ഇന്ത്യയിലെ ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഫാർമസ്യൂട്ടിക്കൽസ് കമ്പനിയാണ് ഭാരത് ബയോടെക് ലിമിറ്റഡ് അഥവാ ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡ്. വാക്സിനുകൾ, ബയോ തെറാപ്പിറ്റിക്സ്, ആരോഗ്യ പരിരക്ഷാ ഉൽപ്പന്നങ്ങൾ എന്നിവയാണ് കമ്പനിയുടെ പ്രധാന ഉല്പന്നങ്ങൾ.[4] ഭാരത് ബയോടെക്കിന്റെ നിർമ്മാണ കേന്ദ്രം ഹൈദരാബാദിലെജീനോം വാലിയിലാണ്.[4] നിലവിൽ 700-ൽ അധികം ജീവനക്കാരുണ്ട്.[5] ആഗോളമായിത്തന്നെ കമ്പനിയുടെ സാന്നിധ്യമുണ്ട്.[4]ചിക്കുൻഗുനിയ,[6][7]സിക[8][9] തുടങ്ങിയ വൈറസ് രോഗങ്ങൾക്ക് വാക്സിനുകൾ ആദ്യമായി വികസിപ്പിച്ചവരിൽ പ്രധാനിയാണ് കമ്പനി. ജാപ്പനീസ് എൻസെഫലൈറ്റിസിനുള്ള വാക്സിനുകളും കമ്പനി ഉത്പാദിപ്പിക്കുന്നു.[10]
കോവിഡ്-19-നുള്ള മരുന്ന്
കോവിഡ് -19-നുള്ള ഒരു മരുന്ന് വികസിപ്പിക്കുന്നതിന് യുഎസ് ആസ്ഥാനമായുള്ള കമ്പനിയായ ഫ്ലൂജെൻ, വിസ്കോൺസിൻ-മാഡിസൺ സർവകലാശാല എന്നിവയുമായി പങ്കാളിത്തമുണ്ടെന്ന് 2020 ഏപ്രിലിൽ കമ്പനി പ്രഖ്യാപിച്ചു.[11][12] 2020 മേയ് മാസത്തിൽ ഐസിഎംആർ - നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി പൂർണ്ണമായും തദ്ദേശീയമായ COVID-19 വാക്സിൻ വികസിപ്പിക്കുന്നതിന് അംഗീകാരം നൽകി.[13][14] ഘട്ടം I, II ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് ശേഷം ഇന്ത്യൻ ഗവൺമെന്റിന്റെ ഡിസിജിഐയിൽ നിന്ന് കോവാക്സിൻ എന്ന കോവിഡ് -19 വാക്സിൻ മനുഷ്യനിൽ പരീക്ഷിക്കാൻ ജൂൺ 29 ന് കമ്പനിക്ക് അനുമതി നൽകി.[15][16][17][18]ഹിമാചൽ പ്രദേശിലെ കസൗലിയിലുള്ള സെൻട്രൽ ഡ്രഗ്സ് ലബോറട്ടറി (CDL) ബാരത് ബയോടെക്കിന്റെ കാേവാക്സിന് മുൻഗണന നൽകികൊണ്ട് ഇതിന്മേൽ പരീക്ഷണ നിരീക്ഷണങ്ങൾ നടത്തി.
↑Singh, Anit; Mitra, Monjori; Sampath, Gadey; Venugopal, P.; Rao, J. Venkateswara; Krishnamurthy, B.; Gupta, Mukesh Kumar; Sri Krishna, S.; Sudhakar, B.; Rao, N. Bhuvaneswara; Kaushik, Yashpal; Gopinathan, K.; Hegde, Nagendra R.; Gore, Milind M.; Krishna Mohan, V.; Ella, Krishna M. (1 September 2015). "A Japanese Encephalitis Vaccine From India Induces Durable and Cross-protective Immunity Against Temporally and Spatially Wide-ranging Global Field Strains". Journal of Infectious Diseases. 212 (5): 715–725. doi:10.1093/infdis/jiv023.