മഞ്ഞൾ
ഇഞ്ചിയുടെ വർഗ്ഗത്തിൽപെട്ട കുർക്കുമ ലോംഗ എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ചെടി ആണ് മഞ്ഞൾ. ഇംഗ്ലീഷിൽ ‘ടർമറിക്’(Turmeric) ഹിന്ദിയിൽ ‘ഹൽദി‘(हल्दी) എന്നു അറിയപ്പെടുന്ന മഞ്ഞൾ ഇന്ത്യ, ചൈന, ഈസ്റ്റ് ഇൻഡീസ് എന്നിവിടങ്ങളിൽ കൃഷി ചെയ്യുന്നു. ഇന്ത്യയിൽ കേരളം, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, തമിഴ്‌നാട്, ഒറീസ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് മഞ്ഞൾ കൃഷിയുള്ളത്. നട്ട് ഏഴെട്ടു മാസമാകുമ്പോൾ മഞ്ഞൾ ചെടി പിഴുത് മഞ്ഞൾ വിളവെടുക്കുന്നു. ശേഖരിച്ച മഞ്ഞൾ പുഴുങ്ങി ഉണക്കി പാകപ്പെടുത്തിയാണ് ഭക്ഷണത്തിലും മറ്റും ഉപയോഗിക്കുന്ന മഞ്ഞൾ തയ്യാറാക്കുന്നത്. മഞ്ഞളിന്റെ പൊടി കറിപ്പൊടികളിലും ഭക്ഷണസാധനങ്ങൾക്ക് നിറം നൽകാനും സൗന്ദര്യസംവർദ്ധകവസ്തുക്കളിലും ഉപയോഗിക്കുന്നു. ആയുർവേദത്തിൽ ചില മരുന്നുകളിലും അണുനാശിനിയായും ഉപയോഗിച്ചുവരുന്ന മഞ്ഞളിന്റെ രോഗനാശനശക്തിയെക്കുറിച്ച് ധാരാളം ഗവേഷണങ്ങൾ നടക്കുന്നുണ്ട്. മഞ്ഞളിൽ അടങ്ങിയിട്ടുള്ള കുർക്കുമിൺ (Curcumin)എന്ന പദാർഥത്തിന് കാൻസറിനെ പ്രതിരോധിക്കാൺ കഴിവുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്[അവലംബം ആവശ്യമാണ്].ഭാരതത്തിലെ പല ചടങ്ങുകളിലും അനുഷ്ഠാനങ്ങളിലും മഞ്ഞൾ ഉപയോഗിക്കാറുണ്ട്. മഞ്ഞളിന്റെ പേരുകൾസംസ്കൃതം-ഹരിദ്ര
കൃഷിരീതിചെറിയ ചിനപ്പുകളാണ് നടിൽ വസ്തുവായി തിരഞ്ഞെടുക്കുന്നത്. തടങ്ങളിൽ വിത്തുകൾ നടാവുന്നതാണ്. തടങ്ങൾക്ക് 1.2 മീറ്റർ വീതിയും മൂന്ന് മീറ്റർ നീളവും 25 സെന്റീ മീറ്റർ ഉയരവും ആകാവുന്നതാണ്. തടങ്ങൾ തമ്മിൽ ഇടയകലം 40 സെന്റീമീറ്റരും ആയിരിക്കണം.ൊരേക്കറിൽ കൃഷിചെയ്യുകയാണെങ്കിൽ ഏക്കറിന് 60 കിലോഗ്രാം റോക്ക് ഫോസ്ഫറസും 20 കിലോഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷും എന്നീ രാസവളങ്ങൾ അടിവളമായി ചേർക്കേണ്ടതുണ്ട്. 20 X 30 സെന്റീമീറ്റർ അകലത്തിൽ ചെറുകുഴികളെടുത്ത് വിത്ത് നടാവുന്നതാണ്. തുടർന്ന് കുഴികളിൽ ചാണകപ്പൊടി നിറച്ച് മുക്കാലിഞ്ച് കനത്തിൽ മണ്ണിട്ടുമൂടി പച്ചിലകൊണ്ട് പുതയിടുക[1] പ്രധാന ഇനങ്ങൾ[1]
രസാദി ഗുണങ്ങൾരസം :തികതം, കടു ഗുണം :ലഘു, രൂക്ഷം വീര്യം :ഉഷ്ണം വിപാകം :കടു [2] ഔഷധയോഗ്യ ഭാഗംപ്രകന്ദം, ഇല [2] ഉപയോഗങ്ങൾ
ഇതും കാണുകചിത്രശാല
അവലംബം
Curcuma longa എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia