ബോഡിബിൽഡിങ്ങ്![]() ബോഡി ബിൽഡിംഗ് അഥവാ ശരീരപുഷ്ടി, ശരീരസൗന്ദര്യവും ബലവും ആരോഗ്യവും വർദ്ധിപ്പിക്കാൻ പേശികളെ പോഷിപ്പിക്കുന്ന പ്രക്രിയ ആണ്. ഇതിനായി ചിട്ടയായ വ്യായാമവും കൃത്യമായ ഭക്ഷണക്രമീകരണവും ആവശ്യമാണ്. ഇതിനു വേണ്ടി പരിശ്രമിക്കുന്ന ആളെ ബോഡി ബിൽഡർ എന്നു വിളിക്കുന്നു. ബോഡി ബിൽഡിംഗ്, ഒരു മൽസര ഇനമായും നടത്തപ്പെടുന്നു. പ്രായം കൂടുമ്പോൾ ശരീരത്തിന് ഉണ്ടാകുന്ന മാറ്റങ്ങളെ ഒരു പരിധിവരെ ചെറുക്കാനും ഫിറ്റ്നസ് നിലനിർത്താനും ബോഡി ബിൽഡിംഗ് സഹായിക്കുന്നു. പേശികളുടെ ബലക്കുറവ് മൂലം ഉണ്ടാകാറുള്ള അസുഖങ്ങൾ, ജീവിതശൈലീ രോഗങ്ങൾ എന്നിവക്കുള്ള സാധ്യത കുറക്കാനും ഇത് അനുയോജ്യമാണ്. എന്നാൽ രോഗികൾ ഇത്തരം വ്യായാമമുറകൾ പരിശീലിക്കുന്നതിന് മുൻപായി വിദഗ്ദ്ധ നിർദ്ദേശം തേടേണ്ടതാകുന്നു. പ്രോട്ടീൻ കൂടുതലും, വിറ്റാമിനുകൾ, നാരുകൾ, ലവണങ്ങൾ എന്നിവയടങ്ങിയതും അന്നജം കുറഞ്ഞതുമായ പോഷകാഹാരമാണ് ബോഡി ബിൽഡർമാർ തെരെഞ്ഞെടുക്കാറുള്ളത്. ഭാരം ഉപയോഗിച്ച് കൊണ്ടുള്ള പല വ്യായാമങ്ങളും ഇവർ ചെയ്യാറുണ്ട്. ട്രെയിനർമാരും ഫിസിയോതെറാപ്പിസ്റ്റുകളും ധാരാളം ജിംനേഷ്യങ്ങളും ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. പല സിനിമാതാരങ്ങളും മോഡലുകളും ശരീര സൗന്ദര്യം മെച്ചപ്പെടുത്താൻ ഈ മാർഗ്ഗം അവലംബിക്കാറുണ്ട്. എന്നാൽ ചിലർ എളുപ്പത്തിൽ ബോഡി ബിൽഡിംഗിന് വേണ്ടി സ്റ്റിറോയ്ഡ് അടങ്ങിയ പുരുഷഹോർമോണുകൾ അമിതമായി ഉപയോഗിക്കുന്നത് പാർശ്വഫലങ്ങൾ ഉണ്ടാക്കാം എന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. യൂഗൻ സാൻഡോ ആധുനിക ബോഡി ബിൽഡിംഗിന്റെ പിതാവ് എന്ന് അറിയപ്പെടുന്നു. അർണോൾഡ് സ്വാറ്റ്സെനെഗർ, സ്റ്റീവ് റീവ്സ്, റോണി കോൾമാൻ തുടങ്ങിയവർ പ്രമുഖ ബോഡി ബിൽഡർമാരിൽ ചിലരാണ്. പ്രമുഖ ബോഡിബിൽഡർമാർ
Bodybuilding എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia