മഡോണ ഡി ലോറെറ്റോ (കാരവാജിയോ)
ഇറ്റാലിയൻ ബറോക്ക് മാസ്റ്റർ കാരവാജിയോ ചിത്രീകരിച്ച (1604–1606) പ്രസിദ്ധമായ ഒരു എണ്ണഛായാചിത്രമാണ് പിൽഗ്രിംസ് മഡോണ എന്നും അറിയപ്പെടുന്ന മഡോണ ഡി ലോറെറ്റോ ഈ ചിത്രം റോമിലെ പിയാസ നവോണയ്ക്കടുത്തുള്ള സെന്റ് അഗോസ്റ്റിനോ പള്ളിയിലെ കവല്ലെട്ടി ചാപ്പലിൽ തൂക്കിയിരിക്കുന്നു.[1]ഈ ചിത്രത്തിൽ വാതിൽക്കൽ തന്റെ നഗ്നയായ കുട്ടിയെയും പിടിച്ചിരിക്കുന്ന നഗ്നപാദയായ കന്യകയുടെ കാല്ക്കൽ തീർത്ഥാടനത്തിനെത്തിയ രണ്ട് കർഷകരെ ചിത്രീകരിച്ചിരിക്കുന്നു. 1602 ജൂലൈ 21 ന് അന്തരിച്ച മാർക്വിസ് എർമെറ്റ് കവല്ലെട്ടിയുടെ അവകാശികൾ 1603-ൽ ഒരു കുടുംബ ചാപ്പലിന്റെ അലങ്കാരത്തിനായി മഡോണ ഓഫ് ലോറെറ്റോയുടെ പ്രമേയത്തെ അടിസ്ഥാനമാക്കി ഒരു ചിത്രം വരയ്ക്കാൻ നിയോഗിച്ചതാകാമെന്നും കരുതുന്നു.[1] മാർക്വിസിന്റെ ഇഷ്ടം കണക്കിലെടുത്ത് 1603 സെപ്റ്റംബർ 4 ന് കവാലെട്ടിയിൽ റോമിലെ അഗോസ്റ്റിനോ പള്ളിയിൽ കവലെറ്റി കുടുംബം ഒരു ചാപ്പൽ വാങ്ങി.[2]ഒരു അപകീർത്തിക്കേസ് വിചാരണയ്ക്കിടെ കാരവാജിയോയെ ജയിലിലടയ്ക്കുന്നത് വിജയകരമായി ഉറപ്പാക്കിയ എതിരാളി ചിത്രകാരൻ ജിയോവന്നി ബാഗ്ലിയോൺ ഈ ചിത്രത്തിന്റെ അനാച്ഛാദനം "സാധാരണക്കാരുടെ ഇടയിൽ ഇതിനെക്കുറിച്ച് വലിയ പരിഹാസത്തിന് (ഷിയമാസോ) പ്രേരിപ്പിച്ചു" എന്ന് പറയുകയുണ്ടായി. കോലാഹലത്തിൽ അതിശയമൊന്നുമില്ലായിരുന്നു. കന്യകാമറിയവും ആരാധകരെപ്പോലെ നഗ്നപാദയായി കാണപ്പെടുന്നു. വാതിൽപ്പടി അല്ലെങ്കിൽ ഭിത്തിമാടം ഉന്നതസ്ഥിതിയിലുള്ളതോ അല്ലെങ്കിൽ പനിനീർപ്പൂവിന്റെ പുട്ടിയും ഉപയോഗിച്ചുട്ടുള്ളതല്ല മറിച്ച് അടർന്നുപോകുന്ന ഇഷ്ടികയുടെ ഭാഗികമായി തകർന്ന മതിൽ മാത്രമാണ് അവിടെ കാണാൻ കഴിയുന്നത്. നേർത്ത ദീപ്തിവലയം മാത്രം മഡോണയെയും കുഞ്ഞിനെയും വിശുദ്ധീകരിക്കുന്നു. രാത്രിയുടെ നിഴലുകളിൽ നിന്ന് ഉയർന്നുവരുന്ന സുന്ദരിയായ ഏതെങ്കിലും ഒരു സ്ത്രീ ആയിരിക്കാം കന്യകാമറിയം ആയി ചിത്രീകരിച്ചിരിക്കുന്നത്. കൺവേർഷൻ ഓൺ ദ വേ ടു ഡമാസ്കസ് അല്ലെങ്കിൽ ദ കാളിംഗ് ഓഫ് സെയിന്റ് മാത്യൂ (കാരവാജിയോ) തുടങ്ങിയ കാരവാജിയോയുടെ റോമൻ ചിത്രങ്ങളെ പോലെ, ഈ ചിത്രം ഒരു സാധാരണ വ്യക്തി ദൈനംദിനം ഒരു ദിവ്യനെ കണ്ടുമുട്ടുന്ന ഒരു നിമിഷമാണ് ഈ രംഗം. അതിന്റെ രൂപം ഒരു സാധാരണക്കാരന്റെ (അല്ലെങ്കിൽ സ്ത്രീ) രൂപത്തിൽ നിന്ന് വ്യത്യസ്തമല്ല. മേരിയുടെ പ്രതിച്ഛായയായ സ്ത്രീ ഗാലേരിയ ബോർഗീസിലെ മഡോണയും ചൈൽഡ് വിത്ത് സെന്റ് ആൻ (ഡീ പാലഫ്രീനിയേരി) (1605) എന്ന ചിത്രത്തിലെ പ്രതിച്ഛായയ്ക്ക് സമാനമാണ്. റോസോ ഫിയോറെന്റിനോയ്ക്ക് ശേഷം കാരവാജിയോയുടെ സുഹൃത്ത് ചെറൂബിനോ ആൽബർട്ടി (1553–1615) 1574-ൽ ചിത്രീകരിച്ച ഫ്രെസ്കോ ചിത്രമായ അഡോറേഷൻ ഓഫ് ദി മാഗിയുടെ വിശദാംശങ്ങളിൽ നിന്ന് കാരവാജിയോയുടെ രചന ഉരുത്തിരിഞ്ഞതാകാമെന്ന് അഭിപ്രായപ്പെടുന്നു. [3] ചിത്രകാരനെക്കുറിച്ച്![]() 1590 കളുടെ ആരംഭം മുതൽ 1610 വരെ റോം, നേപ്പിൾസ്, മാൾട്ട, സിസിലി എന്നിവിടങ്ങളിൽ സജീവമായ ഒരു ഇറ്റാലിയൻ ചിത്രകാരനായിരുന്നു കാരവാജിയോ. അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഭൗതികമായവും വൈകാരികവുമായ മനുഷ്യാവസ്ഥയെക്കുറിച്ചുള്ള ഒരു യാഥാർത്ഥ്യ നിരീക്ഷണത്തെ സമന്വയിപ്പിച്ച് ലഘുവായ നാടകീയമായ ഉപയോഗത്തിലൂടെ ബറോക്ക് പെയിന്റിംഗിനെ സ്വാധീനിച്ചു.[4][5][6]കാരവാജിയോ ചിയറോസ്ക്യൂറോയുടെ നാടകീയമായ ഉപയോഗത്തിലൂടെ ഭൗതികമായ നിരീക്ഷണം നടത്തി. അത് ടെനെബ്രിസം എന്നറിയപ്പെട്ടു. അദ്ദേഹം ഈ വിദ്യയെ ഒരു പ്രധാന സ്റ്റൈലിസ്റ്റിക് ഘടകമാക്കി, ഇരുണ്ട നിഴലുകൾ, പ്രകാശത്തിന്റെ തിളക്കമുള്ള ഷാഫ്റ്റുകളിൽ വിഷയങ്ങൾ എന്നിവയെ രൂപാന്തരപ്പെടുത്തി. കാരവാജിയോ നിർണായക നിമിഷങ്ങളും രംഗങ്ങളും ചിത്രീകരിച്ചു. അതിൽ പലപ്പോഴും അക്രമ പോരാട്ടങ്ങൾ, പീഡനങ്ങൾ, മരണം എന്നിവയും ഉൾപ്പെടുന്നു. തത്സമയ മാതൃകകളുമായി അദ്ദേഹം അതിവേഗം ചിത്രീകരിച്ചു. ഡ്രോയിംഗുകൾ ഉപേക്ഷിക്കാനും ക്യാൻവാസിലേക്ക് നേരിട്ട് ചിത്രീകരിക്കാനും അദ്ദേഹം താൽപ്പര്യപ്പെട്ടിരുന്നു. മാനെറിസത്തിൽ നിന്ന് ഉയർന്നുവന്ന പുതിയ ബറോക്ക് ശൈലിയിലുള്ള അദ്ദേഹത്തിന്റെ സ്വാധീനം അഗാധമായിരുന്നു. പീറ്റർ പോൾ റൂബൻസ്, ജുസെപ് ഡി റിബെറ, ജിയാൻ ലോറെൻസോ ബെർനിനി, റെംബ്രാന്റ് എന്നിവരുടെ ചിത്രങ്ങളിൽ ഇത് നേരിട്ടോ അല്ലാതെയോ കാണാൻ കഴിയും. അദ്ദേഹത്തിന്റെ സ്വാധീനത്തിൽ തുടർന്നുള്ള തലമുറയിലെ കലാകാരന്മാരെ "കാരവാഗിസ്റ്റി" അല്ലെങ്കിൽ "കാരവഗെസ്ക്യൂസ്" എന്നും ടെനെബ്രിസ്റ്റുകൾ അല്ലെങ്കിൽ ടെനെബ്രോസി ("ഷാഡോയിസ്റ്റുകൾ") എന്നും വിളിച്ചിരുന്നു. അവലംബം
Madonna of the Pilgrims by Caravaggio എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia