുന്നു. ആ പര്യവേക്ഷണസംഘം ഏകദേശം 9 മുതൽ 10 മൈൽ വരെ സഞ്ചരിച്ച് ഒരു വലിയ തദ്ദേശീയ ഗ്രാമപ്രദേശത്ത് ക്യാമ്പ് ചെയ്തതായും അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നു.1887 ൽ സതേൺ പസഫിക് റെയിൽവേ ലൈനിന്റെ ആഗമനത്തോടെ സ്ഥാപിതമായ ഈ നഗരം 1914 ൽ സംയോജിപ്പക്കപ്പെട്ടു.1985-ൽ സിറ്റി കൗൺസിൽ ഔദ്യോഗിക ഭാഷ ഇംഗ്ലീഷാക്കാൻ വോട്ടുചെയ്തുവെങ്കിലും 1999 ൽ ഈ പ്രമേയം നിരസിക്കപ്പെട്ടു. അവലംബം
|
Portal di Ensiklopedia Dunia