ഭുന്തർ വിമാനത്താവളം
ഹിമാചൽ പ്രദേശിലെ കുളു പട്ടണത്തിന്റെ പ്രാന്ത പ്രദേശമായ ഭുന്തറിൽ സ്ഥിതി ചെയ്യുന്ന ഒരുചെറു പ്രാദേശിക വിമാനത്താവളമാണ് ഭുന്തർ വിമാനത്താവളം. കുളു- മണാലി വിമാനത്താവളം/ കുളു വിമാനത്താവളം എന്നീ പേരുകളിലാണ് ഭുന്തർ വിമാനത്താവളം അറിയപ്പെടുന്നത്. ബിയാസ് നദിയുടെ കരയിൽ സ്ഥിതി ചെയ്യുന്ന ഭുന്തർ വിമാനത്താവളം ഇന്ത്യയിലെ തന്നെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വിമാനത്താവളങ്ങളിലൊന്നാണ്. കുത്തനെയുള്ള ഇവിടുത്തെ റൺവെ പൈലറ്റുമാർക്ക് വലിയ വെല്ലുവിളിയാണുണ്ടാക്കുന്നത്. അതുകൊണ്ടുതന്നെ വളരെക്കുറച്ചു വിമാനങ്ങളേ ഇവിടെനിന്നും സർവീസ് നടത്തുന്നുള്ളു[1]. ബിയാസ് നദിയിൽ വെള്ളപ്പൊക്കമുണ്ടാകുമ്പോൾ ഭുന്തർ വിമാനത്താവളം അടച്ചിടാറുണ്ട്. 2008ൽ ഭുന്തർ വിമാനത്താവളത്തിലെ ആധുനിക ടെർമിനൽ ഉദ്ഘാടനം ചെയ്യപ്പെട്ടു[2] . എയർ ഇന്ത്യ റീജിയണൽ, ഡെക്കാൻ ചാർട്ടേഴ്സ് എന്നീ എയർലൈനുകളാണ് ഭുന്തർ വിമാനത്താവളത്തിൽ നിന്നും നിലവിൽ സർവീസ് നടത്തുന്നത്[3] . എയർലൈനുകളും ലക്ഷ്യസ്ഥാനങ്ങളുംതാഴെപ്പറയുന്ന എയർലൈനുകൾ ഭുന്തർ വിമാനത്താവളത്തിൽ നിന്നും പ്രാദേശിക വിമാനസർവീസുകൾ നടത്തുന്നു.
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia