ബ്യാരി (ചലച്ചിത്രം)
പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "[" 2011-ലെ ദേശീയ ചലച്ചിത്രപുരസ്കാരത്തിൽ മികച്ച ചലച്ചിത്രത്തിനുള്ള പുരസ്കാരം നേടിയ ചിത്രമാണ് ബ്യാരി ഭാഷയിലെ ആദ്യ ചലച്ചിത്രമായ ബ്യാരി[2]. മലയാളിയായ കെ.പി. സുവീരനാണ് 2011-ൽ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ മലയാളത്തിലാണ് തയ്യാറാക്കിയത്. ബ്യാരി ജനവിഭാഗത്തിലെ ഒരു പെൺകുട്ടി അഭിമുഖീകരിക്കുന്ന വിവാഹമോചന പ്രശ്നത്തെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. തമിഴ്, മലയാള അഭിനേത്രി മല്ലികയാണ് ഇതിലെ പ്രധാന കഥാപാത്രമായ നാദിറയെ അവതരിപ്പിച്ചിരിക്കുന്നത്. നാദിറയുടെ ഭർത്താവിനെ നിർമ്മാതാവാ അൽത്താഫ് ടി.എച്ച്. അവതരിപ്പിച്ചിരിക്കുന്നു. വിവാദംപ്രശസ്ത കന്നട എഴുത്തുകാരിയായ സാറാ അബൂബക്കർ തന്റെ പ്രഥമ നോവലായ ചന്ദ്രഗിരി തീരദല്ലിയുടെ കഥാ ചോരണമാണ് ബ്യാരി എന്ന് ആരോപിച്ചിരുന്നു.[3] ഈ ആരോപണം ശരിയാണ് എന്നു സുവീരൻ തുറന്നു സമ്മതിച്ചിട്ടുമുണ്ട്.[4] അവലംബം
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia