ബിംഗ്
മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഒരു വെബ്ബു് സെർച്ച് എഞ്ചിൻ ആണു് ബിംഗ് (Bing). വെബ്ബ് വിലാസം (http://www.bing.com/) കുമോ എന്നപേരിലായിരുന്നു മുൻപ് ഇതിന്റെ പരീക്ഷണങ്ങൾ നടത്തിയിരുന്നത്. 3 ജൂൺ 2009 നാണു് ഈ സേർച്ചു് എഞ്ചിൻ ഔദ്യോഗികമായി പ്രവർത്തിക്കാൻ തുടങ്ങിയതു്[1]. പ്രവർത്തനം തുടങ്ങി ഒരാഴ്ചക്കകം തന്നെ ആകെ ഉപയോഗിക്കുന്ന സെർച്ച് എഞ്ചിനുകളിൽ രണ്ടാം സ്ഥാനം ബിംഗ് കരസ്ഥമാക്കി[2] . മുന്നിലുള്ള ഗൂഗിളിന്റേത് 87.62%-ഉം ബിംഗിന്റേത് 5.62%-ഉം ആണ്. മൈക്രോസോഫ്റ്റിന്റെ തന്നെ ലൈവ് സെർച്ചിന്റെയും (Live Search) എംഎസ്‌എൻ സെർച്ചിന്റെയും പുതിയ അവതാരമാണ് ബിംഗ്. മൈക്രോസോഫ്റ്റ് ഇതിനെ ഒരു "ഡിസിഷൻ എഞ്ചിൻ" എന്നാണ് വിളിക്കുന്നത്. മൈക്രോസോഫ്റ്റ് സി.ഇ ഒ ആയ സ്റ്റീവ് ബാൾമെർ 2008 മേയ് 28 നു സാൻ ഡീഗോ യിൽ വച്ചു നടന്ന "ആൾ തിങ്സ് ഡിജിറ്റൽ" കോൺഫറൻസിൽ വച്ചാണു ബിംഗിന്റെ പ്രവർത്തനം തുടങ്ങാൻ പോകുന്നതിനെപ്പറ്റി ലോകത്തെ അറിയിച്ചത്. ബിങിന്റെ പ്രിവ്യു പതിപ്പ് 2009 ജൂൺ 1- നും യഥാർത്ഥ പതിപ്പ് 2009 ജൂൺ 3 നും ഓൺലൈനിലെത്തി. സൂചികയായി ഏതെങ്കിലും പദം നൽകി തിരയുമ്പോൾ ആ പദവും അതിന്റെ നാനാർത്ഥങ്ങളും സമാന പദങ്ങളും അടിസ്ഥാനമാക്കി വളരെ വിപുലമായ ഫലമാണു സാധാരണ തിരച്ചിൽ യന്ത്രങ്ങളിൽ നിന്നും ലഭിക്കുക. ഇതിൽ നിന്നും വ്യത്യസ്തമായി ഉപയോക്താവ് എന്താണു ഉദ്ദേശിക്കുന്നതു എന്നു മനസ്സിലാക്കി അതിനനുസരിചുള്ള ഫലം നൽകുന്ന രീതിയാണു ബിംഗ് സ്വീകരിച്ചിരിക്കുന്നത്. പേരിനു പിന്നിൽ'ബിംഗ്' എന്ന പേര് ഓർമ്മിക്കാൻ എളുപ്പമുള്ളതും ചെറുതും ലോകം മുഴുവൻ ഉപയോഗിക്കാൻ കഴിയുന്നതുമാണെന്നു മൈക്രോസൊഫ്ട് കണ്ടെത്തി. ഈ പേര് തീരുമാനം എടുക്കുന്ന സമയത്തും എന്തെങ്കിലും കണ്ടുപിടിക്കുന്ന സമയത്തും ഓർക്കുന്ന ഒരു പദവും ആണെന്നും മൈക്രോസൊഫ്ട് കണ്ടെത്തി. 'ബിംഗോ' എന്ന പേരും പരിഗണനയിൽ ഉണ്ടായിരുന്നു. Because it is not Google, Bing is not Google എന്നിവയുടെ സംക്ഷിപ്തരൂപമാണ് ബിംഗ് എന്നും പറയുന്നുണ്ടെങ്കിലും മൈക്രോസൊഫ്ട് ഇതുവരെ ഈ വാർത്ത അംഗീകരിച്ചിട്ടില്ല. ബിംഗിന്റെ പ്രത്യേകതകൾബിംഗിന്റെ ചില പ്രത്യേകതകൾ താഴെ പറയുന്നവ ആണു്.
ഇതും കാണുകഅവലംബം
പുറംകണ്ണികൾ
|
Portal di Ensiklopedia Dunia