മധുബാനി ആർട്ട്ഇന്ത്യയിലെയും നേപ്പാളിലെയും മിഥില മേഖലയിൽ പ്രയോഗിക്കുന്ന ഒരു ചിത്രകലയാണ് മധുബനി കല (യഥാർത്ഥത്തിൽ മിഥില കല). ഇന്ത്യയിലെ ബീഹാറിലെ മധുബനി ജില്ലയുടെ പേരിലാണ് ഇത് ഉത്ഭവിച്ചത്. മധുബനി കലയുടെ പാരമ്പര്യവും പരിണാമവുമായി ബന്ധപ്പെട്ട ഏറ്റവും ശ്രദ്ധേയമായ രണ്ട് നഗരങ്ങളാണ് ജിത്വാർപൂരും റാന്തിയും. ഈ കല പരമ്പരാഗതമായി ബ്രാഹ്മണ, കായസ്ഥ ജാതികളിലെ സ്ത്രീകളാണ് പരിശീലിച്ചിരുന്നത്. . കലാകാരന്മാർ അവരുടെ സ്വന്തം വിരലുകൾ, അല്ലെങ്കിൽ ചില്ലകൾ, ബ്രഷുകൾ, നിബ്-പേനകൾ, തീപ്പെട്ടികൾ എന്നിവയുൾപ്പെടെ വിവിധ മാധ്യമങ്ങൾ ഉപയോഗിച്ച് ഈ പെയിൻ്റിംഗുകൾ സൃഷ്ടിക്കുന്നു. സ്വാഭാവിക ചായങ്ങളും പിഗ്മെൻ്റുകളും ഉപയോഗിച്ചാണ് പെയിൻ്റ് നിർമ്മിച്ചിരിക്കുന്നത്. കണ്ണഞ്ചിപ്പിക്കുന്ന ജ്യാമിതീയ പാറ്റേണുകളാണ് ചിത്രങ്ങളുടെ പ്രത്യേകത. ജനനം അല്ലെങ്കിൽ വിവാഹം, ഹോളി, സൂര്യ ഷഷ്ഠി, കാളി പൂജ, ഉപനയനം, ദുർഗ്ഗാ പൂജ തുടങ്ങിയ ഉത്സവങ്ങൾ പോലെയുള്ള പ്രത്യേക സന്ദർഭങ്ങളിൽ ആചാരപരമായ ഉള്ളടക്കമുണ്ട്. പരമ്പരാഗതമായി, മിഥില മേഖലയിലെ കുടുംബങ്ങളിൽ പ്രധാനമായും സ്ത്രീകളിൽ നിന്ന് തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ട കഴിവുകളിൽ ഒന്നാണ് ചിത്രകല. ദർഭംഗയിലെ കലാകൃതി, മധുബനി ജില്ലയിലെ ബെനിപ്പട്ടിയിലെ വൈദേഹി, രന്തിയിലെ ഗ്രാമ വികാസ് പരിഷത്ത് എന്നിവ ഈ പുരാതന കലാരൂപത്തെ സജീവമാക്കി നിർത്തുന്ന മധുബനി ചിത്രകലയുടെ പ്രധാന കേന്ദ്രങ്ങളാണ്. ![]() ഭൗമസൂചിക പദവി ലഭിക്കുന്ന ബീഹാറിലെ ഒരു കരകൗശല ഉൽപ്പന്നമാണ് മധുബാനി ആർട്ട്. മിഥില പെയിന്റിംഗ് എന്നും അറിയപ്പെടുന്നു. നേപ്പാളിലെ മിഥില സംസ്ഥാനത്ത് ഉള്ളവരും ചെയ്ത് വരുന്നു. വിരലുകൾ, ട്വിഗുകൾ, ബ്രഷുകൾ, പേനയുടെനിബ്ബുകൾ, തീപ്പെട്ടിക്കൊള്ളികൾ എന്നിവ ഉപയോഗിച്ചാണ് പെയിന്റിംഗ് ചെയ്യുന്നത്. ഹോളി, സൂര്യ ശാസ്തി, കാളി പൂജ, ഉപനയനം, ദുർഗ പൂജ എന്നിങ്ങനെയുള്ള ഉത്സവങ്ങൾക്കും ജനനം, വിവാഹം തുടങ്ങിയ വിശേഷാവസരങ്ങളിലും ആചാരപരമായ ഉള്ളടക്കങ്ങൾ ഉണ്ടാവും. ജനക് രാജാവിൻറെ അധീനപ്രദേശമായിരുന്ന, ഇന്നത്തെ നേപ്പാളിലെ ജനക്പൂരിലാണ് മിഥില ആർട്ടിൻറെ ഉത്പത്തി നഗരമായ മിഥില പ്രദേശം. വേരുകൾനേപ്പാളിലേയും ഇന്ത്യയിലേയും മിഥില പ്രദേശത്തെ ബ്രാഹ്മണ, ദുഷധ, കയസ്ത സ്ത്രീകൾ പരമ്പരാഗതമായി ചെയ്തു വരുന്ന കലാരൂപമാണ് മധുബാനി പെയിന്റിംഗ് അഥവാ മിഥില പെയിന്റിംഗ്. ജനക്പൂർ എന്ന് അറിയപ്പെടുന്ന പഴയ മിഥില നഗരത്തിൻറെ തലസ്ഥാനമായിരുന്ന മധുബാനി ഗ്രാമത്തിൽനിന്നാണ് ഈ കലാരൂപത്തിൻറെ തുടക്കം.