ബെൽഗാം ജില്ല
കർണാടക സംസ്ഥാനത്തിന്റെ വടക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു ജില്ലയാണ് ബെൽഗാം ജില്ല (കന്നഡ: ಬೆಳಗಾವಿ ಜಿಲ್ಲೆ ബെളഗാവി ജില്ല, മറാത്തി: बेळगांव ബെളഗാവ് ). 2011-ലെ സെൻസസ് കണക്കുകൾ പ്രകാരം ഇവിടത്തെ ജനസംഖ്യ 4,778,439 ആണ്,[2] കർണാടക സംസ്ഥാനത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ലകളിൽ രണ്ടാം സ്ഥാനത്താണ് ബെൽഗാം. 13,415 ച.കി.മീ വിസ്തീർണ്ണമുള്ള ഈ ജില്ലയുടെ ആസ്ഥാനം ബെൽഗാം ആണ്. കിഴക്ക് ബാഗൽക്കോട്ട് ജില്ല, വടക്കും പടിഞ്ഞാറും മഹാരാഷ്ട്ര, തെക്ക് പടിഞ്ഞാറ് ഗോവ, തെക്ക് ഉത്തര കന്നഡ ജില്ല, ധാർവാഡ് ജില്ല എന്നിവയുമാണ് ബെൽഗാം ജില്ലയുടെ അതിർത്തികൾ. ചരിത്രംബെൽഗാം നഗരത്തിന്റെ ആദ്യനാമം സംസ്കൃതത്തിൽ 'വേണുഗ്രാമ' എന്നായിരുന്നു. കാദംബ രാജവംശത്തിന്റെ ആദ്യകാലതലസ്ഥാനമായിരുന്ന [3] ഹലസി പട്ടണത്തിൽ ധാരാളം ചരിത്ര സ്മാരകങ്ങൾ സ്ഥിതി ചെയ്യുന്നു, . സ്വാതന്ത്ര്യസമരക്കാലത്ത് ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ കലാപം നയിച്ച കിത്തൂരിലെ റാണി ചെന്നമ്മ (1778–1829) ബെൽഗാമിലാണ് ജനിച്ചത് അതിർത്തി തർക്കം1956-ലാണ് ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപവത്കരിച്ചപ്പോൾ ഈ പ്രദേശം മൈസൂർ സംസ്ഥാനത്തിൽ ഉൾപ്പെടുത്തി. ജില്ലയിൽ കർണാടക സംസാരിക്കുന്നവർക്കാണ് ഭൂരിപക്ഷമെങ്കിലും നഗരങ്ങളിൽ ഭൂരിഭാഗം ജനങ്ങളും മറാത്തക്കാരാണ്, ഈ പ്രദേശത്തിനു വേണ്ടി കർണാടകവും മഹാരാഷ്ട്രയുമായി അതിർത്തിത്തർക്കം നിലനിൽക്കുന്നു. . അവലംബം
Belgaum district എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia