പ്രോകാരിയോട്ടിക്ക് ഗണത്തിൽ പെടുന്ന ഏകകോശ ജീവികളാണ് ബാക്റ്റീരിയകൾ(/bækˈtɪəriə/ⓘ. ഗ്രീക്ക് ഭാഷയിലെ ബാക്റ്റീരിയോൺ (βακτήριον) എന്ന പദത്തിൽ നിന്നാണ് ബാക്റ്റീരിയ എന്ന പേര് ഉത്ഭവിച്ചത്. മർമ്മസ്തരം കൊണ്ടു വേർതിരിക്കപ്പെട്ട വ്യക്തമായ കോശമർമ്മമില്ലാത്ത ജീവികളാണിവ. ഏതാനും മൈക്രോമീറ്ററുകൾ മാത്രം നീളമുള്ള ഇവ ഉരുണ്ടതോ (കോക്കസ്) നീണ്ടതോ (ബാസില്ലസ്) പിരിഞ്ഞതോ (സ്പൈറൽ) ആയ വ്യത്യസ്ത ആകൃതിയിൽ കാണപ്പെടുന്നു. ചില ബാക്റ്റീരിയകൾ ക്ഷയം പോലെയുള്ള മാരക രോഗങ്ങൾക്ക് ഹേതുവാകുന്നുണ്ടെങ്കിലും മറ്റു ചിലവ ഉപകാരപ്രദമായവയാണ് (പാൽ പുളിപ്പിച്ച് തൈരാക്കുന്നത് ലാക്റ്റോബാസിലസുകൾ എന്ന ഇനം ബാക്റ്റീരിയങ്ങളാണ് [2]).
വ്യത്യസ്ത രൂപങ്ങളിൽ കാണപ്പെടുന്ന ബാക്റ്റീരിയകൾ
ബാക്റ്റീരിയയെ കുറിച്ചുള്ള പഠനത്തെ ബാക്റ്റീരിയോളജിയെന്നും പഠനശാഖയെ മൈക്രോബയോളജിയെന്നും അറിയപ്പടുന്നു.
ഒരു ഗ്രാം മണ്ണിൽ 40 മില്ല്യണും ഒരു മില്ലീലിറ്റർ ശുദ്ധജലത്തിൽ ഒരു മില്ല്യൺ ബാക്റ്റീരിയകളും കാണപ്പെടുന്നു. അതായത്, ഭൂമിയിൽ ഏകദേശം 5×1030 ബാക്റ്റീരിയകളുണ്ട്[3].
ചരിത്രം
1676-ൽ ആന്റണി വാൻ ല്യൂവെൻഹോക്ക് (Antonie van Leeuwenhoek) സ്വയം രൂപകല്പന ചെയ്ത സിംഗിൾ ലെൻസ് മൈക്രോസ്കോപ്പിലൂടെ ആദ്യമായി ബാക്റ്റീരിയകളെ നിരീക്ഷിച്ചു. അദ്ദേഹം അവയെ അനിമൽക്യൂൾസ് (animalcules) എന്നു വിളിച്ചു[4]. തുടർന്ന് അദ്ദേഹം നിരീക്ഷണങ്ങൾ റോയൽ സൊസൈറ്റി ഓഫ് ലണ്ടനിൽ പ്രസിദ്ധീകരിച്ചു[5][6][7]. ബാക്റ്റീരിയ എന്ന പേര് മുന്നോട്ടു വെച്ചത് 1838-ൽ ഏൺബെർഗ് (Christian Gottfried Ehrenberg) എന്ന ശാസ്ത്രജ്ഞനാണ്.
ബാകടീരിയയുടെ പരിണാമചരിത്രം
ബാക്ടീരിയയുടെ ഘടന സാധാരണയായി ബാക്ടീരിയുടെ കോശം ഒരു കോശഭിത്തി കൊണ്ട് ചുറ്റപ്പെട്ടിരിക്കുന്നു. ഇത് സങ്കീർണമായ ചില രാസവസ്തുക്കൾ കൊണ്ട് ആണ് ഉണ്ടാക്കിയിരിക്കുന്നത്. ഈ കോശഭിത്തിയുടെ ഉള്ളിലായി പ്ലാസ്മ സ്തരം കാണപ്പെടുന്നു. കോശഭിത്തിയെയും പ്ലാസമസ്തരത്തെയും വേർതിരിച്ച കൊണ്ട് ഒരു പെരിപ്ലാസ്മിക് എന്ന ഭാഗം കൂടെ ഉണ്ട്.[8]
പദത്തിന്റെ മറ്റ് അർത്ഥങ്ങൾ
ദ് ഗ്രേറ്റ് ഡിക്റ്റേറ്റർ എന്ന ചാർളി ചാപ്ലിൻ ചിത്രത്തിലെ ബാക്റ്റീരിയ എന്ന കാല്പനിക രാജ്യം.
ബാക്റ്റീരിയ എന്ന ഉപദ്രവകാരികളായ ചില സോഫ്റ്റ്വെയറുകൾ.
ബാക്റ്റീരിഡെ (Bacteriidae) എന്ന ഒരു പ്രത്യേക തരം തെക്കേ അമേരിക്കൻ പ്രാണികുടുംബം.
↑van Leeuwenhoek A (1684). "An abstract of a letter from Mr. Anthony Leevvenhoek at Delft, dated Sep. 17, 1683, Containing Some Microscopical Observations, about Animals in the Scurf of the Teeth, the Substance Call'd Worms in the Nose, the Cuticula Consisting of Scales". Philosophical Transactions (1683–1775). 14 (155–166): 568–574. doi:10.1098/rstl.1684.0030.
↑van Leeuwenhoek A (1700). "Part of a Letter from Mr Antony van Leeuwenhoek, concerning the Worms in Sheeps Livers, Gnats, and Animalcula in the Excrements of Frogs". Philosophical Transactions (1683–1775). 22 (260–276): 509–518. doi:10.1098/rstl.1700.0013.
↑van Leeuwenhoek A (1702). "Part of a Letter from Mr Antony van Leeuwenhoek, F. R. S. concerning Green Weeds Growing in Water, and Some Animalcula Found about Them". Philosophical Transactions (1683–1775). 23 (277–288): 1304–11. doi:10.1098/rstl.1702.0042.
↑Prescott−Harley−Klein (October 2002). "Microbiology.Lansing M. Prescott , John P. Harley , Donald A. Klein". Microbiology.