ബാക്ബോൺ.ജെഎസ്
മോഡൽ-വ്യൂ-കൺട്രോളർ എന്ന ഡിസൈൻ മാതൃക അനുസരിച്ചുള്ള ഒരു ജാവാസ്ക്രിപ്റ്റ് ലൈബ്രറിയാണ് ബാക്ബോൺ.ജെഎസ്. ഒരു റെസ്റ്റ്ഫുൾ ജെസൺ(RESTful JSON) ഇൻ്റർഫേസിലൂടെ ഒരു എപിഐയിലേക്ക് കണക്റ്റുചെയ്യാൻ ഉദ്ദേശിച്ചുള്ളതാണ്. ബാക്ബോൺ അതിൻ്റെ പ്രവർത്തനത്തിന് അത്യാവശ്യമായ ജാവാസ്ക്രിപ്റ്റ് ലൈബ്രറിയായി അൺഡർസ്ക്വർ.ജെഎസ്(Underscore.js)-നെ ആശ്രയിക്കുന്നു, അതേസമയം ജെക്വറി ബാക്ക്‌ബോൺ ഫ്രെയിംവർക്കിന് വേണ്ടിയുള്ള അധിക പ്രവർത്തനത്തിനുള്ള ഒരു ഓപ്‌ഷണൽ ഡിപൻഡൻസിയാണ്.[1]വെബ് ആപ്ലിക്കേഷനുകളുടെ വിവിധ ഭാഗങ്ങൾ (ഉദാ. ഒന്നിലധികം ക്ലയൻ്റുകളും സെർവറും) സമന്വയിപ്പിച്ച് സൂക്ഷിക്കുന്നു. ജാവാസ്ക്രിപ്റ്റിലേക്ക് കംപൈൽ ചെയ്യുന്ന പ്രോഗ്രാമിംഗ് ഭാഷയായ കോഫിസ്ക്രിപ്റ്റ് വികസിപ്പിക്കുന്നതിനും ഫംഗ്ഷണൽ പ്രോഗ്രാമിംഗ് സഹായികളെ നൽകുന്ന ജാവാസ്ക്രിപ്റ്റിനായുള്ള യൂട്ടിലിറ്റി-ബെൽറ്റ് ലൈബ്രറിയായ അൺഡർസ്ക്വർ.ജെഎസും വികസിപ്പിച്ചെടുക്കുന്നതിന്റെ പേരിൽ അഷ്കെനാസ് അറിയപ്പെടുന്നു. ഒറ്റപ്പേജ് വെബ് ആപ്ലിക്കേഷൻ/സൈറ്റുകളുടെ നിർമ്മാണത്തിനു അനുയോജ്യമായ ഒരു ലൈബ്രറിയാണിത്, എന്നിരുന്നാലും ഒറ്റപ്പേജ് ആപ്ലിക്കേഷനുകൾക്ക് വേണ്ടിയേ ഉപയോഗിക്കാവൂ എന്ന നിയമമൊന്നുമില്ല താനും[2]. പുതിയ കാല വെബ് ആപ്ലിക്കേഷനുകൾ ധാരാളമായി ജാവാസ്ക്രിപ്റ്റ് ഉപയോഗിക്കാറുണ്ട്, നേരത്തെ സെർവറിൽ നടന്നിരുന്ന പല കാര്യങ്ങളും ഇപ്പോൾ ജാവാസ്ക്രിപ്റ്റിന്റെ സഹായത്തോടെ, ക്ലൈയന്റിൽ, സാധാരണയായി വെബ് ബ്രൗസർ, തന്നെ ചെയ്യാൻ സാധിക്കുന്നു. അങ്ങനെ റിക്വസ്റ്റുകൾ സെർവർ വരെ പോയി വരാതെ പല കാര്യങ്ങളും നടക്കുന്നു. കൂടാതെ പേജ് മുഴുവനായി റീലോഡ് ചെയ്യാതെ, ആവശ്യമുള്ള ഭാഗം മാത്രം റീലോഡ് ചെയ്യിക്കുകയും മറ്റും ജാവാസ്ക്രിപ്റ്റ് വച്ച് സാധിക്കുന്നതാണ്. ഇതൊക്കെ സാധ്യമാകുന്നത് വെബ് ബ്രൗസറുകൾ ജാവാസ്ക്രിപ്റ്റ് ഇന്റർപ്രെറ്ററുകൾ ആയതുകൊണ്ടാണ്. വെബ് ആപ്ലിക്കേഷനുകളിൽ/സൈറ്റുകളിൽ ജാവാസ്ക്രിപ്റ്റ് ഉപയോഗം കൂടുമ്പോൾ സങ്കീർണ്ണമാവാനും, അടുക്കും ചിട്ടയുമില്ലാത്ത ഉപയോഗം കാരണം കുഴപ്പം പിടിച്ച അവസ്ഥയിലേക്കെത്താനുമുള്ള സാധ്യത കൂടുതലാണ്. ഡയാസ്പുറ, പിന്ററസ്റ്റ്, ഡിഗ്, സൗണ്ട് ക്ലൗഡ് മുതലായവ വെബ് ആപ്ലിക്കേഷനായി ബാക്ബോൺ.ജെഎസ് ഉപയോഗിക്കുന്നു. അവലംബം
|
Portal di Ensiklopedia Dunia