ബോയ നോവ ദേശീയോദ്യാനം
ബോയ നോവ ദേശീയോദ്യാനം (പോർച്ചുഗീസ്: Parque Nacional de Boa Nova) ബ്രസീലിലെ ബാഹിയ സംസ്ഥാനത്തു സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. ഈ ദേശീയോദ്യാനം ബാഹിയ സംസ്ഥാനത്തെ ബോയ നോവ, ഡരിയോ മെയ്റ, മനോയെൽ വിറ്റോറിനോ എന്നീ മുനിസിപ്പാലിറ്റികളുടെ ഭാഗങ്ങളിലാണു നിലനിൽക്കുന്നത്. 12,065.31 ഹെക്ടർ (29,814.0 ഏക്കർ) ആണ് ദേശീയോദ്യാനത്തിൻറെ ആകെ വിസ്തീർണ്ണം. ഈ മേഖലയിലെ പരുക്കൻ ഭൂമി സമുദ്രനിരപ്പിൽനിന്ന് 440 മുതൽ 1,111 മീറ്റർ (1,444 മുതൽ 3,645 അടി വരെ) ഉയരത്തിൽ സ്ഥിതിചെയ്യുന്നു. ദേശീയോദ്യാനത്തിൻറെ നീർത്തടത്തിൽ നിന്നുള്ള ജലം ഗൊങ്കോജി നദിയുടെ ഒരു ഉപനദിയായ ഉറുബാ നദിയിലേക്ക് എത്തുന്നു. ഇത് കോണ്ടാസ് നദിയുടെ ഒരു കൈവഴിയാണ്. ദേശീയോദ്യാനം അറ്റ്ലാൻറിക് ബയോമെയിൽ സ്ഥിതിചെയ്യുന്നു. ഇവിടെ ലഭിക്കുന്ന വാർഷിക മഴ 1,300 മില്ലീമീറ്ററാണ് (51 ഇഞ്ച്). താപനില 14 മുതൽ 26 ° C വരെ (57 മുതൽ 79 ° F വരെ) ശരാശരി 23 ° C (73 ° F) ആയിരിക്കും. അവലംബം |
Portal di Ensiklopedia Dunia