മത്തി ചീല

മത്തി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ മത്തി (വിവക്ഷകൾ) എന്ന താൾ കാണുക. മത്തി (വിവക്ഷകൾ)

മത്തിപ്പരൽ[1]
Laubuca laubuca
Scientific classification
Kingdom:
Phylum:
Order:
Family:
Genus:
Species:
L. laubuca
Binomial name
Laubuka laubuca

കേരളത്തിലെ വിവിധഭാഗങ്ങളിൽ കണ്ടുവരുന്ന ആകർഷകമായ നിറമുള്ള ഒരു ശുദ്ധജല മത്സ്യമാണ് മത്തി ചീല (Indian glass barb). (ശാസ്ത്രീയനാമം: Laubuca laubuca (Hamilton, 1822)). ഫ്രാൻസിസ് ഹാമിൽട്ടൺ, 1822 ൽ ഗംഗയിലെ മത്സ്യങ്ങളെക്കുറിച്ചുള്ള പഠനങ്ങളിലാണ് ഇവയെ കണ്ടെത്തി ശാസ്ത്രീയമായി വർഗ്ഗീകരിക്കുന്നത്. വടക്കൻ ബംഗാളിലെ കുളങ്ങളിൽ ഇവയെ ധാരാളമായി കണ്ടുവരുന്നു. കേരളത്തിലെ കബനി, പുഴയ്ക്കൽ എന്നീ നദികളിൽ ഇവയെ രേഖപ്പെടുത്തിയിട്ടുണ്ട്. ശരീരം വീതിയുള്ളതും പരന്നതുമാണ്. ചെറിയതും കൂർത്തതുമായ തലയും മീശരോമങ്ങളില്ലാത്ത മുഖവുമാണ്. ചെതുമ്പലുകൾക്ക് സാമാന്യം വലിപ്പമുണ്ട്. ഒരു മത്സ്യത്തിന്റെ പരമാവധി നീളം 17 സെന്റിമീറ്റർ.

അവലംബം

  1. http://www.fishbase.org/ComNames/CommonNamesList.php?ID=12061&GenusName=Laubuka&SpeciesName=laubuca&StockCode=12387
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya