ബ്രൂക്ലിൻ
ബ്രൂക്ലിൻ അമേരിക്കൻ ഐക്യനാടുകളിലെ ന്യൂയോർക്ക് നഗരത്തിലെ കിംഗ്സ് കൗണ്ടിയ്ക്കു തുല്യസ്ഥാനത്തോടെ പ്രവർത്തിക്കുന്ന ഒരു ബറോയാണ്. ന്യൂയോർക്ക് സംസ്ഥാനത്തെ ഏറ്റവും ജനസംഖ്യയുള്ള കൗണ്ടിയായ കിംഗ്സ് കൗണ്ടി, കൂടാതെ ന്യൂയോർക്ക് കൗണ്ടിക്ക് ശേഷം അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും ജനസാന്ദ്രതയുള്ള രണ്ടാമത്തെ കൗണ്ടിയാണ്.[6] 2020 ലെ കണക്കുകൾ പ്രകാരം 2,736,074 നിവാസികളുള്ള ന്യൂയോർക്ക് നഗരത്തിലെ ഏറ്റവും ജനസംഖ്യയുള്ള ബറോ കൂടിയാണിത്.[7] ഓരോ ബറോയും ഒരു നഗരമായി റാങ്ക് ചെയ്യുകയാണെങ്കിൽ ലോസ് ഏഞ്ചൽസിനും ചിക്കാഗോയ്ക്കും ശേഷം അമേരിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള മൂന്നാമത്തെ നഗരമായി ബ്രൂക്ലിൻ സ്ഥാനം പിടിക്കുന്നതാണ്. ഡച്ച് ഗ്രാമമായ ബ്രൂകെലന്റെ പേരിൽ സ്ഥാപിതമായ ഇത് ലോംഗ് ഐലന്റിന്റെ പടിഞ്ഞാറേ അറ്റത്ത് ക്വീൻസ് ബറോയുമായി കര അതിർത്തി പങ്കിടുന്നു. ഈസ്റ്റ് നദിക്ക് കുറുകെ മാൻഹാട്ടൻ നഗരത്തിലേക്ക് നിരവധി പാലങ്ങളും തുരങ്കങ്ങളുമുള്ള ബ്രൂക്ലിനിലെ വെരാസ്സാനോ-നാരോസ് പാലം അതിനെ സ്റ്റാറ്റൻ ദ്വീപുമായും ബന്ധിപ്പിക്കുന്നു. 70.82 ചതുരശ്ര മൈൽ (183.4 ചതുരശ്ര കിലോമീറ്റർ) വിസ്തീർണ്ണവും 26 ചതുരശ്ര മൈൽ (67 ചതുരശ്ര കിലോമീറ്റർ) വിസ്തീർണ്ണവുമുള്ള കിംഗ്സ് കൗണ്ടി, ന്യൂയോർക്ക് സംസ്ഥാനത്തിലെ നാലാമത്തെ ഏറ്റവും ചെറിയ കൗണ്ടിയും ആകെ വിസ്തീർണ്ണം അനുസരിച്ച് മൂന്നാമത്തെ ഏറ്റവും ചെറിയ കൗണ്ടിയുമാണ്. ചരിത്രംബ്രൂക്ലിനിലെ യൂറോപ്യൻ കുടിയേറ്റ ചരിത്രത്തിന് 350 വർഷത്തിലേറെ പഴക്കമുണ്ട്. പതിനേഴാം നൂറ്റാണ്ടിൽ ലോംഗ് ഐലന്റിലെ ഈസ്റ്റ് നദിയോരത്ത് സ്ഥാപിതമായ "ബ്രൂക്കലെൻ" എന്ന ചെറിയ ഡച്ച് പട്ടണം 19-ആം നൂറ്റാണ്ടിൽ ഒരു വലിയ നഗരമായി വളരുകയും 1898-ൽ മാൻഹാട്ടൻ, ബ്രോങ്ക്സ് പ്രദേശങ്ങളിലായി ഒതുങ്ങിയിരുന്ന ന്യൂയോർക്ക് നഗരവുമായി കൂട്ടിച്ചേർത്തതോടൊപ്പം കിംഗ്സ് കൗണ്ടിയിലെ ശേഷിക്കുന്ന ഗ്രാമീണ മേഖലകളും ക്യൂൻസ്, സ്റ്റാറ്റൻ ദ്വീപ് എന്നിവയുടെ വലിയ ഉൾനാടൻ പ്രദേശങ്ങളും ചേർത്ത് ആധുനിക ന്യൂയോർക്ക് നഗരം രൂപീകൃതമായി. കൊളോണിയൽ യുഗംന്യൂ നെതർലാൻഡ്"കാനാർസി" എന്ന സ്ഥലനാമത്തിന്റെ വ്യതിയാനത്താൽ പലപ്പോഴും യൂറോപ്യൻ രേഖകളിൽ പരാമർശിക്കപ്പെട്ടിരുന്നതും അക്കാലത്ത് അൾഗോങ്കിയൻ ഭാഷ സംസാരിച്ചിരുന്ന അമേരിക്കൻ ഇന്ത്യൻ ഗോത്രമായ ലെനാപെ ഗോത്രം താമസിച്ചിരുന്ന ലോംഗ് ഐലന്റിന്റെ പടിഞ്ഞാറൻ അറ്റത്ത് സ്ഥിരതാമസമാക്കിയ ആദ്യത്തെ യൂറോപ്യൻ കുടിയേറ്റക്കാരായിരുന്നു ഡച്ചുകാർ. സ്ഥലനാമങ്ങളുമായി ബന്ധപ്പെട്ട പേരുകളിലാണ് ബാൻഡുകൾ അറിയപ്പെട്ടിരുന്നതെങ്കിലും കോളനിക്കാർ അവരുടെ പേരുകൾ വ്യത്യസ്ത ഗോത്രങ്ങളെ പ്രതിനിധീകരിക്കുന്നുവെന്ന് കരുതി. അവലംബം
|
Portal di Ensiklopedia Dunia