ബിബ്കോഡ്
ഗവേഷണ റെഫെറെൻസുകളെ വേർതിരിച്ചറിയാനായി പല ജ്യോതിഃശാസ്ത്ര ഡാറ്റ സംവിധാനങ്ങളും ഉപയോഗിയ്ക്കുന്ന ഒരു ഐഡി ആണ് ബിബ്‌കോഡ് അഥവാ റെഫ്കോഡ്.. ഉത്ഭവംSIMBAD, NASAIPAC എക്സ്ട്രാ ഗാലക്ടിക് ഡാറ്റാബേസ് എന്നീ സംവിധാനങ്ങളിൽ ഉപയോഗിയ്ക്കാനായി രൂപീകരിച്ച ഒരു കോഡിങ് സമ്പ്രദായമാണ് ബിബ്ലിയോഗ്രാഫിക് റഫറൻസ് കോഡ്. എന്നാൽ മറ്റു പല സിസ്റ്റങ്ങളിലും ഉപയോഗത്തിനുള്ള പ്രധാന ഐഡി കോഡ് ആയിമാറി ഇത്. NASA ആസ്ട്രോഫിസിക്സ് ഡാറ്റ സിസ്റ്റം ഇതിനെ "ബിബ്കോഡ്" എന്നു പുനർനാമകരണം ചെയ്തു.[1][2] ഫോർമാറ്റ്19 കാരക്ടറുകൾ ഉള്ള ഇതിന്റെ ഫോർമാറ്റ് താഴെ കൊടുത്തിരിക്കുന്നു: YYYY എന്നത് റെഫെറെൻസിന്റെ നാല് അക്കങ്ങളുള്ള വർഷം ആണ്. JJJJJ റഫറൻസ് എവിടെ പ്രസിദ്ധീകരിയ്ക്കപ്പെട്ടിരിയ്ക്കുന്നു എന്ന് സൂചിപ്പിയ്ക്കുന്നു. ഇതൊരു ജേർണൽ ആണെങ്കിൽ VVVV എന്നത് ജേർണലിന്റെ വോളിയത്തെ സൂചിപ്പിയ്ക്കുന്നു. M എന്നത് ജേർണലിന്റെ ഏതു സെക്ഷനിൽ ആണ് റഫറൻസ് പ്രത്യക്ഷപ്പെട്ടതെന്നും PPPP എന്നത് റഫറൻസ് പ്രബന്ധം ജേർണലിൽ പ്രത്യക്ഷപ്പെട്ട ആദ്യ പേജ് നമ്പറും സൂചിപ്പിയ്ക്കുന്നു. റെഫെറെൻസിന്റെ ആദ്യ രചയിതാവിന്റെ സർനെയിമിലെ ആദ്യാക്ഷരമാണ് A സൂചിപ്പിയ്ക്കുന്നത്. ഇതിൽ ഏതെങ്കിലും വിവരം ഇല്ലെങ്കിൽ അവിടെ കുത്തുകൾ (.) ഇട്ട് പൂരിപ്പിയ്ക്കുന്നു. അതുപോലെ ഇവിടെ കൊടുത്ത അത്രയും എണ്ണം കാരക്ടറുകൾ ഒരു ഭാഗം പൂരിപ്പിയ്ക്കാൻ ആവശ്യമില്ലെങ്കിൽ അവിടെയും കുത്ത് ഇട്ട് പൂരിപ്പിയ്ക്കുന്നു. പേജ് നമ്പർ 9999 ൽ കൂടുതലാണെങ്കിൽ അത് M എന്ന ഭാഗത്ത് എഴുതാം. ഉദാഹരണങ്ങൾഇതിന്റെ ചില ഉദാഹരണങ്ങൾ താഴെക്കൊടുത്തിരിയ്ക്കുന്നു:
അവലംബങ്ങൾ
|
Portal di Ensiklopedia Dunia