ബഗീര
കിപ്ലിങ്ങിന്റെ പ്രശസ്ത കൃതിയായ ദി ജംഗിൾ ബുക്ക് എന്ന കഥാസമാഹാരത്തിലെ പ്രധാന കഥാപാത്രമായ ഒരു കരിമ്പുലിയാണ് ബഗീര (Bagheera)(ഹിന്ദി: बघीरा / Baghīrā). മൗഗ്ലിയെ കേന്ദ്രകഥാപാത്രമാക്കി റുഡ്യാർഡ് കിപ്പ്ലിംഗിന്റെ രണ്ട് കൃതികളിലും (The Jungle Book (coll. 1894) ഉം The Second Jungle Book (coll. 1895)) ബഗീര പ്രധാന കഥാപാത്രമാണ്. ബഗീര എന്നത് കടുവ എന്നർത്ഥം വരുന്ന ഹിന്ദി പദമാണ്. കഥാപാത്ര ചരിത്രംഉദയ്പൂരിലെ ഒരു പ്രദർശനത്തിനുളള മൃഗശാലയിലെ കൂട്ടിൽ ജനിച്ചതാണ് ബഗീര. തന്റെ അമ്മ മരിക്കുന്നതോടുകൂടി സ്വാതന്ത്ര്യത്തിനു വേണ്ടി ആസൂത്രണം തുടങ്ങുന്നു. ഒരിക്കൽ പൂട്ട് പൊളിച്ച് ബഗീര കാട്ടിലെത്തുന്നു. ശൗര്യവും കൗശലവും ബഗീരനോട് ഷേർ ഖാനൊഴികെയുള്ള കാട്ടിലെ മറ്റു ജീവികൾക്ക് ബഹുമാനത്തിനും ഇഷ്ടത്തിനും കാരണമാകുന്നു. മൃഗശാലയിൽ നിന്നും രക്ഷപ്പെട്ടു പോന്നതുകാരണം ബഗീരൻ എന്ന കഥാപാത്രത്തിന്റെ കഴുത്തിൽ ഒരു പട്ട(മാല) കാണപ്പെടാറുണ്ട്. കൂടുതൽ വായനയ്ക്ക്പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia