മലബാർ ഡിസ്ത്രിക്ട് ബോർഡ്
മലബാറിന്റെ ഭരണ സൗകര്യത്തിനായി 1920 കാലത്ത് ബ്രിട്ടീഷ് ഗവണ്മെന്റ് രൂപീകരിച്ച ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനമാണ് മലബാർ ഡിസ്ട്രിക്റ്റ് ബോർഡ്. 1956-ൽ കേരളം സംസ്ഥാന രൂപീകരണത്തെ തുടർന്ന് 1957-ൽ ബോർഡ് പിരിച്ചുവിടപ്പെട്ടു.[1][2] പശ്ചാത്തലം1921-ൽ മലബാറിൽ നടന്ന കലാപത്തെ തുടർന്നാണ് ഇതിന്റെ പ്രസക്തി വർദ്ധിച്ചത്. സാമൂഹിക മാറ്റം വളരെ മേഖലകളിൽ സ്വാധീനം ചെലുത്തി. ജി. ശങ്കരൻ നായരുടെ നേതൃത്വത്തിൽ മലബാർ കുടിയാൻ നിയമം വന്നു.[3] ഭരണ കാര്യങ്ങളിൽ മലബാർ കളക്ടറെ സഹായിക്കുക എന്നതായിരുന്നു ജനാധിപത്യ രീതിയിൽ തെരെഞ്ഞെടുക്കപ്പെട്ട ഡിസ്ട്രിക്ട് ബോർഡിൻറെ പ്രധാന കർത്തവ്യം. ഓഫീസും പ്രവർത്തനവുംകോഴിക്കോട്ട് മാനാഞ്ചിറക്ക് എതിർവശത്ത് ഇന്ന് എൽ.ഐ.സി. ബിൽഡിംഗ് നിൽക്കുന്നിടത്ത പഴയ കലക്ടറേററിനു സമീപമായിരുന്നു ഡിസ്ട്രിക്ട് ബോർഡ് ഓഫീസ്. ഗതാഗതം, വിദ്യാഭ്യാസം, ആരോഗ്യ മേഖലകളിലെ പ്രവർത്തനമായിരുന്നു ഡിസ്ട്രിക്ട് ബോർഡ് ഏർപ്പെട്ടിരുന്നത്. [4] 1957-ൽ ബോർഡ് പിരിച്ചുവിട്ട ശേഷം ഓഫീസ് നിർത്തിയപ്പോൾ ബോർഡ് പേപ്പറുകൾ ഏതാണ്ട് പൂർണ്ണമായി ഇല്ലാതാവുകയും ചെയ്തു. അവലംബം
|
Portal di Ensiklopedia Dunia