ഫർണ ഫീയാ ദേശീയോദ്യാനം
ഫർണ ഫീയാ ദേശീയോദ്യാനം (പോർച്ചുഗീസ്: Parque Nacional da Furna Feia) ബ്രസീലിലെ റിയോ ഗ്രാൻഡേ ഡൊ നോർട്ടെ സംസ്ഥാനത്ത് ഒരു വലിയ ഗുഹാ സംവിധാനം അടങ്ങിയിരിക്കുന്ന ദേശീയോദ്യാനമാണ്. ചരിത്രംഫർണ ഫീയ ദേശീയോദ്യാനം റിയോ ഗ്രാൻഡേ ഡൊ നോർട്ടെയിലെ ആദ്യത്തെ ദേശീയോദ്യാനമാണ്. ഈ മേഖലയിലെ ഖനന പ്രവർത്തനങ്ങളുടെ (പ്രധാനമായും സിമന്റ് നിർമ്മാണത്തിനുള്ള ചുണ്ണാമ്പു കല്ലുകൾ) പ്രതിരോധം കാരണമായി ദേശീയോദ്യാനത്തിൻറെ രൂപീകരണം തടസ്സപ്പെട്ടിരുന്നു. അനുരഞ്ജനമെന്ന നിലയിൽ ഖനനപ്രവർത്തനങ്ങൾ നടന്നിരുന്ന നിർദ്ദിഷ്ട ദേശീയോദ്യാനത്തിലെ 700 ഹെക്ടർ (1,700 ഏക്കർ) പ്രദേശം ഉപേക്ഷിക്കുകയും പ്രധാന തടസ്സം നീക്കുകയും ചെയ്തു.[1] 2012 ജൂൺ 5 ന് ദേശീയോദ്യാനം രൂപീകരിക്കപ്പെട്ടു. ഇതിൻറെ ഭരണം നിർവ്വഹണം ചിക്കോ മെൻഡെസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോഡൈവേർസിറ്റി കൺസർവേഷനിൽ (ICMBio) നിഷിപ്തമാണ്.[2] ലോക പരിസ്ഥിതി ദിനത്തിൽ ദേശീയോദ്യാനത്തിൻറെ നിർമ്മാണം പ്രസിഡന്റ് ദിൽമ റൂസെഫ് പ്രഖ്യാപിച്ചു.[3] അവലംബം |
Portal di Ensiklopedia Dunia