[1] ചുവർ ചിത്ര രചന എന്ന രീതിയിൽ ഈ പെയിന്റിംഗ് വലിയ രീതിയിൽ ഈ പ്രദേശത്ത് ചെയ്തിരുന്നു; പിന്നീട് പേപ്പറിലും കാൻവാസിലും ഉള്ള ചിത്രരചന മധുബാനി ഗ്രാമത്തിനു ചുറ്റുമുള്ള ഗ്രാമങ്ങളിൽ എത്തുകയും ചെയ്തു, ഇവയാണ് പ്രശസ്തമാവുകയും പിന്നീട് മധുബാനി ആർട്ട് എന്ന് അറിയപ്പെടാനും തുടങ്ങിയത്. മൺ ചുവരുകളിലും കുടിലുകളുടെ തറകളിലുമായിരുന്നു പരമ്പരാഗതമായി പെയിന്റിംഗ് ചെയ്തിരുന്നത്, എന്നാൽ ഇപ്പോൾ വസ്ത്രങ്ങളിലും, കൈകൊണ്ട് ഉണ്ടാക്കിയ പേപ്പറുകളിലും, കാൻവാസിലും പെയിന്റിംഗ് ചെയ്യുന്നുണ്ട്. [2] പരമ്പരാഗതമായി മിഥില പ്രദേശത്തെ കുടുംബങ്ങളിൽ ഓരോ തലമുറകൾക്കും പകർന്ന് നൽകിയിരുന്ന സിദ്ധിയാണ് ചിത്ര രചന, പ്രത്യേകിച്ചും സ്ത്രീകൾ. മിഥില പ്രദേശത്തിനു ചുറ്റുമുള്ള സ്ഥാപനങ്ങളിൽ ഇപ്പോഴും ഈ കലാരൂപം പരിശീലിക്കുന്നു. ദർഭംഗയിലെ കലാകൃതി, മധുബാനിയിലെ വൈദേഹി, രണ്ടിയിലെ ഗ്രാം വികാസ് പരിഷദ് എന്നിവ മധിബാനി പെയിന്റിംഗ് എന്ന പ്രാചീന കലാരൂപത്തെ ഇപ്പോഴും സംരക്ഷിച്ചു നിർത്തുന്നതിൽ പങ്കുവഹിക്കുന്ന പ്രധാന കേന്ദ്രങ്ങളാണ്.[3] കലാകാരന്മാരും അവാർഡുകളും1969-ൽ സീത ദേവിക്ക് ബീഹാർ സർക്കാരിൻറെ സംസ്ഥാന അവാർഡ് ലഭിച്ചപ്പോൾ അത് മധുബാനി പെയിന്റിംഗിനു ലഭിച്ച ഔദ്യോഗിക അംഗീകാരമായിരുന്നു. 1975-ൽ മധുബാനിയ്ക്ക് സമീപമുള്ള ജിത്വാർപൂർ ഗ്രാമത്തിലെ ജഗ്ദംബ ദേവിക്ക് പദ്മ ശ്രീയും സീത ദേവിക്ക് ദേശീയ അവാർഡും ഇന്ത്യൻ പ്രസിഡന്റ് നൽകി. [4] 1981-ൽ സീത ദേവിക്കും പദ്മ ശ്രീ ലഭിച്ചു. 1984-ൽ ബീഹാർ രത്ന, 2006-ൽ ശിൽപ് ഗുരു എന്നീ പുരസ്കാരങ്ങളും സീത ദേവിക്ക് ലഭിച്ചു. 1984-ൽ ഗംഗ ദേവിക്കും പദ്മ ശ്രീ ലഭിച്ചു. 2011-ൽ മഹാസുന്ദരി ദേവിക്കും പദ്മ ശ്രീ ലഭിച്ചു. ബൌവ ദേവി, യമുനാ ദേവി, ശാന്തി ദേവി, ചനോ ദേവി, ബിന്ദെശ്വരി ദേവി, ചന്ദ്രകല ദേവി, ശശി കല ദേവി, ലീല ദേവി, ഗോദാവരി ദത്ത, ഭാരതി ദയാൽ എന്നിവർക്കും ദേശീയ അവാർഡ് ലഭിക്കുകയുണ്ടായി. [5][6] അവലംബം
|
Portal di Ensiklopedia Dunia