ബാഡ് (ആൽബം)
അമേരിക്കൻ സംഗീതജ്ഞനായ മൈക്കൽ ജാക്സൺ ന്റെ ഏഴാമത്തെ സ്റ്റുഡിയോ ആൽബമാണ് ബാഡ്.1987-ൽ എപിക് റെക്കോർട്സ് വഴിയാണ് ഇത് പുറത്തിറങ്ങിയത്. എക്കാലത്തെയും വലിയ വിജയമായിരുന്ന 1982 ലെ ത്രില്ലർ എന്ന ആൽബത്തിന്റെ തുടർച്ചയായിരുന്നു ഈ ആൽബം.4.5 കോടിയോളം ലോകമെമ്പാടുമായി വിറ്റഴിക്കപ്പെട്ട ഇത് അമേരിക്കയിൽ 10 പ്ലാറ്റിനം(certified) നേടിയിട്ടുണ്ട്.ലോകത്തിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട 30 ആൽബങ്ങളിൽ ഒന്നാണിത്.[1][2]ആദ്യമായി അഞ്ച് നമ്പർ വൺ ഗാനങ്ങൾ ബിൽബോർഡ് ഹോട് 100 ൽ നേടിയ ആൽബം ബാഡ് ആണ് (ഇതു വരെ രണ്ടെണ്ണം മാത്രം) .ഈ ആൽബം എണ്പതുകളിലെ ജാക്‌സന്റെ ആധിപത്യം ഉറപ്പിക്കുന്നതായിരുന്നു.ബാഡിലെ പതിനൊന്നു ഗാനങ്ങളിൽ ഒമ്പതെണ്ണം സിംഗിളുകളായി പുറത്തിറങ്ങി.ബാഡ് മുപ്പത് രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്തെത്തി.ഇതിലെ ഒമ്പത് ഗാനങ്ങൾ ജാക്സൺ ആണു സംവിധാനം ചെയ്തത് അതിനാൽ ആൽബത്തിന്റെ സഹ സവിധാനം ജാക്സനു ലഭിച്ചു. ബാഡിനു ആറു ഗ്രാമി നാമനിർദ്ദേശം ലഭിച്ചു. അതിൽ രണ്ടെണ്ണം നേടുകയും ചെയ്തു .വാണിജ്യപരമായ വിജയത്തിനു പുറമേ വിമർശകരുടെ അംഗീകാരവും നേടിയ ബാഡിനെ റോളിംഗ് സ്റ്റോൺ അടക്കം പ്രമുഖ മാഗസിനുകൾ എക്കാലത്തെയും മികച്ച ആൽബങ്ങളിൽ ഒന്നായി തിരഞ്ഞെടുത്തിട്ടുണ്ട്.[3] അവലംബങ്ങൾ
|
Portal di Ensiklopedia Dunia