മരോട്ടിശലഭം
![]() ഇന്ത്യയിലും ശ്രീലങ്കയിലും കണ്ടുവരുന്ന ഒരു ശലഭമാണ് തമിഴ് യോമാൻ എന്ന മരോട്ടിശലഭം (Cirrochroa thais).[1][2][3][4] കേരളത്തിലെ കാടുകളിലും നാട്ടിൻപുറങ്ങളിലും ഇവയെ കാണാം. തമിഴ്നാടിന്റെ സംസ്ഥാന ശലഭമാണിത്. മരോട്ടിശലഭത്തിന്റെ ചിറകുകൾക്കു ചുവപ്പുകലർന്ന മഞ്ഞ നിറമാണ്. മുൻചിറകിന്റെ മുകൾഭാഗം കറുത്തിരിക്കും. പിൻചിറകിന്റെ മുകൾഭാഗത്തായി വെളുത്ത പൊട്ട് കാണാം. നല്ല വേഗത്തിൽ പറക്കുന്ന കൂട്ടരാണ് മരോട്ടിശലഭങ്ങൾ. എങ്കിലും വളരെ ഉയരത്തിൽ പറക്കാറില്ല. ഇലകൾക്കിടയിലൂടെ വേഗത്തിൽ പറന്ന് പോകുന്ന ഇവ പെട്ടെന്ന് അവയ്ക്കിടയിൽ മറഞ്ഞിരിക്കും. മരോട്ടി, കാട്ടുമരോട്ടി എന്നീ സസ്യങ്ങളിലാണ് മുട്ടയിടുന്നത്. അതുകൊണ്ടാണ് ഇവയ്ക്ക് മരോട്ടിശലഭം എന്ന പേര് വന്നത്. തമിഴ്നാടിന്റെ സംസ്ഥാന ശലഭം2019 ലാണ് ഈ ശലഭത്തെ സംസ്ഥാന ശലഭമായി തമിഴ്നാട് സർക്കാർ പ്രഖ്യാപിക്കുന്നത്. തമിഴ് മറവൻ എന്ന പ്രദേശിക നാമത്തിലാണിതറിയപ്പെടുന്നത്. സംസ്ഥാന ശലഭത്തെ നിശ്ചയിക്കാൻ പത്തംഗ സംഘം പശ്ചിമഘട്ടത്തിൽ നടത്തിയ പഠനത്തിനു ശേഷം സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റിന്റെയും, വൈൽഡ് ലൈഫ് ചീഫ് വാർഡന്റെയും ശുപാർശ അനുസരിച്ചാണു സർക്കാർ ഉത്തരവിറക്കിയത്.[5] ചിത്രശാല
അവലംബം
പുറത്തേക്കുള്ള കണ്ണികൾCirrochroa thais എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia