ബുലവായോ
ആഫ്രിക്കൻ രാജ്യമായ സിംബാബ്‌വെയിലെ വൻ നഗരങ്ങളിലൊന്നാണ് ബുലവായോ.രാജ്യതലസ്ഥാനമായ ഹരാരെ കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും വലിയ നഗരവും ഇതുതന്നെ.ഹരാരെയ്ക്ക് 439 കിലോമീറ്റർ തെക്കുപടിഞ്ഞാറ് മാറ്റെബെലാന്റ്പ്രവിശ്യയിലാണ് ബുലവായോ നഗരം സ്ഥിതി ചെയ്യുന്നത്.സിംബാബ്‌വെയുടെ വ്യാവസായിക തലസ്ഥാനമായി അറിയപ്പെട്ടിരുന്ന ബുലവായോ സിംബാബ്‌വെ റെയിൽവെയ്സ് ഉൾപ്പെടെ നിരവധി പൊതുമേഖലാസ്ഥാപനങ്ങളുടെ ആസ്ഥാനമാണ്[2].ആറരലക്ഷം ആളുകൾ താമസിക്കുന്ന ബുലവായോ നഗരത്തിൽ മികച്ച ഗതാഗത സംവിധാനങ്ങളാണുള്ളത്[3].ഒരു രാജ്യാന്തര വിമാനത്താവളവും ഇവിടെ സ്ഥിതി ചെയ്യുന്നു.സിംബാബ്‌വെ ക്രിക്കറ്റ് ടീമിന്റെ ഹോംഗ്രൗണ്ടുകളിലൊന്നായ ക്വീൻസ് സ്പോർട്സ് ക്ലബ് സ്റ്റേഡിയം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. വിക്ടോറിയ വെള്ളച്ചാട്ടം ഉൾപ്പെടെ നിരവധി വിനോദസഞ്ചാരകേന്ദ്രങ്ങൾ ബുലവായോയ്ക്ക് സമീപത്തായി നിലകൊള്ളുന്നു. അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia