ഫെനിറ്റോയിൻ
അപസ്മാരം നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന ഹൈഡന്റോയിൻ മരുന്നാണ് ഫെനിറ്റോയിൻ (Phenytoin). തലച്ചോറിലെ ശസ്ത്രക്രിയകൾക്കു ശേഷം ഉണ്ടായേക്കാവുന്ന അപസ്മാരം നിയന്ത്രിക്കാനും ഫെനിറ്റോയിൻ പര്യാപ്തമാണ്. കോശങ്ങളിലെ സോഡിയം ചാനലുകളിൽ വോൾട്ടേജ്-ആശ്രയ ബ്ലോക്ക് നൽകുന്നതു വഴിയാണ് ഫെനിറ്റോയിൻ അപസ്മാരത്തിൽ നിന്നും സംരക്ഷണം നൽകുന്നത്. കൂടാതെ, ഹൃദയത്തിന്റെ താളപ്പിഴകൾ പരിഹരിക്കാനും ഫെനിറ്റോയിൻ ഉപകാരപ്രദമാണ്. ഫെനിറ്റോയിൻ ലോകാരോഗ്യ സംഘടനയുടെ അവശ്യ മരുന്നുകളുടെ ലിസ്റ്റിൽ ഉൾപ്പെടുന്ന മരുന്നാണ്. വൈദ്യോപയോഗങ്ങൾവൈദ്യശാസ്ത്രത്തിൽ ഫെനിറ്റോയിൻ പ്രധാനമായും ഉപയോഗിക്കുന്നത് അപസ്മാരം തടയുന്നതിനുവേണ്ടിയാണ്. ഫോക്കൽ അപസ്മാരവും (focal seizures), പരോക്ഷ അപസ്മാരവും (absent seizures), ദീർഘ അപസ്മാരവും (status epilepticus) തടയാൻ ഫെനിറ്റോയിനാകുന്നു. ഏട്രിയൽ, വെൻട്രിക്കുലാർ ദ്രുതഹൃദയചലനം പോലെയുള്ള ഹൃദയത്തിന്റെ താളപ്പിഴകൾ പരിഹരിക്കാനും ഫെനിറ്റോയിൻ നല്ല്ലതാണ്.എന്നാൽ, കാർഡിയോവെർഷൻ, മറ്റ് ഹൃദയതാളപ്പിഴ-പ്രതിരോധകങ്ങൾ എന്നിവ ഫലിക്കുന്നില്ലെങ്കിൽ മാത്രമേ ഫെനിറ്റോയിൻ ഉപയോഗിക്കാറുള്ളൂ. ഡിജോക്സിൻ എന്ന മരുന്നിന്റെ വിഷാംശം കുറയ്ക്കാനും ട്രൈജമിനൽ ന്യൂറാൾജിയ എന്ന രോഗം ചികിത്സിക്കാനും ഡിജോക്സിൻ ഉപയോഗിക്കുന്നു. പാർശ്വഫലങ്ങൾഫെനിറ്റോയിൻ ദ്രുതഗതിയിൽ രക്തത്തിൽ പ്രവേശിച്ചാൽ രക്തസമ്മർദ്ദം കുറയാനിടയുണ്ട്. അതിനാൽ മിനുട്ടിൽ 50 മില്ലിഗ്രാമിൽ കൂടുതൽ ഫെനിറ്റോയിൻ കയറ്റുവാൻ പാടുള്ളതല്ല. ചിലരിൽ ഫെനിറ്റോയിൻ കണ്ണുകളുടെ ദ്രുതചലനം, ഇരട്ടക്കാഴ്ച, മയക്കം, വിറയൽ എന്നിവ ഉണ്ടാക്കുന്നു. ഫെനിറ്റോയിൻ സെറിബ്രത്തിൽ അടിഞ്ഞുകൂടിയാൽ ഞരമ്പുകോശങ്ങൾക്ക് തകരാറു പറ്റുന്നു. ദീർഘകാല ഫെനിറ്റോയിൻ ഉപയോഗം മൂലം ഫോളിക് ആസിഡിന്റെ അഭാവമുണ്ടാകുയും, മെഗലോബ്ലാസ്റ്റിക് അനീമിയ എന്ന വിളർച്ച ഉണ്ടാകുകയും ചെയ്യുന്നു. രക്തത്തിൽ പ്ലേറ്റ്ലറ്റുകളുടെയും, ശ്വേതരക്താണുക്കളുടെയും അളവ് കുറയാൻ ഫെനിറ്റോയിൻ കാരണമാകുന്നു. വളരെക്കാലത്തെ ഫെനിറ്റോയിൻ ഉപയോഗം മോണകളുടെ അമിതവലിപ്പത്തിനും അമിത രോമവളർച്ചയ്ക്കും കാരണമാകുന്നു. അവലംബം |
Portal di Ensiklopedia Dunia