മലയൻ ടപ്പിർ
തെക്കുകിഴക്കൻ ഏഷ്യയിലെ ഉഷ്ണമേഖലാ മഴക്കാടുകളിലാണ് മലയൻ ടാപ്പിറുകൾ അധിവസിക്കുന്നത്.മലേഷ്യ, തായ്‌ലാന്റ്, മ്യാൻമാർ, ഇന്തോനേഷ്യ, കംബോഡിയ, ലാവോസ് മുതലായ രാജ്യങ്ങളിലാണ് മലയൻ ടാപ്പിറുകളെ കണ്ടുവരുന്നത്. ഇവ ഏഷ്യൻ ടാപ്പിർ എന്നും അറിയപ്പെടുന്നു. ടാപ്പിറിന്റെ 4 ഉപവംശങ്ങളെ പല രാജ്യങ്ങളിലായി കണ്ടുവരുന്നു. ഏഷ്യയിൽ കണ്ടുവരുന്ന ഒരേയൊരു ഉപവംശവും ഏറ്റവും വലിപ്പമുള്ളവയുമാണ് മലയൻ ടാപ്പിർ. ഇവയുടെ ശരീരഭാരം 300 കിലോയിൽ അധികം വരും. ഇവയുടെ ശാസ്ത്രീയ നാമം ടാപിറസ് ഇൻഡികസ്(ഇംഗ്ലീഷ്: Tapirus indicus) എന്നാണ്. IUCN-ന്റെ കണക്കുപ്രകാരം ടാപ്പിറുകൾ വംശനാശം നേരിടുന്ന ജീവികളുടെ പട്ടികയിൽ പെടുന്നു. ഇവയുടെ എണ്ണം കുറഞ്ഞുക്കൊണ്ടിരിക്കുന്നു. മലയൻ ടാപ്പിറുകളുടെ പ്രധാന ഭീഷണി [1]മനുഷ്യനും കടുവയുമാണ്. കടുവ ചില സമയങ്ങളിൽ ഇവയെ വേട്ടയാടാറുണ്ട്. എണ്ണപ്പന കൃഷിയ്ക്കും മറ്റുമായി വനം വ്യാപകമായി നശിപ്പിക്കപ്പെടുന്നതിനാൽ ഇവയുടെ വാസസ്ഥലം നഷ്ടമാകുന്നു. ഇവ രാത്രി കാലങ്ങളിൽ സഞ്ചരിക്കയും പകൽ സമയം വിശ്രമിക്കയുമാണ് ചെയ്യുന്നത്. കൂടുതൽ സമയവും ഇവ ഒറ്റയ്ക്ക് സഞ്ചരിക്കുന്നു. ജലസാമീപ്യമുള്ള പ്രദേശങ്ങളിൽ ഇവയെ കണ്ടുവരുന്നു. ഇവയുടെ പ്രധാന ആഹാരം പുല്ലുകൾ, പഴങ്ങൾ, ഓലകൾ, കൊമ്പുകൾ മുതലായവ ആണ്. ഇവയുടെ പുറംതൊലി കട്ടിയും ഉറപ്പുള്ളതുമാണ്. അവലംബം
|
Portal di Ensiklopedia Dunia