മഞ്ചട്ടി
ഭാരതത്തിന്റെ വടക്ക് പടിഞ്ഞാറൻ ഹിമാലയത്തിന്റെ താഴ്വരകളിലും, ദക്ഷിണേന്ത്യയിൽ നീലഗിരിയിലും മൂന്നാറിലുമുള്ള കുന്നുകളുടെ താഴ്വരകളിലും വളരുന്ന ഒരു ഔഷധ സസ്യമാണ് മഞ്ചട്ടി.[1]. ഇംഗ്ലീഷിൽ ഇന്ത്യൻ മാഡ്ഡർ എന്ന പേരിൽ അറിയപ്പെടുന്നു. ഈ സസ്യം റൂബിയേഷ്യേ കുടുംബത്തിലുള്ളതും ശാസ്ത്രീയനാമം Rubia cordifolia Lin. എന്നുള്ളതുമാണ്.[2]. പേരിനു പിന്നിൽമഞ്ജിഷ്ഠാ എന്ന് സംസ്കൃതത്തിൽ അറിയപ്പെടുന്നു. मजित എന്ന് ഹിന്ദിയിലും മഞ്ചട്ടി, ചൊവ്വല്ലിക്കൊടി, ശീവള്ളിക്കൊടി എന്നീ പേരുകളിൽ മലയാളത്തിലും അറിയപ്പെടുന്നു. സവിശേഷതകൾപടർന്നുവളരുന്ന ചെറിയ സസ്യമാണ് മഞ്ചട്ടി. ഇലകൾ ഹൃദയാകാരത്തിലുള്ളതും അഗ്രഭാഗം കൂർത്തതുമാണ്. ഈ സസ്യത്തിന്റെ വേരുകൾ ആണ് ഔഷധങ്ങൾക്ക് ഉപയോഗിക്കുന്നത്. ഇതിന്റെ വേരുകൾ നേരിയ ചുവപ്പുനിറത്തിൽ നീളത്തിൽ ഉണ്ടാകുന്നവയാണ്.[2] രസാദി ഗുണങ്ങൾരസം :കഷായം, ത്ക്തം, മധുരം ഗുണം :ഗുരു, രൂക്ഷം വീര്യം :ഉഷ്ണം വിപാകം :കടു [3] ഔഷധയോഗ്യ ഭാഗംവേര്[3] ഔഷധംമഞ്ചട്ടി ആർത്തവത്തെ ശുദ്ധീകരിക്കും. മൂത്രം വർദ്ധിപ്പിക്കും. പക്ഷവാതം, നീര്, ആർത്തവമില്ലായ്മ എന്നിവയ്ക്കും മഞ്ചട്ടി ഫലപ്രദമാണ്. എന്നാൽ മഞ്ചട്ടി അമിതമായി കഴിച്ചാൽ അത് സിരാവ്യൂഹത്തെ ബാധിക്കുകയും ബോധക്ഷയത്തെ ഉണ്ടാക്കുകയും ചെയും. കഷായരൂപത്തിൽ മഞ്ചട്ടി കഴിച്ചാൽ ഹീമോഗ്ലോബിൻ വർദ്ധിക്കും. മഞ്ചട്ടിവേര് ഉണക്കിപ്പൊടിച്ച് പനിനീരിൽ ലേപനം ചെയ്താൽ ചർമ്മത്തിന്റെ ചുളിവ് നീങ്ങുന്നതാണ്. പ്രത്യേകിച്ച് പ്രസവം കഴിഞ്ഞ സ്ത്രീകളുടെ വയറ്റിലെ ചുളിവുകൾ തീരുന്നതിനും ഈ പ്രയോഗം നല്ലതാണ്. അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia