സാൻ ഗബ്രിയൽ മിഷന്റെ ഉടമസ്ഥതയിലുള്ള മേച്ചിൽപ്രദേശങ്ങളുടെ ഭാഗമായിരുന്നു ആദ്യകാലത്ത് ബാൽഡ്വിൻ പാർക്ക് പിന്നീട് ആത്യന്തികമായി ഇത് റാഞ്ചോ അസൂസ ഡി ഡാൽട്ടന്റെയും റാഞ്ചോ ലാ പ്യൂയെന്റെയുടെയും ഭാഗമായി മാറി. 1860 ൽ ഈ സമൂഹം വൈൻലാന്റ് എന്ന പേരിൽ അറിയപ്പെട്ടു. 1906 ആയപ്പോഴേക്കും ഈ സ്ഥലം ബാൽഡ്‍വിൻ പാർക്ക് ആയി മാറി. പത്തൊൻപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലെ നിക്ഷേപകനും ഊഹക്കച്ചവടക്കാരനുമായിരുന്ന ഏലിയാസ് ജെ. "ലക്കി" ബാൾഡ്‍വിന്റെ ഈ പേരാണ് ഈ നഗരത്തിനു നൽകിയിരിക്കുന്നത്. 1956-ൽ ബാൽഡ്‍വിൻ പാർക്ക് കാലിഫോർണിയ സംസ്ഥാനത്തെ 47-മത് സംയോജിത നഗരമായി മാറി. ഇക്കാലത്ത് ഈ നഗരത്തിന്റെ സാമ്പത്തിക അടിത്തറ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. നഗരത്തിലെ തന്ത്രപ്രധാന മേഖലകളിലായി ആറ് സജീവ പ്രോജക്റ്റുകൾ പുനരാരംഭിച്ചിട്ടുണ്ട്. ഉയർന്ന നിലവാരമുള്ള ഉയർന്ന ഉന്നതർക്കുള്ള ഭവനങ്ങൾ, പണ്ടകശാലകൾ, സ്റ്റാർബക്സ്, ഹാർലി ഡേവിഡ്‍സൺ സ്ഥാപനങ്ങൾ, മെട്രൊലിങ്ക് ട്രെയിൻ സ്റ്റേഷനു സമീപമുള്ള ട്രാൻസിറ്റ് ഓറിയെന്റഡ് ഡിസ്ട്രിക്റ്റ് (TOD), മറ്റ് നിരവധി ബിസിനസുകൾ തുടങ്ങിയവയുൾപ്പെടെയുള്ളവയാണ് ഈ പുനർനിർമ്മാണ മേഖലയിലെ വിഭിന്നമായ പദ്ധതികൾ.
കാലാവസ്ഥ
ബാൾഡ്‌വിൻ പാർക്കിൽ നേരിയ ശൈത്യകാലവും ചൂടുള്ളതുമായ വേനൽക്കാലവും അനുഭവപ്പെടുന്നു. രേഖപ്പെടുത്തിയിട്ടുള്ള എക്കാലത്തെയും ഉയർന്ന താപനില താപനില 118 ° F ഉം ഏറ്റവും കൂടിയ തണുപ്പ് 21. F ഉം ആണ്.
അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കനുസരിച്ച്, നഗരത്തിന്റെ ആകെ വിസ്തീർണ്ണം 17.6 ചതരുശ്ര കിലോമീറ്റർ (6.8 ചതുരശ്ര മൈൽ) ആണ്. ഇതിൽ 17.2 ചതുരശ്ര കിലോമീറ്റർ (6.6 ചതുരശ്ര മൈൽ) കരഭൂമിയും 0.4 ചതുരശ്ര കിലോമീറ്റർ (0.2 ചതുരശ്ര മൈൽ) അഥവാ 2.28 ശതമാനം ഭാഗം വെള്ളവുമാണ്.