ഫ്രീസ്പൈർ
ഫ്രീസ്പൈർ എന്നത് നിലവിൽ പിസി/ഓപ്പൺ സിസ്റ്റംസ് എൽഎൽസിയുടെ ഉടമസ്ഥതയിലുള്ള ഒരു കമ്മ്യൂണിറ്റിയാൽ പ്രവർത്തിക്കുന്ന ലിനക്സ് വിതരണമാണ്. മൾട്ടിമീഡിയ കോഡെക്കുകൾ, ഡിവൈസ് ഡ്രൈവറുകൾ, ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ എന്നിവയുൾപ്പെടെയുള്ള കുത്തക സോഫ്‌റ്റ്‌വെയറുകൾ ഉൾപ്പെടെ ഉപയോക്താക്കൾക്ക് തിരഞ്ഞെടുക്കാൻ സാധിക്കും, ഇത് ലിൻസ്‌പയറിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്, കൂടുതലും സ്വതന്ത്രവും ഓപ്പൺ സോഴ്‌സ് സോഫ്‌റ്റ്‌വെയറുമാണ് ഇത്. ഫ്രീസ്പയർ 1.0 ഡെബിയനെ അടിസ്ഥാനമാക്കിയുള്ളതാണ്, ഫ്രീസ്പയർ 2.0 ഉബുണ്ടുവിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഭാവിയിലെ ഫ്രീസ്പയർ റിലീസുകൾക്കായി ഡെബിയനിലേക്ക് മാറാൻ ആദ്യം പദ്ധതിയിട്ടിരുന്ന സാൻട്രോസ്(Xandros) ആണ് ലിൻസ്പെയർ വാങ്ങിയത്.[3] 2018 ജനുവരി 1-ന്, പിസി/ഓപ്പൺ സിസ്റ്റംസ്, സാൻട്രോസിൽ നിന്ന് ലിൻസ്പെയർ വാങ്ങിയതായി പ്രഖ്യാപിക്കുകയും ഫ്രീസ്പയർ 3.0 പുറത്തിറക്കുകയും ചെയ്തു. ലിൻസ്പെയർ 7 79.99 ഡോളറിന് ലഭ്യമാണ്, ഫ്രീസ്പയർ 3.0 സൗജന്യമാണ്.[4] ചരിത്രം2005 ഓഗസ്റ്റിൽ, ഫ്രീസ്പയർ എന്ന പേരിൽ ലിൻസ്‌പയറിന്റെ സോഴ്‌സ് പൂളുകളെ അടിസ്ഥാനമാക്കിയുള്ള ഒരു ഡിസ്ട്രിബ്യൂഷൻ ലൈവ് സിഡി ആകസ്‌മികമായി വെബിൽ എത്തി.[5]ഈ വിതരണം സൃഷ്ടിച്ചത് ആൻഡ്രൂ ബെറ്റ്‌സ് ആണ്, ഇത് നിർമ്മിക്കുകയും പുറത്തിറക്കുകയും ചെയ്തത് ലിൻസ്‌പയറർ ഐഎൻസിയാണ്. ഫ്രീസ്പയർ ലിൻസ്‌പയറിൽ നിന്നുള്ള യഥാർത്ഥ ഉൽപ്പന്നമാണെന്നാണുള്ള തെറ്റിധാരണ ചില ഉപയോക്താക്കളെ ആശയക്കുഴപ്പത്തിലാക്കി, ലിൻസ്‌പയറിന്റെ അഭ്യർത്ഥന പ്രകാരം സ്‌ക്വിഗിൾ എന്ന വികസന കോഡ്‌നാമം സ്വീകരിച്ച് പുതിയ പേരിനായി അന്വോഷണം തുടങ്ങി. 2005 സെപ്‌റ്റംബർ 9 വരെ "ഫ്രീസ്പയർ" എന്ന കൂപ്പൺ കോഡ് ഉപയോഗിച്ച് ലിൻസ്‌പയർ, ജനറേറ്റുചെയ്‌ത പബ്ലിസിറ്റിയുടെ പിൻബലത്തിൽ, ഉപയോക്താക്കൾക്ക് "സൗജന്യ ലിൻസ്‌പയർ" (വാങ്ങൽ വില 0 ഡോളർ) വാഗ്ദാനം ചെയ്തു. സിഗിൾ ഒഎസ്(Squiggle OS) ഇപ്പോൾ സജീവമല്ല. പതിപ്പുകൾ
അവലംബം
|
Portal di Ensiklopedia Dunia