ഭഗവാൻ (മലയാള ചലച്ചിത്രം)
പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "[" പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്ത് 2009 ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഭഗവാൻ. മോഹൻലാൽ, ലക്ഷ്മി ഗോപാലസ്വാമി, ഡാനിയൽ ബാലാജി തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ. ഈ ചലച്ചിത്രത്തിന്റെ മുഴുവൻ ചിത്രീകരണവും 19 മണിക്കൂറുകൾക്കുള്ളിൽ നിർവ്വഹിച്ചു എന്നുള്ളതിനാലാണ് ഈ ചിത്രം പ്രശസ്തമായത്.[1] തീവ്രവാദത്തിനെതിരായുള്ള സന്ദേശമാണ് ഈ ചിത്രം നൽകുന്നത്. 9am നും 11am നും ഇടക്ക്, ഒരു ആശുപത്രി പിടിച്ചെടുക്കുന്ന തീവ്രവാദി സംഘത്തിനെതിരെ ഡോ.ബാലഗോപാൽ നടത്തുന്ന പോരാട്ടമാണ് ഈ ചിത്രത്തിൽ പറയുന്നത്. ആറ് വ്യത്യസ്ത ലൊക്കേഷനുകളിൽ ഒരേ സമയത്തായാണ് ഈ ചിത്രം ചിത്രീകരിച്ചിരിക്കുന്നത്. ഇതിന്റെ ചിത്രീകരണത്തിനായി ഏഴ് ക്യാമറകൾ ഉപയോഗിച്ചു. 12 മണിക്കൂറിനുള്ളിൽ ചിത്രീകരണം പൂർത്തിയാക്കാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും അപ്രതീക്ഷിതമായി പെയ്ത മഴമൂലം ചിത്രീകരണം കുറച്ച് നേരത്തേക്ക് തടസ്സപ്പെട്ടു. സംവിധായകനായ പ്രശാന്ത് മാമ്പുള്ളിയുടെ സഹായത്തിന് നാല് സഹസംവിധായകരും ഏഴ് സംവിധാന സഹായികളും ഉണ്ടായിരുന്നു. ഈ ചിത്രത്തിന്റെ ഛായാഗ്രാഹകനായിരുന്ന ലോകനാഥന് 18 സഹായികളും ഉണ്ടായിരുന്നു. അഭിനേതാക്കൾ
അവലംബം
|
Portal di Ensiklopedia Dunia